Connect with us

ഓരോ ദിവസവും ഓരോ ഞെട്ടലാണ്, അടുത്തടുത്ത് രണ്ട് വേര്‍പാടുകള്‍; ബീന ആന്റണി

Malayalam

ഓരോ ദിവസവും ഓരോ ഞെട്ടലാണ്, അടുത്തടുത്ത് രണ്ട് വേര്‍പാടുകള്‍; ബീന ആന്റണി

ഓരോ ദിവസവും ഓരോ ഞെട്ടലാണ്, അടുത്തടുത്ത് രണ്ട് വേര്‍പാടുകള്‍; ബീന ആന്റണി

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ സീരിയല്‍ ലോകത്ത് നിന്ന് ഒരുപാട് മരണങ്ങളാണ് നടന്നത്. ഇതില്‍ പകുതിയിലേറെയും ആ ത്മഹത്യയാണെന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. രണ്ട് ദിവസം മുന്നേയായിരുന്നു അവതാരകയും, സിനിമാ-സീരിയല്‍ താരവുമായ രഞ്ജുഷയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആ ത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു നടിയെ കണ്ടെത്തിയത്. അതിന്റെ സങ്കടങ്ങളും ചര്‍ച്ചകളും കെട്ടടങ്ങുന്നതിന് മുന്നേയാണ് സീരിയല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അടുത്ത വിയോഗ വാര്‍ത്തയും പുറത്തെത്തിയത്. ഡോക്ടര്‍ കൂടിയായ പ്രിയ മരിച്ചത് ഹൃദയംസ്തംഭനം മൂലമാണ്. അതും എട്ടുമാസം ഗര്‍ഭിണിയായിരിക്കെ. പ്രിയയുടെ കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.

പ്രിയയുടെ മരണത്തോടെയും, കുഞ്ഞിന്റെ അവസ്ഥയോടെയും, പ്രിയയ്‌ക്കൊപ്പം എപ്പോഴുമുണ്ടായിരുന്ന ഭര്‍ത്താവിന്റെ സ്ഥിതിയും ദയനീയമാണെന്നാണ് താരങ്ങളെ അടുത്തറിയാവുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അതിനിടെ രഞ്ജുഷയുടെ വീട് സന്ദര്‍ശിച്ച് മടങ്ങവേ നടിയായ ബീനാ ആന്റണിയും, ഭര്‍ത്താവ് മനോജും പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്.

‘നമ്മള്‍ പറഞ്ഞതൊക്കെ വളച്ചൊടിച്ചും മറ്റുമാണ് പലരും പോസ്റ്റ് ചെയ്യുന്നത്. രഞ്ജുഷ അവളുടെ മകളെ ഓര്‍ത്തില്ലല്ലോ എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അതൊരു സങ്കടത്തോടെയാണ് ഞാന്‍ പറയുന്നത്. മറ്റൊന്നും പറയാന്‍ ഞാന്‍ ആളല്ല. നമുക്കിപ്പോള്‍ ഓരോ ദിവസവും ഓരോ ഞെട്ടലാണ്. ഇപ്പോഴിതാ ഡോ.പ്രിയങ്ക. ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള കുട്ടിയാണ്. ആദിത്യന്‍ സാറ് പോയി, അപര്‍ണ്ണ പോയി. ഇപ്പോള്‍ ആകെ ഒരു ഷോക്കിലാണുള്ളത്. എന്തെങ്കിലും പറഞ്ഞാല്‍ അത് ആളുകള്‍ വേറെ രീതിയിലാണ് എടുക്കുന്നത്. സങ്കടം മാത്രമേയുള്ളു’ എന്നും ബീന ആന്റണി പറയുന്നു.

More in Malayalam

Trending

Recent

To Top