Connect with us

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതില്‍ വ്യക്തത വരുത്തിയിരുന്നു, ഈ പ്രസ്താവന തന്റേതല്ലെങ്കില്‍ പോലും തമിഴ് ജനതയോട് മാപ്പ് അപേക്ഷിക്കുന്നു; നടി ധന്യ ബാലകൃഷ്ണ

Actress

ഐശ്വര്യ രജനികാന്ത് ചിത്രം ലാല്‍സലാം റിലീസിന് ഒരുങ്ങുമ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 2012ല്‍ താരം തമിഴ് ജനതയെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. ഇതിന് പിന്നാലെ താന്‍ അത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടില്ലെന്ന് പറയുകയാണ് നടി.

അത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ല. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതില്‍ വ്യക്തത വരുത്തിയിരുന്നു. ട്രോളുകള്‍ക്കായി ചിലര്‍ ഉണ്ടാക്കിയ സ്‌ക്രീന്‍ഷോട്ട് ആണത്. തനിക്കും കുടുംബത്തിനും പല തരത്തിലുള്ള ഭീഷണികള്‍ വന്നത് മൂലമാണ് 12 വര്‍ഷത്തോളമായി ഒന്നും പുറത്ത് പറയാതിരുന്നത്. താന്‍ തമിഴ് സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.

തനിക്ക് നിരവധി തമിഴ് സുഹൃത്തുക്കളുമുണ്ട്. തമാശയായി പോലും ഇത്തരമൊരു പ്രസ്താവന നടത്തില്ലെന്ന് ധന്യ പറഞ്ഞു. ഈ പ്രസ്താവന തന്റേതല്ലെങ്കില്‍ പോലും തമിഴ് ജനതയോട് മാപ്പ് അപേക്ഷിക്കുന്നു. രജനികാന്ത് സാറിനോടും ഐശ്വര്യ രജനികാന്തിനോടും രജനി സാറിന്റെ ആരാധകരോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു.

2012 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടത്തിന് പിന്നാലെയുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘പ്രിയപ്പെട്ട ചെന്നൈ, നിങ്ങള്‍ വെള്ളം ചോദിച്ചു, ഞങ്ങള്‍ അത് നല്‍കി. നിങ്ങള്‍ വൈദ്യുതി ചോദിച്ചു, ഞങ്ങള്‍ അത് നല്‍കി. ഇപ്പോള്‍ ഞങ്ങളുടെ കാരുണ്യത്തില്‍ നിങ്ങള്‍ പ്ലേ ഓഫിലേക്ക് പോകുന്നു,’ എന്നായിരുന്നു പോസ്റ്റ്.

More in Actress

Trending

Recent

To Top