എന്റെ ബോയ്ഫ്രണ്ടിന്റെ ഗൃഹപ്രവേശനം; വീട്ടുകാര്‍ക്ക് അനുയോജ്യമായ സമ്മാനങ്ങള്‍ വേണമല്ലോ കൊടുക്കാനെന്ന് ആര്യ ; പുതിയ വീഡിയോ വൈറൽ!
ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക് എത്തിയ ആര്യ അവിടെയും കഴിവ് തെളിയിച്ച് മുന്നേറി.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ആര്യ. എന്റെ ബോയ്ഫ്രണ്ടിന്റെ ഗൃഹപ്രവേശന വീഡിയോ എന്ന ക്യാപ്ഷനോടെയായാണ് ആര്യ പുതിയ വീഡിയോ പങ്കുവെച്ചത്. എനിക്കേറെ പ്രിയപ്പെട്ടവരുടെ ഹൗസ് വാമിംഗാണ്. അങ്ങോട്ടേക്ക് പോവാനുള്ളതിനാലാണ് ഞാനിത്ര നേരത്തെ എഴുന്നേറ്റതെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തായ വിജിത വിക്രമനായിരുന്നു ആര്യയെ ഒരുക്കിയത്. വീട്ടില്‍ നിന്നും ഇറങ്ങുന്നത് മുതലുള്ള കാര്യങ്ങള്‍ ആര്യ വീഡിയോയില്‍ കാണിച്ചിരുന്നു. ഫറ ഷിബ്ലയുടെയും വിജിത്തിന്റെയും ഗൃഹപ്രവേശന ചടങ്ങിലെ വിശേഷങ്ങളായിരുന്നു ആര്യ പങ്കുവെച്ചത്. അനൂപ് കൃഷ്ണനുള്‍പ്പടെ നിരവധി പേരായിരുന്നു ചടങ്ങിനെത്തിയത്.
വീട്ടുകാര്‍ക്ക് അനുയോജ്യമായ സമ്മാനങ്ങള്‍ വേണമല്ലോ നമ്മള്‍ കൊടുക്കാന്‍. ഇതെന്റെ ബോയ് ഫ്രണ്ടിനുള്ളതല്ല അവന്റെ അപ്പന് അത്യാവശ്യമായി വേണ്ട സാധനമാണ് ഇതിനകത്തുള്ളതെന്നായിരുന്നു ആര്യ പറഞ്ഞത്. പാല് തികച്ച് തൂവിയെന്നാണ് ഞാന്‍ അറിഞ്ഞത്. വളരെ നേരത്തെയായതിനാല്‍ കുരവയിടാന്‍ പറ്റിയില്ലെന്നും ആര്യ പറഞ്ഞിരുന്നു. എന്റെ ബോയ് ഫ്രണ്ട് എവിടെയെന്നായിരുന്നു ആര്യ ചോദിച്ചത്. ഇതാണെന്റെ അമ്മായിഅമ്മയെന്ന് പറഞ്ഞായിരുന്നു ആര്യ ഫറ ഷിബ്ലയെ പരിചയപ്പെടുത്തിയത്.
വീര്‍ അഭിമന്യുവിന്റെ പുതിയ വീടാണ്, ഇദ്ദേഹത്തിന്റെ ഗൃഹപ്രവേശന ചടങ്ങിനാണ് ഞാന്‍ വന്നതെന്നും ആര്യ പറഞ്ഞിരുന്നു. ഇവനാണ് എന്റെ ബോയ് ഫ്രണ്ട്. എന്റെ വീട് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ഈ ഹോം ടൂര്‍ ചെയ്യാമെന്നും ആര്യ പറഞ്ഞിരുന്നു. എല്ലാം മനോഹരമായിത്തന്നെ ചെയ്തിട്ടുണ്ട് ഇവര്‍. വീടിനകവും ചടങ്ങിനെത്തിയ അതിഥികളെയുമെല്ലാം ആര്യ വീഡിയോയില്‍ കാണിച്ചിരുന്നു.
എനിക്ക് വ്‌ളോഗ് ചെയ്ത് പരിചയമൊന്നുമില്ല. കണ്ടന്റൊന്നും ഉണ്ടാക്കാനറിയില്ല. എന്റെ ജീവിതത്തില്‍ നടക്കുന്ന ഇതുപോലുള്ള സന്തോഷങ്ങള്‍ അങ്ങനെയെല്ലാമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതത്തിലെ നല്ലൊരു ദിവസമാണ് ഇത്. ഇവരുടെയൊക്കെ കൂടെ ഒരു ദിവസമെന്ന് പറഞ്ഞാല്‍ത്തന്നെ ഹാപ്പിയാണ്. ആര്യയുടെ ഹോട്ട് ബോയ് ഫ്രണ്ടിന്റെ വീടിന്റെ പാലുകാച്ചല്‍ എന്നായിരിക്കും നാളത്തെ ടൈറ്റിലെന്നും ആര്യ പറഞ്ഞിരുന്നു.
വീഡിയോ തീര്‍ന്നുപോയത് അറിഞ്ഞില്ല. ഫറ ഷിബ്ലയുടെ ചാനലിലൂടെയായാണ് ആര്യയുടെ സ്റ്റോറി അറിഞ്ഞത്. ഇനിയും കൂടുതല്‍ മോട്ടിവേഷണല്‍ വീഡിയോ പ്രതീക്ഷിക്കുന്നു. ഇതുപോലെ എപ്പോഴും സോഷ്യല്‍മീഡിയയില്‍ ആക്ടീവായിരിക്കണം തുടങ്ങി നിരവധി കമന്റുകളായിരുന്നു വീഡിയോയുടെ താഴെയുണ്ടായിരുന്നത്.