Connect with us

തന്റെ പുതിയ സംഗീത ആല്‍ബം ഗ്രാമി പുരസ്‌കാരത്തിന് അയച്ച് ക്രിസ് ഗെയ്ല്‍

News

തന്റെ പുതിയ സംഗീത ആല്‍ബം ഗ്രാമി പുരസ്‌കാരത്തിന് അയച്ച് ക്രിസ് ഗെയ്ല്‍

തന്റെ പുതിയ സംഗീത ആല്‍ബം ഗ്രാമി പുരസ്‌കാരത്തിന് അയച്ച് ക്രിസ് ഗെയ്ല്‍

വെസ്റ്റിന്‍ഡീസിന്റെ ബാറ്ററായിരുന്നു നാല് കൊല്ലം മുമ്പുവരെ ക്രിസ് ഗെയ്ല്‍. ഇന്ത്യയിലും ഏറെ ആരാധകരുള്ള ഗെയ്ല്‍ 2019ലാണ് ഏകദിനക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞത്. ക്രിക്കറ്റ് വിട്ടെങ്കിലും വെറുതേയിരിക്കാന്‍ തയ്യാറല്ലാതിരുന്ന ഗെയ്ല്‍ കൈ വെച്ചത് സംഗീതരംഗത്താണ്. തന്റെ പുതിയ സംഗീത ആല്‍ബം ഗ്രാമി പുരസ്‌കാരത്തിന് അയച്ചിരിക്കുകയാണ് അദ്ദേഹം.

2022ല്‍ ചെയ്ത ട്രോപ്പിക്കല്‍ ഹൗസ് ക്രൂസസ് റ്റു ജമൈക്ക: ദ ഏഷ്യന്‍ എഡിഷന്‍ എന്ന സംഗീത ആല്‍ബമാണ് ക്രിസ് ഗെയ്ല്‍ ഗ്രാമി അവാര്‍ഡിന് അയച്ചിരിക്കുന്നത്. തങ്ങള്‍ക്കുവേണ്ടി ഒരു ആല്‍ബം ചെയ്യണമെന്ന ആവശ്യവുമായി ജമൈക്കയില്‍ നിന്നുള്ള ബില്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീപിക്കുകയായിരുന്നെന്ന് ഗെയ്ല്‍ ന്യൂസ് 18യോട് പ്രതികരിച്ചു.

രണ്ടുഗാനങ്ങളാണ് ട്രോപ്പിക്കല്‍ ഹൗസ് ക്രൂസസ് റ്റു ജമൈക്കയില്‍ ക്രിസ് ഗെയ്ല്‍ ആലപിച്ചത്. ഗ്രാമി പുരസ്‌കാര ജേതാവായ ലോറിന്‍ ഹില്‍, മോര്‍ഗന്‍ ഹെറിറ്റേജ്, കേപ്പിള്‍ട്ടണ്‍, സിസ്സ്‌ല എന്നിവരാണ് ആല്‍ബത്തില്‍ ഗെയ്‌ലിനൊപ്പമുള്ള മറ്റു ഗായകര്‍. ഗിമ്മീ യുവര്‍ ലവ്, ചോക്കോ ലോക്കോ റീമിക്‌സ് എന്നീ ഗാനങ്ങളാണ് ക്രിസ് ഗെയ്ല്‍ ആലപിച്ചത്. ആല്‍ബത്തിന് ഗ്രാമി നാമനിര്‍ദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്രിസ് ഗെയ്ല്‍ പ്രതീക്ഷ പങ്കുവെച്ചു.

‘ലോക്ക്ഡൗണ്‍ കാലത്താണ് സംഗീതജ്ഞനായുള്ള യാത്ര തുടങ്ങിയത്. സ്‌റ്റൈലോ ജി എന്ന യുകെയില്‍ നിന്നുള്ള കലാകാരനെ പരിചയപ്പെട്ടതുമുതലാണ് സംഗീതം എന്ന ആഗ്രഹം തീവ്രമായത്. ഒരുമിച്ച് ജോലി ചെയ്യാമെന്നായിരുന്നു സ്‌റ്റൈലോ പറഞ്ഞത്. അദ്ദേഹവുമൊത്ത് ചെയ്ത പാട്ടുകേട്ടപ്പോഴാണ് ഞാനാ കലാരൂപത്തെ പ്രണയിക്കാന്‍ തുടങ്ങിയത്. ഇന്നെനിക്ക് സ്വന്തമായി ട്രിപ്പിള്‍ സെഞ്ച്വറി റെക്കോര്‍ഡ്‌സ് എന്ന പേരില്‍ മ്യൂസിക് ലേബലും വീട്ടില്‍ സ്വന്തമായി സ്റ്റുഡിയോയുമുണ്ട്.’ ക്രിസ് ഗെയ്ല്‍ പറഞ്ഞു.

ക്രിക്കറ്റ് തനിക്ക് ശരിക്കും നല്ലതായിരുന്നു. എന്നിരുന്നാലും ഇപ്പോള്‍ സംഗീതത്തില്‍ കൂടുതല്‍ സമയവും ഊര്‍ജവും ചെലവിടാനാണ് ആഗ്രഹിക്കുന്നത്. എമിവേ ബന്തായ്, ആര്‍ക്കോ എന്നീ രണ്ട് ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം സഹകരിക്കുന്നുണ്ട്. ഷാഗി, ഷോണ്‍ പോള്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കണം. ഇന്ത്യയില്‍ നിന്ന് ജമൈക്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി ജമൈക്കന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക അംബാസഡറായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More in News

Trending

Recent

To Top