Connect with us

മണി നല്ല വീക്കായിരുന്നു, ഷര്‍ട്ടിനുള്ളില്‍ ഒന്നോ രണ്ടോ ബനിയനിട്ടാണ് ഷോയ്ക്ക് പോകാറ്; മരിക്കുന്നതിന് തലേന്ന് മണി കുടിച്ചത് 12 കുപ്പിയോളം ബിയര്‍!; വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

Malayalam

മണി നല്ല വീക്കായിരുന്നു, ഷര്‍ട്ടിനുള്ളില്‍ ഒന്നോ രണ്ടോ ബനിയനിട്ടാണ് ഷോയ്ക്ക് പോകാറ്; മരിക്കുന്നതിന് തലേന്ന് മണി കുടിച്ചത് 12 കുപ്പിയോളം ബിയര്‍!; വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

മണി നല്ല വീക്കായിരുന്നു, ഷര്‍ട്ടിനുള്ളില്‍ ഒന്നോ രണ്ടോ ബനിയനിട്ടാണ് ഷോയ്ക്ക് പോകാറ്; മരിക്കുന്നതിന് തലേന്ന് മണി കുടിച്ചത് 12 കുപ്പിയോളം ബിയര്‍!; വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ.

മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ െ്രെഡവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് മണിയെ ശ്രദ്ധേയനാക്കിയത്. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.

മണിയുടെ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പിന്നീട് ഉയര്‍ന്ന് വന്നു. തലേന്ന് കഴിച്ച ബിയറില്‍ വിഷാംശം ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വിവാദം ഉടലെടുത്തു. ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തി. അസ്വാഭാവിക മരണത്തില്‍ അന്വേഷണം നടന്നു. സിബിഐ വരെ അന്വേഷിച്ചെങ്കിലും മരണത്തിന് പിന്നില്‍ ദുരൂഹതയില്ലെന്നാണ് വ്യക്തമായത്.

ഇപ്പോഴിതാ മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഭാഗമായ ഉണ്ണിരാജന്‍ ഐപിഎസ്. ആരോഗ്യസ്ഥിതി അവഗണിച്ച് മദ്യപിച്ചതാണ് മണിയുടെ മരണത്തിന് കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. ഒരു ചാനലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ഡയബറ്റിക് പേഷ്യന്റായിരുന്ന മണി കഴിക്കുന്ന ഗുളികയുണ്ട്. ആ ടാബ്ലെറ്റ് കഴിച്ചാല്‍ അതിന്റെ കൂടെ മദ്യം കഴിക്കാന്‍ പറ്റില്ല. വളരെ നേരത്തെ മുതല്‍ മണി ഈ ഗുളിക ഉപയോഗിക്കുന്നതാണ്.

നമ്മള്‍ പൊതുവെ നാലോ അഞ്ചോ വര്‍ഷം മുമ്പ് ഡോക്ടര്‍ എഴുതി തന്ന മരുന്ന് തുടരെ കഴിച്ച് കൊണ്ടിരിക്കും. പിന്നീട് ഡോക്ടറോട് ഇതേപറ്റി അന്വേഷിക്കില്ല. മണിക്കും വളരെ നേരത്തെ ഡോക്ടര്‍ എഴുതിക്കൊടുത്തിരുന്ന ടാബ്ലെറ്റാണത്. ശാരീരികമായും മണി വീക്കായിരുന്നു. ഷര്‍ട്ടിനുള്ളില്‍ ഒന്നോ രണ്ടോ ബനിയനിട്ടാണ് ഷോയ്ക്ക് പോകാറ്. ചെറുപ്പുളശേരി മൂന്ന് മണിക്കൂറാണ് മണി പാടിയത്. തിരിച്ച് വന്നപ്പോഴേക്കും വല്ലാതെ വീക്കായി. പ്രമേഹം കീഴ്‌പ്പെടുത്തുന്ന അവസ്ഥയിലായിരുന്നു. പുറത്താരോടും മണി ഇത് പറഞ്ഞില്ല.

