Connect with us

അഭിമുഖങ്ങളോ ഉദ്ഘാടനങ്ങളോ കൊണ്ടല്ല നിന്റെ വർക്കും കഴിവും കൊണ്ടാണ് നീ ആളുകൾക്കിടയിൽ സംസാരവിഷയമാകുന്നത്, അതിയായ സന്തോഷമുണ്ട്, ദിൽഷയുടെ സുഹൃത്ത് കുറിച്ചത് കണ്ടോ?

Malayalam

അഭിമുഖങ്ങളോ ഉദ്ഘാടനങ്ങളോ കൊണ്ടല്ല നിന്റെ വർക്കും കഴിവും കൊണ്ടാണ് നീ ആളുകൾക്കിടയിൽ സംസാരവിഷയമാകുന്നത്, അതിയായ സന്തോഷമുണ്ട്, ദിൽഷയുടെ സുഹൃത്ത് കുറിച്ചത് കണ്ടോ?

അഭിമുഖങ്ങളോ ഉദ്ഘാടനങ്ങളോ കൊണ്ടല്ല നിന്റെ വർക്കും കഴിവും കൊണ്ടാണ് നീ ആളുകൾക്കിടയിൽ സംസാരവിഷയമാകുന്നത്, അതിയായ സന്തോഷമുണ്ട്, ദിൽഷയുടെ സുഹൃത്ത് കുറിച്ചത് കണ്ടോ?

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തില്‍. പോയ സീസണിൽ മത്സരാർത്ഥിയായ ദില്‍ഷയോട് റോബിന്‍ പ്രണയം പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഷോയ്ക്ക് ശേഷം ദില്‍ഷ പരസ്യമായി റോബിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു.

വിന്നറായി പുറത്ത് വന്നശേഷം നാലാം സീസണിലെ സഹമത്സരാർഥിയായ റോബിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണവും ദിൽഷയ്ക്ക് നേരെ ഉണ്ടായിരുന്നു. തുടക്കത്തിൽ സൈബർ ബുള്ളിയിങ് തളർത്തിയെങ്കിലും ഇപ്പോൾ അതിനെയെല്ലാം ദിൽഷ അതിജീവിക്കുകയാണ്.

ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം ഡാൻസും മറ്റ് പരിപാടികളുമെല്ലാമായി തിരക്കിലാണ് ദിൽഷ. കഴിഞ്ഞ ദിവസം പങ്കുവെച്ച ഡാൻസ് റീലാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തമിഴ് സൂപ്പർ താരം സിമ്പുവിന്റെ വേന്ത് തനിന്തത് കാടിലെ മില്യൺ കണക്കിന് വ്യൂസുള്ള മല്ലിപ്പൂ എന്ന ​ഗാനത്തിന് ദിൽഷ ചുവടുവെച്ചതിന്റെ വീഡിയോയാണത്.

ദിൽഷയ്ക്കൊപ്പം മുൻ ബി​ഗ് ബോസ് താരവും ഡാൻസറുമായ റംസാനും ​റീൽസിൽ നൃത്തം ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ ​ഗാനത്തിന്റെ സം​ഗീത സംവിധായകൻ സാക്ഷാൽ എ.ആർ റഹ്മാൻ തന്നെ ആ റീൽസ് വീഡിയോ തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചു. അതിന്റെ ത്രില്ലിലാണ് ദിൽഷയും റംസാനും. ഇതിലും വലിയ ഒരു അം​ഗീകാരവും തങ്ങൾക്ക് ഇനി കിട്ടാനില്ലെന്നാണ് ദിൽഷയും റംസാനും കുറിച്ചത്. ഇതിന് ശേഷം ദിൽഷയുടെ അടുത്ത സുഹൃത്ത് സൂരജ് എം നായർ ദിൽഷയെ അഭിനന്ദിച്ച് കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

അഭിമുഖങ്ങളിലോ ഉദ്ഘാടനങ്ങളിലോ പങ്കെടുത്തിട്ടല്ല നീ ഇന്ന് ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നതും പ്രശസ്തരായവർ വരെ നിന്നെ അഭിനന്ദിക്കുകയും ചെയ്യുന്നത്. നിന്റെ കഴിവ് കണ്ടിട്ടാണ് എന്നതോർക്കുമ്പോൾ‌ സന്തോഷം തോന്നുന്നുവെന്നാണ് സൂരജ് കുറിച്ചത്. ‘വെറും അഭിമുഖങ്ങളോ ഉദ്ഘാടനങ്ങളോ കൊണ്ടല്ല നിന്റെ വർക്കും കഴിവും കൊണ്ടാണ് നീ ഇന്ന് ആളുകൾക്കിടയിൽ സംസാരവിഷയമാകുന്നത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ ഇൻഡസ്ട്രിയിലെ പ്രശസ്തരായവർക്കിടയിൽ നിന്റെ പേര് ചർച്ച ചെയ്യപ്പെടുന്നതും നിന്റെ കഴിവ്, പ്രോജക്ടുകൾ എന്നിവ അവർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതിലും സന്തോഷമുണ്ട്.

ചില മഞ്ഞ ചാനലുകൾ നിന്നെക്കുറിച്ച് പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളിൽ വിഷമിക്കേണ്ട. നിന്നെ പ്രമോട്ട് ചെയ്യാൻ നീ അവർക്ക് പണം നൽകിയിട്ടില്ല. അതിനാൽ അവർ നിന്നെ പിന്തുണയ്ക്കുമെന്ന് നിനക്ക് പ്രതീക്ഷിക്കാനാവില്ല. എന്തായാലും നീ കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നീ കൂടുതൽ പരിശ്രമിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ കൂടുതൽ കഴിവുള്ള പ്രതിഭകൾ നിന്റെ ജോലി തിരിച്ചറിയും. നിനക്ക് മുന്നിൽ ഒരു വലിയ ജീവിതമുണ്ട്. മികച്ച വിജയത്തിലേക്കുള്ള നിന്റെ വഴിയിൽ നീ നേടുന്ന ചെറിയ നാഴികക്കല്ലുകൾ ഇവയാണ്. തുടരുക… ഒരു ദിവസം നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു…’, എന്നാണ് സൂരജ് കുറിച്ചത്. സൂരജിന്റെ വാക്കുകൾക്ക് ദിൽഷയും നന്ദി അറിയിച്ചിട്ടുണ്ട്. ‘എന്റെ എല്ലാ പ്രയാസങ്ങളിലും സന്തോഷങ്ങളിലും എനിക്ക് വേണ്ടി നിന്ന ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങളാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഈ ബന്ധം എക്കാലവും നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, എന്നാണ് മറുപടിയായി സൂരജ് കുറിച്ചത്.

More in Malayalam

Trending

Recent

To Top