അരുൺ ഗോപി ചിത്രത്തിൽ തമന്നയ്ക്കു ശേഷം ഈ ബോളിവുഡ് നടൻ കൂടി ചിത്രത്തിൽ എത്തുന്നു; ആകാംഷയോടെ സിനിമ പ്രേമികൾ !
കേസിനും വിവാദത്തിനിടയിലും ദിലീപും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് .അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇദ്ദേഹം വേഷമിടുന്നത്. രാമലീല എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. തമന്ന ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. ഇവർ അഭിനയിക്കുന്ന ആദ്യത്തെ മോളിവുഡ് സിനിമയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. സിനിമയുടെ പൂജാ ചടങ്ങിൽ തമന്ന പങ്കെടുത്തിരുന്നു. ഇത് വലിയ രീതിയിൽ വാർത്ത പ്രാധാന്യം നേടുകയും ചെയ്തിരുന്നു.പിന്നീട് തമിഴ് നടൻ ശരത് കുമാറും ഈ സിനിമയുടെ ഭാഗമായി മാറി.
ഇപ്പോൾ സിനിമ കൂടുതൽ ഉയരങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പ്രശസ്ത ബോളിവുഡ് നടൻ കൂടി ഈ സിനിമയുടെ ഭാഗമായി മാറുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത താരങ്ങളിൽ ഒരാൾ ആയിട്ടുള്ള രാജീവ് അങ്കൂർ സിംഗ് ഈ സിനിമയുടെ ഭാഗമാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ഉദയ കൃഷ്ണ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അരുൺ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്‌വീർ അങ്കൂറിനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്ററും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. രാമ ലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തെന്നിന്ത്യൻ താര സുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. ഉ അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. നടൻ ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നു. ഒടുവിൽ ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം പുനഃരാരംഭിച്ചിരുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കവുമായി അതിജീവിത. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. നേരത്തേ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത ഉന്നയിച്ചിരിക്കുന്നത്.വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ വിചാരണ കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ സ്പെഷ്യൽ കോടതിയിൽ ഇരുന്ന കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയേയും അതിജീവിത ചോദ്യം ചെയ്തിരുന്നു. കേസ് ഇനി പുരുഷ ജഡ്ജ് കേട്ടാലും തനിക്ക് പ്രശ്നമില്ലെന്നും ഹൈക്കോടതിയിൽ അതിജീവിത നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ അതിജീവിതയുടെ ആവശ്യം തള്ളിയ ഹൈക്കോടതി കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് തന്നെ കേൾക്കുമെന്ന് വ്യക്തമാക്കി. മാത്രമല്ല അതിജീവിത ജഡ്ജിക്കെതിരെ തിരിയുന്നത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നും മാധ്യമങ്ങൾ അതിജീവിതയെ തെറ്റിധരിപ്പിച്ചുവെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു