Connect with us

ദിലീപിനോട് അങ്ങനെ പറഞ്ഞത് ഭയങ്കര പ്രശ്‌നമായി, എന്നോട് പിണങ്ങി, ഞങ്ങള്‍ പത്ത് ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

Malayalam

ദിലീപിനോട് അങ്ങനെ പറഞ്ഞത് ഭയങ്കര പ്രശ്‌നമായി, എന്നോട് പിണങ്ങി, ഞങ്ങള്‍ പത്ത് ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ദിലീപിനോട് അങ്ങനെ പറഞ്ഞത് ഭയങ്കര പ്രശ്‌നമായി, എന്നോട് പിണങ്ങി, ഞങ്ങള്‍ പത്ത് ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

മലയാള സിനിമയില്‍ ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു ലാല്‍ ജോസും ദിലീപും. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, ചാന്തുപൊട്ട് തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്തിട്ട് ഏറെക്കാലമായി. എങ്കിലും പഴയ സിനിമകള്‍ ഈ ഹിറ്റ് കോബോ പ്രേക്ഷക മനസില്‍ ഇന്നും നിലനില്‍ക്കുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ലാല്‍ ജോസ്. കരിയറിന്റെ തുടക്കാലം മുതലുള്ള ഈ ആത്മബന്ധം ഇന്നും തുടരുന്നു.

സഹോദരനെ പോലെയാണ് ലാല്‍ ജോസിനെ കാണുന്നതെന്ന് ദിലീപ് അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിലീപുമായി ഉണ്ടായ പിണക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ചാന്തുപൊട്ട് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. ഒരു ചാനല്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

സ്ഥിരമായി തന്റെ സിനിമകളില്‍ മേക്കപ്പ്മാനായിരുന്ന സുദേവനുമായി രസികന്‍ എന്ന സിനിമയ്ക്കിടെ തര്‍ക്കമുണ്ടായി. ഇനി മുതല്‍ സുദേവന്‍ വേണ്ടെന്ന് തീരുമാനിച്ചു. ചാന്തുപൊട്ടില്‍ നിന്നും സുദേവനെ ഒഴിവാക്കിയതില്‍ ദിലീപിന് വിഷമം തോന്നിയെന്ന് ലാല്‍ ജോസ് പറയുന്നു. അതിന്റെ വിരോധം ദിലീപിന് ഉണ്ടായിരുന്നു. ചാന്തുപൊട്ടിന്റെ ഷൂട്ടിലേക്ക് ചെറിയ അസ്വസ്ഥയോടെയാണ് ദിലീപ് വന്നത്. ഞാനായത് കൊണ്ട് ക്ഷമിച്ചെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. ദിലീപുമായി പിണങ്ങിയ സംഭവത്തെക്കുറിച്ചും അദ്ദേഹം ഓര്‍ത്തു.

ഒരു ദിവസം അഞ്ച് മണിക്ക് പോകണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അഞ്ച് മണിക്ക് സീന്‍ കഴിഞ്ഞ് ദിലീപിനോട് പോകാന്‍ പറഞ്ഞു. അതിനിടെയാണ് കടലില്‍ നിന്നും മണല്‍തിട്ടയുടെ മുകളിലൂടെ മറുവശത്തുള്ള പുഴയിലേക്ക് വെള്ളം വരുന്ന കാഴ്ച കണ്ടത്. കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണതെന്ന് ഒരു മത്സ്യതൊഴിലാളി പറഞ്ഞു. ആ പ്രതിഭാസം എന്റെ സിനിമയില്‍ വേണമെന്ന് കരുതി. ദിലീപിനെ വിളിക്കാന്‍ അസിസ്റ്റന്റിനോട് പറഞ്ഞു.

ദിലീപ് ഡ്രസ് മാറാനുള്ള തയ്യാറെടുപ്പിലാണ്. ശരീരത്തില്‍ നിന്ന് രാധ ഇറങ്ങിപ്പോയി, ഇപ്പോള്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് ദിലീപ്. കാരവാനില്‍ കയറി ദിലീപിനോട് ഞാന്‍ സംസാരിച്ചു. രാധ ഇറങ്ങിപ്പോയെന്ന് ദിലീപ് പറഞ്ഞപ്പോള്‍ കുഴപ്പമില്ല, ഇറങ്ങിപ്പോയ രാധയെ വലിച്ച് കയറ്റി സിബ് ഇട്ടാല്‍ മതിയെന്ന് ഞാന്‍ മറുപടി നല്‍കി. അത് ഭയങ്കര പ്രശ്‌നമായി. എന്നോട് പിണങ്ങി.

