Connect with us

അവര്‍ തന്നെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു, എന്നാല്‍ എനിക്ക് താത്പര്യമില്ല, ഞാന്‍ ചിലപ്പോള്‍ ചീത്തയായാലോ; ബാല

Malayalam

അവര്‍ തന്നെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു, എന്നാല്‍ എനിക്ക് താത്പര്യമില്ല, ഞാന്‍ ചിലപ്പോള്‍ ചീത്തയായാലോ; ബാല

അവര്‍ തന്നെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു, എന്നാല്‍ എനിക്ക് താത്പര്യമില്ല, ഞാന്‍ ചിലപ്പോള്‍ ചീത്തയായാലോ; ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ജീവിതത്തില്‍ താന്‍ തനിച്ചാണെന്നും കടുത്ത ഒറ്റപ്പെടലാണ് അനുഭവിക്കുന്നതെന്നും നടന്‍ പറയുന്നു. ഇത്തരമൊരു ജീവിതം ജീവിച്ച് തീര്‍ക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. എങ്കിലും ജീവിതത്തില്‍ കുറെയധികം ആളുകളെ സഹായിക്കാന്‍ തനിക്ക് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ക്ഷണം ലഭിച്ചിട്ടും എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ലെന്നും അഭിമുഖത്തില്‍ ബാല പ്രതികരിച്ചു.

‘ഞാന്‍ ആരും കാണാതെ കരയാറുണ്ട്. ചില സമയം ഞാന്‍ പോലും അറിയാതെ കരച്ചില്‍ വരും. ഞാന്‍ ജീവിക്കുന്ന ഈ ജീവിതം വളരെ കഷ്ടമാണ്. ഒറ്റപ്പെടലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദ്രോഹം. 20 വര്‍ഷമായി ഞാന്‍ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. നിറയെ പേര്‍ ചുറ്റും ഉണ്ടെങ്കില്‍ തനിച്ചെന്ന് തോന്നിയാല്‍ നിങ്ങള്‍ തനിച്ച് ആണ്. ഇതൊരു സൈഡ്. പക്ഷെ എത്ര പേരെ എനിക്ക് സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ ദൈവത്തിന്റെ മകനാണ്.

രാഷ്ട്രീയത്തിലേക്ക് തന്നെ ചിലര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ താത്പര്യമില്ല. കാരണം ഞാന്‍ ചിലപ്പോള്‍ ചീത്തയായാലോ. മതത്തിന്റേയും പാര്‍ട്ടിയുടേയും പേര് പറഞ്ഞ് പലരും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ഞങ്ങളുടെ സമുദായമാണ് നിങ്ങളാരാണ് അവര്‍ക്ക് വേണ്ടി സഹായം ചെയ്യാന്‍ എന്ന് ചോദിച്ചിട്ടുണ്ട്. ഇവിടെ മനുഷ്യന്‍ എന്ന ജാതിയെ ഉള്ളൂ. നന്‍മ ചെയ്യുന്ന ഒരുത്തനെ തടയാന്‍ ആര്‍ക്കും സാധിച്ചില്ല. എനിക്ക് കരള്‍ തന്നത് ക്രിസ്ത്യന്‍ ആണ്. രക്തം തന്നത് മുസ്ലീങ്ങളും ഞാന്‍ ഹിന്ദുവും, അപ്പോള്‍ എന്റെ ശരീരം എന്ത് മതമാണ്. സ്‌നേഹം മാത്രമാണ് മതം. സ്‌നേഹം വില കൊടുത്ത് വാങ്ങാന്‍ കിട്ടില്ല’, എന്നും ബാല പറഞ്ഞു.

