Connect with us

സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..!

Bigg Boss

സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..!

സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..!

ബിഗ് ബോസ് മലയാളം സീസൺ ആറ് മൂന്ന് ആഴ്ചകൾ പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്. വളരെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസും പ്രേക്ഷകരും സാക്ഷ്യം വഹിച്ചത്.

അസി റോക്കിയും സിജോയും തമ്മിലുണ്ടായ വഴക്കാണ് ബിഗ് ബോസിലെ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം. ആദ്യമായി ഒരാൾ സഹമത്സരാർത്ഥിയെ ക്രൂരമായി കയ്യേറ്റം ചെയ്തിരിക്കുകയാണ്. അസി റോക്കിയാണ് സഹമത്സരാർത്ഥിയെ സിജോയെ മർദ്ദിച്ചത്. സിജോയുടെ മുഖത്തടിച്ചതിന്റെ പേരിൽ റോക്കി ഷോയിൽ നിന്ന് പുറത്തായി. എന്നാല്‍ ഈ പ്രശ്‌നത്തില്‍ സിജോയും തുല്യ കുറ്റക്കാരനാണെന്നാണ് പൊതുവേയുള്ള സംസാരം. അത്തരത്തില്‍ ബിഗ് ബോസ് നിരീക്ഷകരുടെ ഗ്രൂപ്പില്‍ പ്രചരിക്കുന്ന എഴുത്ത് ശ്രദ്ധേയമാവുകയാണ്.

‘ഒരു പ്രവാസി വാതില്‍ തുറന്നു അകത്തു കടക്കുന്നതു മുതല്‍ പിറ്റേന്ന് കാലത്ത് ഏണീറ്റ് ജോലിക്ക് പോവുന്നത് വരെയുള്ള ജീവിതരീതി നിങ്ങളൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അഥവാ അനുഭവിച്ചിട്ടുണ്ടോ? അതിനേക്കാള്‍ വലിയൊരു രീതിയൊന്നുമല്ല ബിഗ് ബോസ് ഹൗസിലെ പ്രകടനം. ഏറ്റവും പ്രായക്കൂടുതല്‍ ഉള്ള ആളുകള്‍ ഉണ്ടാവും. അവര്‍ക്ക് കൂടുതല്‍ ജോലികള്‍ ഒന്നും ചെയ്യാന്‍ തീരെ താല്‍പര്യം കാണില്ല. മുന്‍ ജീവിതാനുഭവത്തിന്റെ പേരില്‍ എന്നും എല്ലാവരെയും ട്രിഗര്‍ ചെയ്യുന്ന സ്വഭാവക്കാരാണ് അവര്‍.

എന്ത് കാര്യം ചെയ്താലും കുറ്റം കണ്ടെത്തും. എന്ത് നല്ലത് ചെയ്താലും മോശം മാത്രമാണ് കണ്ടെത്താന്‍ ഉണ്ടാവുക. എന്നാല്‍ ചിലരുണ്ട്. കുറെ ജോലി മാറി, കുറെ റൂമുകള്‍ മാറി. ജീവിതാനുഭവങ്ങള്‍ പാകപ്പെട്ടവര്‍. ഏത് പ്രതിസന്ധിഘട്ടങ്ങളേയും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള ആളുകള്‍ (പ്രവാസികള്‍). അതുപോലെ ആവണം ബിഗ് ബോസ് ഹൗസിലെ കണ്ടെസ്റ്റന്റ് എന്നാണ് എന്റെ അഭിപ്രായം.

ഒരു വീട് ആവുമ്പോള്‍ ഇണക്കവും പിണക്കവും ഉണ്ടാവും. അതില്‍ ഏറ്റവും മികച്ച റോള്‍ കൈകാര്യം ചെയ്യാന്‍ ഉണ്ടാവുക അത് കണ്ടു നില്‍ക്കുന്ന മറ്റ് അംഗങ്ങള്‍ക്കാണ്. അവര്‍ക്ക് രണ്ടു പേരെയും കേള്‍ക്കാന്‍ അവസരമുണ്ട്. ‘തെറ്റ്, ശരി എന്നതിനേക്കാള്‍ അവിടെ മൂല്യം സൗഹര്‍ദത്തില്‍, ധാരണയില്‍ കാര്യങ്ങള്‍ രമ്യതയില്‍ എത്തിക്കുക എന്നത് തന്നെയാണ്.

‘ കണ്ടു നില്‍ക്കുന്ന വീട്ടിലെ മറ്റ് അംഗങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്യമാണ്. ബിഗ് ബോസ് ഹൗസില്‍ മറ്റ് മത്സരാര്‍ഥികള്‍ അവിടെ എന്ത് നിലപാട് ആണ് സ്വീകരിച്ചത്? എന്ത് മാതൃകയാണ് കാണിക്കാന്‍ ഉള്ളത്? ഒരാള് തെറ്റ് ചെയ്തു. അയാള്‍ തെറ്റ് ചെയ്യാന്‍ ഉണ്ടായ ഘടകം കൂടി പരിഗണിച്ചാല്‍ സിജോയുടെ പങ്ക് വലുതാണ്. അവര്‍ക്ക് ഒന്നടങ്കം സിജോയെ നോമിനേഷന്‍ ചെയ്യാമായിരുന്നു അങ്ങനെ എങ്കില്‍ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ.

ജീവിതമായാലും ഗെയിം ആയാലും മാനുഷിക പരിഗണന തുല്യ നീതി എന്നൊരു രീതി പോലും അംഗങ്ങള്‍ക്ക് ഇല്ലാതെ പോയി. ഇങ്ങനെ ഒരു പോസ്റ്റ് പോലും അരോചകമാണ്. അന്യായം നടന്നാല്‍ രണ്ടു രാജ്യങ്ങളെ ഒരു പോലെ ഉപദേശിക്കാന്‍ ഐക്യരാഷ്ട്ര നേതൃത്വത്തിന് അവകാശമുള്ളത് പോലെ രണ്ടുപേരെയും ബിഗ് ബോസ് കണിശമായി ഉപദേശിക്കണമായിരുന്നു.

അതല്ലെങ്കില്‍ വാണിങ് കൊടുക്കാമായിരുന്നു. ഇല്ലെങ്കില്‍ മറ്റ് അംഗങ്ങക്ക് ന്യായം പറയാന്‍ അവസരവും വോട്ടും രേഖപെടുത്താല്‍ സമയം നല്‍കണമായിരുന്നു. രണ്ടു പേരും ഒരുപോലെ ശിക്ഷിക്കപെടേണ്ടവര്‍ എന്നാണ് എന്റെ അഭിപ്രായമെന്നാണ്,’ ബിഗ് ബോസ് നിരീക്ഷകന്‍ പറയുന്നത്.

More in Bigg Boss

Trending