ഞങ്ങള്‍ പത്ത് ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ മീഡിയേറ്റേഴ്‌സായി രണ്ട് അസോസിയേറ്റ് ഡയറക്ടര്‍മാരുണ്ടായിരുന്നു. അന്നത്തെ സീനിന് ദിലീപ് വന്നു. ‘ചാന്തുകുടഞ്ഞൊരു സൂര്യന്‍’ എന്ന പാട്ടില്‍ ആ രംഗം ഉപയോഗിച്ചിട്ടുണ്ടെന്നും ലാല്‍ ജോസ് ഓര്‍ത്തു. ദിലീപുമായി മുമ്പുണ്ടായ വഴക്കുകളെ പോലെ തന്നെ ഈ പ്രശ്‌നവും അവസാനിച്ചെന്നും ലാല്‍ ജോസ് വ്യക്തമാക്കി. ദിലീപ് അടുത്ത സുഹൃത്ത് ആയതിനാല്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി ഞാന്‍ ഷൂട്ട് ചെയ്യുക ദിലീപിനൊപ്പം ആയിരിക്കുമെന്ന് പലരും കരുതും.

പക്ഷെ അങ്ങനെയല്ല. എനിക്ക് വര്‍ക്ക് ചെയ്യാന്‍ ഏറ്റവും ടഫ് ദിലീപിനാെപ്പമാണ്. കാരണം ദിലീപിന് സംവിധായകന്റെ സെന്‍സുണ്ട്. ചോദ്യങ്ങള്‍ ആയിരിക്കും. ദിലീപിന്റെ ഇടപെടല്‍ കൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് ചെയ്ത സിനിമകള്‍ ഹിറ്റായതെന്നും ലാല്‍ ജോസ് വ്യക്തമാക്കി. 2005 ലാണ് ചാന്തുപൊട്ട് റിലീസ് ചെയ്തത്. സിനിമ വന്‍ ഹിറ്റായി. ഇന്ദ്രജിത്ത്, ഗോപിക, ലാല്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്.

അതേസമയം, രസികന്‍ എന്ന സിനിമയുടെ പിന്നണിയിലെ ചില സംഭവങ്ങളെ കുറിച്ചും ലാല്‍ ജോസ് പറഞ്ഞിരുന്നു. രസികന്‍ സിനിമയുടെ ഡയലോഗുകള്‍ തിരുവനന്തപുരം സ്ലാങ്ങിലാണ് എഴുതിയിരുന്നതെന്നും എന്നാല്‍ ദിലീപും നിര്‍മാതാവും ആവശ്യപ്പെട്ടത് കൊണ്ടാണ് അത് മാറ്റിയതെന്നും ലാല്‍ ജോസ് പറയുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം സ്ലാങ് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മനസിലാകുമോ എന്ന സംശയത്താലാണ് മുരളി ഗോപി അത് ന്യൂട്രല്‍ രീതിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം സ്ലാങ്ങിലാണ് രസികന്‍ സിനിമയുടെ സംഭാഷണങ്ങള്‍ വന്നതെങ്കില്‍ അതിലെ തമാശകള്‍ വര്‍ക്കാകുമായിരുന്നു എന്നും പിന്നീട് അതേ സ്ലാങ്ങില്‍ വന്ന മമ്മൂട്ടിയുടെ രാജമാണിക്യം വലിയ ഹിറ്റായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘രസികന്‍ തിരുവനന്തപുരത്ത് നടക്കുന്ന കഥയായിരുന്നു. അത് കൊണ്ട് തന്നെ തിരുവനന്തപുരം സ്ലാങ്ങിലായിരുന്നു മുരളി ഗോപി അതിലെ സംഭാഷണങ്ങള്‍ എഴുതിയിരുന്നത്. എന്നാല്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ സ്ലാങ് മനസ്സിലാകുമോ എന്നൊരു സംശയം ദിലീപിനും നിര്‍മാതാവിനും വന്നു. തിരുവനന്തപുരത്ത് മാത്രം പടം ഓടിയാല്‍ മതിയോ എന്നും അവര്‍ ചോദിച്ചു. പിന്നീട് അവരുടെ ആവശ്യാനുസരണമാണ് സംഭാഷണങ്ങള്‍ ഒരു ന്യൂട്രല്‍ ഭാഷയിലേക്ക് മാറ്റിയത്. അല്ലായിരുന്നു എങ്കില്‍ ആ സ്ലാങ്ങിന്റെതായുള്ള തമാശകള്‍ എങ്കിലും വര്‍ക്ക് ചെയ്യുമായിരുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending