Connect with us

“പടം ഇറങ്ങിയിട്ടില്ലെങ്കിലും ഞാൻ ഒരു കാര്യം പറയുകയാണ് “- ഒരു യമണ്ടൻ പ്രേമകഥയിലെ സസ്പെൻസ് പുറത്ത് വിട്ട് ബിബിൻ ജോർജ് !

Malayalam Breaking News

“പടം ഇറങ്ങിയിട്ടില്ലെങ്കിലും ഞാൻ ഒരു കാര്യം പറയുകയാണ് “- ഒരു യമണ്ടൻ പ്രേമകഥയിലെ സസ്പെൻസ് പുറത്ത് വിട്ട് ബിബിൻ ജോർജ് !

“പടം ഇറങ്ങിയിട്ടില്ലെങ്കിലും ഞാൻ ഒരു കാര്യം പറയുകയാണ് “- ഒരു യമണ്ടൻ പ്രേമകഥയിലെ സസ്പെൻസ് പുറത്ത് വിട്ട് ബിബിൻ ജോർജ് !

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. അമർ അക്ബർ അന്തോണിയിലൂടെയും കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെയും ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഇവർ ദുൽഖർ സൽമാനെ നായകനാക്കി ഒരു യമണ്ടൻ പ്രേമ കഥയുമായി എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക്.

അന്ധനായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിഷ്ണുവിന്റെ കഥാപാത്രത്തെ പറ്റി വാതോരാതെ പറയാനുണ്ട് ബിബിന്. ” വിഷ്ണുവിന്റെ കഥാപാത്രത്തെ ,പറ്റി പറയാതെ വയ്യ. ഞങ്ങളുടെ ഒരു സുഹൃത്തുണ്ട്. പുള്ളിയുടെ ബോഡി ലാംഗ്വേജ് ആണ് വിഷ്ണു ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.

ഈ ചിത്രത്തിലുടനീളം വിഷ്ണുവിന്റെ കഥാപാത്രം ആളുകളെ ചിരിപ്പിക്കുകയും ചെയ്യും ഒരു പരിധി കഴിയുമ്പോൾ വിഷമിപ്പിക്കുകയും ചെയ്യും. വിഷ്ണുവിന്റെ കട്ടപ്പനയിലെ ഹൃതിക് റോഷനെക്കാൾ പെർഫോമൻസ് വച്ച് നോക്കുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു യമണ്ടൻ പ്രേമകഥയിലെ വേഷമാണ്. പടം ഇറങ്ങിയിട്ടില്ലെങ്കിലും ഞാൻ പറയുകയാണ് “- ബിബിൻ പറയുന്നു.

അന്ധ ഗായകനായാണ് വിഷ്ണു സിനിമയിൽ എത്തുന്നത്. കലാഭവൻ മാണി അനശ്വരമാക്കിയ ആലില കണ്ണാ എന്ന ഗാനമൊക്കെയാണല്ലോ പ്രേക്ഷകർക്ക് അന്ധ ഗായകൻ എന്ന് പറയുമ്പോൾ ഓര്മ വരിക. എന്നാൽ എമണ്ടൻ പ്രേമ കഥയിൽ അങ്ങനെയല്ല. വിഷ്ണുവിന്റെ പാട്ട് സിനിമയിൽ സഹിക്കാൻ പട്ടണ ഒന്നാണെന്ന് ബിബിൻ പറയുന്നു. എന്റെ പാട്ട് തന്നെയാണ് സിനിമയിലെ ഏറ്റവും വലിയ കോമഡി എന്ന് വിഷ്ണുവും പറയുന്നു.

ആന്റോ ജോസഫും സി.ആർ. സലീമും ചേർന്നു നിർമിക്കുന്ന ഒരു യമണ്ടൻ പ്രേമകഥയിൽ സംയുക്ത മേനോനാണ് നായിക.  സലിംകുമാർ, സൗബിൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, രഞ്ജി പണിക്കർ, മധു, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അശോകൻ, ബൈജു സന്തോഷ്, അരുൺ കുര്യൻ, ബിനു തൃക്കാക്കര, ലെന, രശ്‌മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം– പി. സുകുമാർ, സംഗീതം–നാദിർഷ, ഗാനരചന–ഹരിനാരായണൻ, സന്തോഷ് വർമ, എഡിറ്റർ–ജോൺകുട്ടി. ആൻ മെഗാ മീഡിയയാണ് ചിത്രത്തിന്റെ വിതരണം.

bibin george about yamandan premakadha

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top