Connect with us

ബിഗ് ബോസ് സീസൺ 5 ൽ ഇതുവരെ സംഭവിച്ച ഒരേയൊരു നല്ല കാര്യം, ഹോ… ഇല്ലെങ്കിൽ കംപ്ലീറ്റിലി വെറുത്ത് പണ്ടാരമടങ്ങി പോയേനെ; ആര്യ

TV Shows

ബിഗ് ബോസ് സീസൺ 5 ൽ ഇതുവരെ സംഭവിച്ച ഒരേയൊരു നല്ല കാര്യം, ഹോ… ഇല്ലെങ്കിൽ കംപ്ലീറ്റിലി വെറുത്ത് പണ്ടാരമടങ്ങി പോയേനെ; ആര്യ

ബിഗ് ബോസ് സീസൺ 5 ൽ ഇതുവരെ സംഭവിച്ച ഒരേയൊരു നല്ല കാര്യം, ഹോ… ഇല്ലെങ്കിൽ കംപ്ലീറ്റിലി വെറുത്ത് പണ്ടാരമടങ്ങി പോയേനെ; ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും അപ്രതീക്ഷിതമായ എവിക്ഷനുകളിലൊന്നാണ് ഇന്നലെ നടന്നത്. സീസണിലെ പ്രധാന മത്സരാര്‍ഥികളിലൊരാളായ വിഷ്ണു ജോഷിയാണ് ഇന്നലെ പുറത്തായത്.ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുകയാണ്. ആരാകും ഇത്തവണ കപ്പുയർത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത് സംബന്ധിച്ച ചർച്ചകളൊക്കെ സോഷ്യൽമീഡിയയിൽ സജീവമാണ്. ടോപ് ഫൈവിൽ ഉറപ്പായും ഉണ്ടാകുമെന്ന് പ്രേക്ഷകർ വിലയിരുത്തിയ വിഷ്ണു ജോഷിയുടെ കഴിഞ്ഞ ദിവസത്തെ പുറത്താകൽ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ബിഗ് ബിഗ് പ്രവചനാതീതമാണെന്നതിന് അടിവരയിടുന്നതാണ് വിഷ്ണുവിന്റെ പുറത്താകൽ.

ഒപ്പം നാദിറ മെഹറിന്റെ ടിക്കറ്റ് ടു ഫിനാലെ നേടിയുള്ള ഫൈനൽ പ്രവേശനവും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിൽ ബിഗ് ബോസ് അതിനാടകീയമായാണ് നാദിറയ്ക്ക് ഫിനാലെ ടിക്കറ്റ് സമ്മാനിച്ചത്. എവിക്ഷനിൽ ഉണ്ടായിരുന്ന നാദിറ പുറത്തായതായി മോഹൻലാൽ അറിയിച്ചു. തുടർന്ന് എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകാന്‍ നാദിറ ഇറങ്ങി. എന്നാല്‍ വാതില്‍ തുറന്നതോടെ വെല്‍ക്കം ടു ഫിനാലെ നാദിറ എന്ന വലിയ ബോർഡായിരുന്നു മുന്നിൽ.തിരികെ വീട്ടിലേക്ക് കയറിയ നാദിറയോട് ഇതാണ് ടിക്കറ്റ് ടു ഫിനാലെയുടെ ശക്തിയെന്ന് മോഹൻലാൽ പറഞ്ഞു. തുടർന്ന് ക്യാപ്റ്റൻ ജുനൈസ് നാദിറയ്ക്ക് ടിക്കറ്റ് ടു ഫിനാലെ കാർഡ് സമ്മാനിക്കുകയായിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ മറ്റെല്ലാവരേക്കാളും ബഹുദൂരം മുന്നിലായിരുന്ന നാദിറ പുറത്താകരുതെന്നായിരുന്നു പ്രേക്ഷകരുടെയും സഹമത്സരാർത്ഥികളുടെയും ആഗ്രഹം. നിരവധി പേരാണ് സോഷ്യൽമീഡയയിൽ നാദിറയ്ക്ക് ആശംസകളുമായി എത്തുന്നത്.

അതിനിടെ മുൻ ബിഗ്ബോസ് മത്സരാർത്ഥിയായ ആര്യ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ആര്യ. നാദിറ ടിക്കറ്റ് ടു ഫിനാലെ നേടി ഫൈനലിൽ എത്തിയതാണ് ബിഗ് ബോസ് സീസൺ 5ൽ സംഭവിച്ച ഒരേയൊരു നല്ല കാര്യം എന്നാണ് ആര്യ പറയുന്നത്. ഈ സീസണിന്റെ തുടക്കം മുതൽ ഓരോ വിഷയങ്ങളിലും ആര്യ തന്റെ അഭിപ്രായം പങ്കുവച്ചെത്തിയിരുന്നു. അഖിൽ-ശോഭ വിഷയങ്ങളിലൊക്കെ ആര്യ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധനേടുകയുണ്ടായി.”ബിഗ് ബോസ് സീസൺ 5 ൽ ഇതുവരെ സംഭവിച്ച ഒരേയൊരു നല്ല കാര്യം.

ഹോ… ഇല്ലെങ്കിൽ കംപ്ലീറ്റിലി വെറുത്ത് പണ്ടാരമടങ്ങി പോയേനെ. പക്ഷേ വല്ല കാര്യമുണ്ടോ എന്നൊന്നും അറിയില്ല. മൊത്തത്തിൽ എന്തൊക്കെയോ ഒരു അപാകതകൾ!” എന്നാണ് ആര്യ കുറിച്ചത്. നാദിറ എല്ലാവരോടും യാത്ര പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്നതും ബിഗ് ബോസ് സർപ്രൈസ് നൽകുന്നതും ഒടുവിൽ ജുനൈസ് നാദിറയ്ക്ക് ഫിനാലെ ടിക്കറ്റ് നൽകുന്നതിന്റെയും വീഡിയോ പങ്കുവച്ചു കൊണ്ടായിരിക്കുന്നു ആര്യയുടെ പോസ്റ്റ്.

ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും മോശം സീസൺ ആണ് ഇതെന്ന അഭിപ്രായം പൊതുവെ പ്രേക്ഷകർക്കിടയിൽ ഉണ്ട്. മത്സരാർത്ഥികൾക്കിടയിലെ തർക്കങ്ങളും വഴക്കുകളുമായാണ് സീസൺ ആരംഭിച്ചതെങ്കിലും തുടക്കത്തിലെ അവരുടെ ആവേശം പിന്നീട് നഷ്ടപ്പെട്ടു എന്നാണ് വിമർശനം. പലരും സേഫ് ഗെയിമർമാരായും ചില മത്സരാർത്ഥികളുടെ നിഴലായും മാറിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനിടയിലാണ് ആര്യയുടെ ഇത്തരത്തിലൊരു പ്രതികരണം.

അതേസമയം നിലവിൽ ഒമ്പത് മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. അതിൽ നാദിറ ഒഴികെയുള്ളവർ ഈ ആഴ്‌ചയിലെ നോമിനേഷനിൽ ഉണ്ട്. ഇതിൽ തന്നെ റിനോഷ് ജോർജ് സ്കിൻ അലർജിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. റിനോഷ് തിരികെ വീട്ടിലേക്ക് എത്തുമോ അതോ ഷോ ക്വിറ്റ് ചെയ്ത് ഇറങ്ങുമോ എന്ന സംശയം പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഈ സീസണിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ്. അതുകൊണ്ട് തന്നെ റിനോഷിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

More in TV Shows

Trending