News
‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ തിരക്കഥകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു; അന്ത്യം ചിത്രം റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ
‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ തിരക്കഥകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു; അന്ത്യം ചിത്രം റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ
‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്ന് പേര് മാറ്റിയ ചിത്രത്തിന്റെ തിരക്കഥകൃത്ത് നിസാം റാവുത്തര്‍ (49) അന്തരിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് തിരക്കഥകൃത്തിന്റെ വിയോഗം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
അതേസമയം ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരില്‍ എത്തി സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്നാണ് ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്ന് പേര് തിരുത്തിയത്. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന നടന്‍. ഷെല്ലിയാണ് നായിക. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
അന്‍സാര്‍ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ് വര്‍മ്മ ക്രിയേറ്റീവ് ഡയറക്ടര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാഗരാജ്, എഡിറ്റര്‍ ജിതിന്‍ ടി കെ, സംഗീതം അജ്മല്‍ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, ആര്‍ട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍, നിതിന്‍ എം എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍ രാമഭദ്രന്‍ ബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് അജി മസ്‌കറ്റ്, ഡിസൈന്‍ യെല്ലൊ ടൂത്ത്. പി ആര്‍& മാര്‍ക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.