general
യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയത് പ്രശസ്ത സിനിമ – സീരിയല്‍ നടി; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ച സംഭഴത്തില്‍ വഴിത്തിരിവ്!
യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയത് പ്രശസ്ത സിനിമ – സീരിയല്‍ നടി; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ച സംഭഴത്തില്‍ വഴിത്തിരിവ്!
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീ ഡിപ്പിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയല്‍ നടിയുടെ ഒത്താശയോടെയെന്നാണ് സംശയം. ഈ നടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ലഹരിമരുന്നു ചേര്‍ത്ത ജൂസ് നല്‍കി രണ്ടു പേര്‍ പീ ഡിപ്പിച്ചെന്നാണ് പരാതിക്കാരി നല്‍കിയ മൊഴി. കേസുമായി ബന്ധപ്പെട്ട് നടിയെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിനിയായ സിനിമ -സീരിയില്‍ അഭിനേത്രിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. ഇവര്‍ നല്‍കിയ സൂചനകള്‍ പ്രകാരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളായ യുവാക്കളാണ് പ്രതികളെന്നാണ് പൊലീസിന്റെ അനുമാനം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഈ മാസം നാലിനാണ് സംഭവം. സിനിമ – സീരിയല്‍ നടിയെ പരിചയപ്പെട്ട യുവതി ആദ്യം കോട്ടയത്തുനിന്ന് ആദ്യം കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിര്‍മാതാവിനെ കണ്ടാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്ന് നടി പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ടെത്തി. പിന്നീട് കാരപ്പറമ്പിലെ ഫ്‌ലാറ്റിലെത്തിച്ച് പീ ഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
സിനിമാ പ്രവര്‍ത്തകരെന്നു പറഞ്ഞാണ് ഫ്‌ലാറ്റിലുണ്ടായിരുന്ന രണ്ടു പേര്‍ യുവതിയെ പരിചയപ്പെട്ടത്. അവിടെവച്ച് ലഹരി കലര്‍ത്തിയ ജൂസ് ബലം പ്രയോഗിച്ച് നല്‍കി. തുടര്‍ന്ന് പീ ഡനത്തിന് ഇരയാക്കുകയായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീട് കാണാതായെന്നും പരാതിയിലുണ്ട്.
അതിനാല്‍ത്തന്നെ ഈ നടിയുടെ ഒത്താശയോടെയാണ് പീ ഡനം നടന്നതെന്ന സംശയത്തിലാണ് പൊലീസ്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പീ ഡനം നടന്നതായി പറയുന്ന ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചു.
