Connect with us

സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഭാമ; നടിയും ഭര്‍ത്താവും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍

News

സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഭാമ; നടിയും ഭര്‍ത്താവും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഭാമ; നടിയും ഭര്‍ത്താവും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍

മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആയി എത്താറുണ്ട്.

അടുത്തിടെ തന്റെ മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കിയ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയതും. എന്നാല്‍ ഇപ്പോഴിതാ അത്ര സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഭാമയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞു കഴിയുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത. ഇരുവരുമായി അടുത്ത ബന്ധമുള്ളവരാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞതെന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരിക്കുന്നത്.

ഊര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഭാമ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും ഇപ്പോള്‍ ഭര്‍ത്താവിന്റെ ചിത്രങ്ങളെല്ലാം തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് നടി. മാത്രമല്ല, വിവാഹചിത്രങ്ങളടക്കം ഡിലീറ്റ് ചെയ്തിട്ടുള്ളതും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മാത്രം നീക്കം ചെയ്യാതിരുന്നതും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തയെ കൂടുതല്‍ ഉറപ്പിക്കുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.

2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയാവുന്നത്. ഭര്‍ത്താവ് അരുണിനൊപ്പമുള്ള ദാമ്പത്യ ജീവിതം തുടങ്ങി, അധികം വൈകാതെ നടി ഗര്‍ഭിണിയാവുകും അതേ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചതും. വിവാഹ ശേഷം സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാല്‍ അടുത്ത കാലത്തായി ആണ് വളരെ സജീവമായി ചിത്രങ്ങളെല്ലാം പങ്കുവെച്ച് തുടങ്ങിയത്.

അതേസമയം, മകളെ കുറിച്ചും ഗര്‍ഭകാലത്തെ കുറിച്ചും ഭാമ പറഞ്ഞ കാര്യങ്ങളും വൈറലായി മാറിയിരുന്നു. ‘തന്നെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം ഒരുപാടു പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. വീട്ടില്‍ വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. കുറച്ചു ദിവസം വീട്ടിലിരുന്നാല്‍ ഏതെങ്കിലും അമ്പലത്തിലേക്ക് എന്നൊക്കെ പറഞ്ഞ് പുറത്തു ചാടും. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ മാത്രമുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴേക്കും ലോക്ഡൗണ്‍ ആയി.ഈ സമയത്താണ് ഞാന്‍ ഗര്‍ഭിണിയായത്. ലോകം മുഴുവന്‍ നിശ്ചലമായ സമയം. വീട്ടിലെ നാലു ചുമരിനുള്ളില്‍ ഞാന്‍ പെട്ടു പോയതു പോലെ തോന്നിയിരുന്നു. ലിഫ്റ്റില്‍ താഴേക്കിറങ്ങാന്‍ പോലും പേടിയായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം പോലും പുറമേ നിന്ന് കഴിക്കാന്‍ പറ്റുന്നില്ല.

ഭയവും നിരാശയും കൊണ്ട് എനിക്ക് ശ്വാസം മുട്ടി. ജില്ല കടന്നുള്ള യാത്ര അനുവദിക്കാത്തതു കൊണ്ട് അമ്മയെ കൊണ്ടുവരാനും കഴിഞ്ഞില്ല. തന്നെ പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ഒരുപാട് ആശ്വാസമായിരുന്നെന്നും ഭാമ പറയുന്നു. ഗര്‍ഭകാലത്ത് സാധാരണയായി ഒരുപാടു ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുമെന്ന് ഡോക്ടര്‍ പറഞ്ഞു തന്നു. ദേഷ്യവും കരച്ചിലും വരും. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് ഗര്‍ഭിണികളായവരില്‍ ആ അവസ്ഥ സാധാരണ കാണുന്നതിനേക്കാള്‍ മൂന്നിരട്ടിയായിരിക്കുമെന്നും പറഞ്ഞു. സത്യത്തില്‍ ഡോക്ടറും സംഘവും തന്ന ആത്മവിശ്വാസം കൊണ്ടാണ് ഞാന്‍ കൊവിഡ് ഭയത്തെ മറികടന്നത്.

കുഞ്ഞ് ഉണ്ടായതിന് ശേഷമുള്ള ബുദ്ധിമുട്ടിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ഗര്‍ഭകാലവും അമ്മയാകുന്നതും ആസ്വദിക്കണമെന്നൊക്കെ എല്ലാവരും പറയും. പക്ഷേ, ആ പറയുന്നതില്‍ എത്രത്തോളം സത്യസന്ധതയുണ്ടെന്ന് എനിക്കറിയില്ല. ആ കാലത്ത് ഏതൊക്കെ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത്. മസില്‍വേദന മുതല്‍ മാനസികമായ ഒരുപാടു പ്രശ്‌നങ്ങള്‍ വരെയുണ്ടാകും. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലും എത്ര പ്രയാസമാണ്.

പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കാന്‍ ഒരുപാടുപേരുണ്ട്. എന്നാല്‍ അമ്മയുടെ മാനസിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാനുണ്ടെന്ന് ആരും പറഞ്ഞു കൊടുക്കില്ല. അമ്മമാരുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭാമ പറയുന്നത്. ആദ്യത്തെ മൂന്നു നാലു മാസം ഉറക്കം തീരെയില്ലാത്ത അവസ്ഥയായിരുന്നു. പകല്‍ സമയത്ത് കുഞ്ഞുറങ്ങുമ്പോള്‍ എനിക്ക് ഉറങ്ങാനാകില്ല. രാത്രിയില്‍ അമ്മു ഉറങ്ങുകയുമില്ല. ഉറക്കമില്ലാതായതോടെ ആകെ പ്രശ്‌നമായി. പെട്ടെന്നു കരച്ചില്‍ വരുന്നു, പൊട്ടിത്തെറിക്കുന്നു. ഈ സമയത്ത് വീട്ടുകാര്‍ നല്ല പിന്തുണയായിരുന്നെന്നും ഭാമ പറയുന്നു.

More in News

Trending

Recent

To Top