ഓപ്പറേഷന്‍ കഴിഞ്ഞ് വന്നപ്പോള്‍ വലിയ വേദനയായിരുന്നു. ഡിപ്രഷന്‍ വന്നു, ഒന്നും ചെയ്യാന്‍ സാധിക്കുമായിരില്ല. അപ്പോഴും എന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകില്ലേയെന്ന് ഞാന്‍ ആലോചിച്ചു. ആശുപത്രിയില്‍ നിന്നും തിരികെ വന്നതിന് രണ്ട് ദിവസത്തിനപ്പുറം കായംകുളത്തെ രണ്ട് ഗ്രാമം ഞാന്‍ ദത്തെടുത്തു. രാഷ്ട്രീയത്തില്‍ വരുന്നില്ലേയെന്ന് ചോദിച്ചു. കൊടുക്കുന്നതാണ് രാഷ്ട്രീയം നേടുന്നതല്ല. ഈ ഭൂമിയില്‍ പാവങ്ങള്‍ ഉള്ളിടത്തോളം കാലം ആരെങ്കിലും ഒരാള്‍ ജയിക്കും. എല്ലാവരും പണക്കാരായാല്‍ വോട്ട് എവിടുന്ന് കിട്ടും? പാവങ്ങള്‍ ഉണ്ടാകുന്നത് വരെ രാഷ്ട്രീയം ഉണ്ടാകും. ഇതൊക്കെ കൊണ്ടാണ് ഞാന്‍ രാഷ്ട്രീയം വേണ്ടെന്ന് വെച്ചത്’,എന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം സിനിമയാണ്. പക്ഷെ എന്റെ മകള്‍ പിറന്നശേഷം മൂന്ന് വര്‍ഷം ഞാന്‍ സിനിമ ചെയ്തില്ല. ഞാന്‍ അഭിനയിക്കാന്‍ പോയിട്ടില്ല. കാരണം ഞാനാണ് അവളെ വളര്‍ത്തിയത്. ഞാനാണ് കുളിപ്പിച്ചതും എല്ലാം വാഷ് ചെയ്തതും അവളെ ഉറക്കിയതും ഭക്ഷണം കൊടുത്തതുമെല്ലാം. എന്റെ കയ്യില്‍ കിടന്നുറങ്ങാറുള്ള കുഞ്ഞ് ഒരു ദിവസം എനിക്ക് ഇല്ലെന്ന് പറഞ്ഞാല്‍ അത് ഏത് ലോകത്തെ ന്യായമാണ്. ഒരു അച്ഛനേയും മകളേയും പിരിക്കാന്‍ ആര്‍ക്കും അധികാരമില്ല. നിയമം നല്ലവന് വേണ്ടിയല്ല. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്’ എന്നും ബാല ചോദിക്കുന്നു.

ബാലയുടെ മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷിനെ ഒരുവര്‍ഷം മുന്‍പ് ഗോപി സുന്ദര്‍ വിവാഹം ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലാണ് ചര്‍ച്ചകള്‍. ഇക്കാര്യത്തില്‍ ഗോപി സുന്ദറോ അമൃതയോ പ്രതികരിച്ചിട്ടുമില്ല. ഈ അവസരത്തില്‍ ഗോപി സുന്ദറിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്.

‘ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ കാണാന്‍ വന്ന എല്ലാവരും എന്നെ സ്‌നേഹിച്ചവരല്ല. പേടിച്ചിട്ടാ വന്നത്. എന്നെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ ഉണ്ടാകുമല്ലോ. എന്നോട് ചെയ്ത ദ്രേഹങ്ങളെല്ലാം അവര്‍ക്ക് അറിയാമല്ലോ. സ്‌നേഹം കൊണ്ടല്ല പേടിച്ചിട്ടാണ് വന്നത്. ഇപ്പോഴും ഞാന്‍ പറയുന്നു, അവര്‍ രണ്ട് പേരെ അമൃതയെയും ഗോപി സുന്ദറിനെയും കുറിച്ച് സംസാരിക്കാനുള്ള അധികാരം എനിക്കോ നിങ്ങള്‍ക്കോ ഇല്ല.

പക്ഷേ ഗോപി സുന്ദര്‍ പക്കാ ഫ്രോഡ് ആണ്. എന്ന ഡൗട്ട് ഇരിക്കാ. പക്കാ ഫ്രോഡാണ് അവന്‍. വ്യക്തിപരമായ പ്രശ്‌നം കൊണ്ട് പറയുന്നതല്ല ഇത്. തമിഴില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീത സംവിധാനം. ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ഒരു മലയാളിയും തിരിഞ്ഞു നോക്കില്ല. ഒരിക്കലും പെറുക്കാനാകാത്ത കാര്യങ്ങളാണ്. ഒരു ഇന്റര്‍വ്യുവില്‍ വളരെ കോണ്‍ഫിഡന്റോടെയാണ് ഞാന്‍ പറയുന്നത്. ഞാന്‍ മാത്രമല്ല. പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ’, എന്നാണ് ബാല പറഞ്ഞത്.

More in Malayalam

Trending

Recent

To Top