Connect with us

പൊതുവേദിയിൽ വിവാഹാഭ്യർത്ഥന നടത്തി ബിഗ്‌ബോസ് താരങ്ങൾ!

News

പൊതുവേദിയിൽ വിവാഹാഭ്യർത്ഥന നടത്തി ബിഗ്‌ബോസ് താരങ്ങൾ!

പൊതുവേദിയിൽ വിവാഹാഭ്യർത്ഥന നടത്തി ബിഗ്‌ബോസ് താരങ്ങൾ!

കന്നട ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികളാണ് ഗായകനായ ചന്ദന്‍ ഷെട്ടിയും സഹതാരമായ നിവേദിത ഗൗഡയും. ഇക്കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ ചന്ദന്‍ ഷെട്ടി നിവേദിത ഗൗഡയോട് പൊതുവേദിയിൽ വിവാഹാഭ്യർത്ഥന നടത്തിയതാണ് ഇപ്പോൾ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത് .

ആദ്യം ഞെട്ടിത്തരിച്ച് നിന്ന നിവേദിത അഭ്യര്‍ത്ഥന പിന്നീട് സ്വീകരിച്ചു. തന്‍റെ മനസിലും ആഗ്രഹം ഉണ്ടായുന്നുവെന്ന സത്യവും നിവേദിത വെളിപ്പെടുത്തി. ഉടന്‍ വിവാഹം ഉണ്ടാകുമെന്ന് ആരാധകരോട് പറഞ്ഞ ശേഷം ആരാധകരുടെ അനുഗ്രഹവും തേടിയാണ് ഇരുവരും വേദി വിട്ടത്.അതേസമയം സംഭവം വന്‍ വിവാദമായി. ചന്ദന് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഇടമല്ല ഈ വേദിയെന്ന് മന്ത്രി വി സോമണ്ണ പ്രതികരിച്ചു. പൊലീസിനോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. വേദിയ ദുരുപയോഗം ചെയ്തെന്നും മോശമാണെന്നും കാണിച്ച് മൂന്ന് സ്വകാര്യ പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസെ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും മന്ത്രിയുടെ നിര്‍ദേശത്തില്‍ പൊലീസ് കേസെടുക്കാന്‍ ഒരുങ്ങുകയാണെന്നാണന്നാണ് റിപ്പോര്‍ട്ട്.

chandan shetty proposes to niveditha gowda

More in News

Trending

Recent

To Top