News
മലയാളത്തിലെ പ്രമുഖ നടിമാരുമായി എല്ലാം അവിഹിതം പറഞ്ഞു പരത്തി; എനിക്ക് മരണത്തേക്കാള്‍ ഭയമാണ് കല്‍പ്പനയെ; വൈറലായി കല്‍പ്പനയുടെ ഭര്‍ത്താവിന്റെ വാക്കുകള്‍
മലയാളത്തിലെ പ്രമുഖ നടിമാരുമായി എല്ലാം അവിഹിതം പറഞ്ഞു പരത്തി; എനിക്ക് മരണത്തേക്കാള്‍ ഭയമാണ് കല്‍പ്പനയെ; വൈറലായി കല്‍പ്പനയുടെ ഭര്‍ത്താവിന്റെ വാക്കുകള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കല്‍പ്പന. കല്‍പനയുടെ മരണം ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെയാണ് കണ്ണീരിലാഴ്ത്തിയത്. വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയറില്‍ പ്രമുഖ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം കല്‍പന പ്രവര്‍ത്തിച്ചു.
താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉര്‍വ്വശി എന്നിവരും സിനിമയില്‍ തിളങ്ങിയിരുന്നു. 2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ച് കല്‍പ്പനയുടെ വിയോഗ വാര്‍ത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കല്‍പന എന്ന പ്രതിഭ അവിസ്മരണീയമാക്കി. 1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായാണ് സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചതോടെ ചുരിങ്ങിയ കാലം കൊണ്ട് അവര്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് കല്‍പന തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഹാസ്യം കൈകാര്യം ചെയ്യാന്‍ മാത്രമല്ല മികച്ച രീതിയില്‍ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയില്‍ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളില്‍ താരം ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചാര്‍ലിയാണ് കല്‍പന അഭിനയിച്ച അവസാന മലയാള ചിത്രം. സിനിമ ജീവിതം കല്‍പനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് അനില്‍ കുമാറുമായുള്ള ബന്ധം 2012ല്‍ കല്‍പ്പന വേര്‍പെടുത്തിയിരുന്നു.
ആ ബന്ധത്തില്‍ ശ്രീമയി എന്നൊരു മകളും കല്‍പ്പനയ്ക്കുണ്ട്. കല്‍പ്പനയുടെ കുടുംബ ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമെ സോഷ്യല്‍മീഡിയയില്‍ കാണാന്‍ സാധിക്കു. കല്‍പ്പനയുടെ ഭര്‍ത്താവ് അനില്‍ കുമാറും സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല. കല്‍പ്പനയുടെ മരണ വിവരം വന്നപ്പോഴും മകളെപ്പോലെ തന്നെ ഭര്‍ത്താവിനേയും സോഷ്യല്‍മീഡിയ തിരഞ്ഞിരുന്നു. പക്ഷെ കണ്ടെത്താനായില്ല. എന്നാലിപ്പോള്‍ അനില്‍ കുമാറിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ കണ്ടെത്തിയിരിക്കുകയാണ്.
അമ്മക്ക് ഒപ്പമുള്ള ചിത്രങ്ങളും യാത്രകളിലെ നിമിഷങ്ങളുമെല്ലാം അനില്‍ കുമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടുണ്ടെങ്കിലും നിരന്തരം അതില്‍ കയറുന്ന കൂട്ടത്തിലല്ല അനില്‍. ഏറ്റവും അവസാനം അനില്‍ കുമാര്‍ ഒരു പോസ്റ്റ് പങ്കുവെച്ചത് 2022 ജൂലൈയിലാണ്.
കല്‍പ്പനയുടെ മരണത്തിന് മുമ്പ് ഒരിക്കല്‍ ജെബി ജെംഗ്ഷനില്‍ പങ്കെടുക്കാനെത്തിയ നടിയോട് ഭര്‍ത്താവ് പറഞ്ഞത് ഇങ്ങനെയായിരുന്നു… ‘എനിക്ക് മരണത്തേക്കാള്‍ ഭയമാണ് കല്‍പ്പനയെ. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല എന്നാണ്’ അതിന് കല്‍പ്പന നല്‍കിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ആയിരിക്കാം…. രാമായണം അല്ലെങ്കില്‍ മഹാഭാരതമൊക്കെ എടുക്കുമ്പോള്‍ കഥകളും ഉപ കഥകളുമൊക്കെയായി ഒരുപാട് നീളുമ്പോഴാണ് അത് മഹാഭാരതം അല്ലെങ്കില്‍ രാമായണമായി മാറുന്നത്. മഹാഭാരതം ആകാന്‍ എനിക്ക് താത്പര്യമില്ല. എനിക്ക് ഒറ്റ കഥയെ ഉള്ളൂ. അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് വിഷയവുമില്ല.’
‘ഞങ്ങളെ പൊതുവെ വീട്ടില്‍ പഠിപ്പിച്ച കാര്യങ്ങളുണ്ട്. അതാണ് ഞാന്‍ പിന്തുടരുന്നത്. എനിക്ക് വേണമെങ്കില്‍ എന്തെല്ലാം പറഞ്ഞുണ്ടാക്കാം. പക്ഷെ ഞാന്‍ അത് ചെയ്യില്ല. കേട്ട് കൊണ്ടുനില്‍കുക തലയാട്ടുക അതാണ് എന്റെ രീതി. ഞങ്ങളെ അതാണ് പഠിപ്പിച്ചത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. പതിനാറ് വര്‍ഷത്തെ ബന്ധമാണുള്ളത്’ എന്നും കല്‍പന പറഞ്ഞു.
‘ഞങ്ങള്‍ രണ്ടുപേരും അത്തമാണ് പിരിയാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ജോത്സ്യന്‍ പ്രവചിച്ചിരുന്നു. കര്‍മ്മമാകാം പിരിയാന്‍ കാരണം. ഒരിക്കലും ഞാന്‍ ആരെയും പഴിക്കാന്‍ നില്‍ക്കുന്നില്ല.’ അനിലും കല്‍പനയ്ക്ക് എതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു. ‘കഴിഞ്ഞ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും സ്വസ്ഥത ലഭിച്ചിട്ടില്ല.’
‘ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന കല്‍പ്പനയുടെ പ്രചാരണം ശുദ്ധ അസംബന്ധമാണ്. കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത ബന്ധങ്ങള്‍ പറഞ്ഞ് പരത്തി.’ ‘എന്നാല്‍ അപ്പോഴെല്ലാം ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയിരുന്നു. സ്വന്തം സഹോദരിയേയും അവരുടെ ഭര്‍ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുമ്പോട്ട് പോകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്’എന്നാണ് അനില്‍ പറഞ്ഞത്.