മനസിലായ കാര്യം തന്റെ അസുഖം മണി അവഗണിച്ചു എന്നതാണ്. മണിയുടെ സന്തതസഹചാരിയും മാനേജരുമായുള്ള ആള്‍ക്ക് ലിവറിന്റെ അസുഖം വന്നപ്പോള്‍ അതിന് പത്ത് ലക്ഷം രൂപ കൊടുത്ത് സഹായിച്ചത് മണിയാണ്. പക്ഷെ സ്വന്തം കാര്യത്തില്‍ ആ എഫര്‍ട്ട് കലാഭവന്‍ മണി എടുത്തില്ല. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്.

അഞ്ചാം തിയതിയാണ് ആശുപത്രിയിലാകുന്നത്. നാലാം തിയതി മണി കുടിച്ചത് 12 കുപ്പിയോളം ബിയറാണ്. ബിയറില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ ചെറിയ അംശമുണ്ട്. ഒരുപാട് അളവില്‍ കഴിക്കുമ്പോള്‍ അത് കൂടും. മണിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിഞ്ഞിട്ടും മദ്യപിച്ചിരുന്നത് മരണം വിലകൊടുത്ത് വാങ്ങിയതിന് തുല്യമാണ്. കൃത്യമായ അന്വേഷണമാണ് മണിയുടെ മരണത്തില്‍ നടന്നതെന്നും ഉണ്ണിരാജന്‍ ഐപിഎസ് വ്യക്തമാക്കി.

മരണപ്പെടുന്നതിന് തലേന്ന് പാഡില്‍ സുഹൃത്തുക്കളുമായി മണി ആഘോഷിച്ചിരുന്നു. ഇടുക്കി ജാഫറും സാബുവും നാദിര്‍ഷയുമൊക്കെ ഉണ്ടായിരുന്നു. ഇവര്‍ തിരിച്ച് പോകുന്നത് രാത്രി വല്ലാതെ വൈകിയാണ്. മണിയും സുഹൃത്തുക്കളും അത്താഴം കഴിക്കുന്നത് പുലര്‍ച്ചെ 1.50 നാണ്. കിടന്ന ശേഷം 5.40 ന് മണി എഴുന്നേറ്റ് ബിയര്‍ കുടിച്ചു. മണി കിടന്നിരുന്ന റൂമില്‍ നിന്നും പുറത്ത് വന്ന് പാഡിയില്‍ കിടന്ന സുഹൃത്തുക്കളുടെ അടുത്ത് വന്ന് അവരെ കെട്ടിപ്പിടിച്ച് ഉറങ്ങി.

ഏഴ് മണിയോടെ മണി റൂമിലേക്ക് പോന്നു. ഇന്‍സുലിന്‍ എടുക്കാന്‍ വന്ന സുഹൃത്ത് കാണുന്നത് മണി രക്തം ഛര്‍ദ്ദിക്കുന്നതാണ്. ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ സാരമില്ലെന്ന് മണി. സോഫ്റ്റ് ഡ്രിങ്ക്‌സ് ചോദിച്ചു. അത് കൊടുക്കാന്‍ വേണ്ടി വരുമ്പോള്‍ മണി വീണ്ടും ഛര്‍ദ്ദിക്കുന്നു. സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിച്ച് ഒന്നും പറയാതെ കിടന്നു. അയാള്‍ മണിയുടെ സുഹൃത്തുക്കളെയും മാനേജരെയും വിളിച്ച് വരുത്തി.

അടുത്തുള്ള ആശുപത്രിയില്‍ നിന്ന് ഗുളിക കൊടുത്തപ്പോള്‍ ഛര്‍ദ്ദിച്ചു. മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയാണ് മണിയുടെയും സഹോദരന്‍ രാമകൃഷ്ണന്റെയും വീട്. പക്ഷെ മണിക്ക് സുഹൃത്തുക്കളുമായാണ് ആത്മബന്ധം. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടത് കൊണ്ടായിരിക്കണം വീട്ടിലൊന്നും പറയാതിരുന്നതെന്നും ഉണ്ണിരാജന്‍ ഐപിഎസ് ചൂണ്ടിക്കാട്ടി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top