Connect with us

വൈറലാകാൻ സാധ്യതയുള്ള ചോദ്യങ്ങളും എഴുതി കൊടുത്ത് ഇൻർവ്യു എടുക്കുന്നവരും ഉണ്ട് വളരെ പ്രിപ്പയർ ചെയ്ത് വരുന്നവരും ഉണ്ട്; റീച്ച് കിട്ടാൻ ആണ് അഭിമുഖം എടുക്കുന്നതും കൊടുക്കുന്നതും ; ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയ്ക്ക്’; അശ്വതി ശ്രീകാന്ത് !

News

വൈറലാകാൻ സാധ്യതയുള്ള ചോദ്യങ്ങളും എഴുതി കൊടുത്ത് ഇൻർവ്യു എടുക്കുന്നവരും ഉണ്ട് വളരെ പ്രിപ്പയർ ചെയ്ത് വരുന്നവരും ഉണ്ട്; റീച്ച് കിട്ടാൻ ആണ് അഭിമുഖം എടുക്കുന്നതും കൊടുക്കുന്നതും ; ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയ്ക്ക്’; അശ്വതി ശ്രീകാന്ത് !

വൈറലാകാൻ സാധ്യതയുള്ള ചോദ്യങ്ങളും എഴുതി കൊടുത്ത് ഇൻർവ്യു എടുക്കുന്നവരും ഉണ്ട് വളരെ പ്രിപ്പയർ ചെയ്ത് വരുന്നവരും ഉണ്ട്; റീച്ച് കിട്ടാൻ ആണ് അഭിമുഖം എടുക്കുന്നതും കൊടുക്കുന്നതും ; ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയ്ക്ക്’; അശ്വതി ശ്രീകാന്ത് !

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയില്‍ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാന്‍ അശ്വതിക്കായി. തന്‍റെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിനിടെ അശ്വതി അഭിനയ രംഗത്തുനിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ വ്യക്തിപരമായ വിശേഷങ്ങള്‍ പങ്കുവച്ചും സാമൂഹിക വിഷയങ്ങളിലെ നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി.

ഇപ്പോഴിത ശ്രീനാഥ് ഭാസിയുടെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തുവരികയാണ് അശ്വതി ശ്രീകാന്ത്. ഓൺലൈൻ മീഡിയയിലെ അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിൽ നടൻ ശ്രീനാഥ് ഭാസി വലിയ രീതിയിൽ വിമർശമനം നേരിടുന്നുണ്ട്. ഈ വിഷയത്തിൽ വലിയ രീതിയിൽ ചർച്ചയും നടക്കുന്നുണ്ട് സോഷ്യൽമീഡിയയിൽ.

‘മൂവി പ്രമോഷൻസിനെ കുറിച്ചും ഓൺലൈൻ മീഡിയകളെ കുറിച്ചും മുമ്പൊരിക്കൽ‌ ഞാൻ‌ സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.’ അന്ന് ഞാൻ അത് യുട്യൂബിൽ‌ പങ്കുവെച്ചിരുന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യങ്ങൾ ഒന്ന് സോഷ്യൽമീഡിയയിൽ കൂടി പങ്കുവെക്കുന്നത് വളരെ നല്ലതാണെന്ന് തോന്നി. ഓൺലൈൻ മീഡിയയിലെ അവതാരകയും നടൻ ശ്രീനാഥ് ഭാസിയും തമ്മിലുള്ള വിഷയം നടക്കുന്ന സാഹചര്യത്തിലാണ് അന്ന് പറഞ്ഞ വിഷയം ഒന്ന് കൂടി സംസാരിക്കമെന്ന് തോന്നിയത്.’

‘ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം പലരും ചോ​ദിച്ചിരുന്നു. എല്ലാ കാര്യത്തിലും എല്ലാവരും പ്രതികരിക്കേണ്ട ആവശ്യമില്ല.”ഈ ഒരു പ്ലാറ്റ് ഫോമിലും മൂവി പ്രമോഷന്റെ ഭാ​ഗമായും ചേർന്ന് പ്രവർ‌ത്തിച്ചിട്ടുള്ള വ്യക്തി എന്ന നിലയിലാണ് എനിക്ക് ചില കാര്യങ്ങൾ പറയണമെന്ന് തോന്നി.

ഒരു സിനിമ ഇറങ്ങമ്പോൾ മലയാളത്തിൽ എന്നല്ല എല്ലാ ഭാ​ഷകളിലും അതുമായി ബന്ധപ്പെട്ട പ്രമോഷനുകൾ നടക്കാറുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്റെ ഭാ​ഗത്തുനിന്ന് അപ്പോൾ ആർട്ടിസ്റ്റുകൾ‌ക്ക് നല്ല പ്രഷർ ഉണ്ടാകും. അതിനാൽ തന്നെ ആർട്ടിസ്റ്റുകൾ എല്ലാം മാറ്റിവെച്ച് സിനിമയുടെ പ്രമോഷൻ ചെയ്യാറുണ്ട്. അഭിമുഖങ്ങൾ കൊടുക്കാറുണ്ട്. ചിലപ്പോൾ രണ്ട് ദിവസം ഇതിന് വേണ്ടി പ്രവർത്തിക്കുകയായിരിക്കും ആർട്ടിസ്റ്റുകൾ.’

അഭിമുഖത്തിന് അനുസരിച്ച് ഡ്രസ് മാറ്റി മാറ്റി ധരിച്ചെല്ലാമാണ് അവർ പ്രമോഷന് വേണ്ടി ഇരിക്കുന്നത്. സമയം നൽ‌കിയിരിക്കുന്നത് അനുസരിച്ചായിരിക്കും ഓൺലൈൻ മാധ്യമങ്ങൾ അഭിമുഖങ്ങൾ എടുക്കുക. ആവർത്തിച്ച് അഭിമുഖം കൊടുത്ത് ആർട്ടിസ്റ്റുകളും മടുക്കും.

അതുപോലെ തന്നെ അഭിമുഖം എടുക്കാൻ വന്നിരിക്കുന്ന അവതാരകരും അവരുടെ ടീമും ഇതുപോലെ ഊഴത്തിന് കാത്ത് നിന്നും മറ്റും വലഞ്ഞിട്ടുണ്ടാകും. ആർട്ടിസ്റ്റുകളുടെ മൂഡ് സ്വിങ്സിനെ കുറിച്ച് കഥകൾ ഒരുപാട് കേൾക്കുന്നതുകൊണ്ട് തന്നെ അവതാരകർ വളരെ ഭയത്തോടെയാണ് ചിലപ്പോഴൊക്കെ ഇവരോട് ചോദ്യം ചോദിക്കാനായി പോയി ഇരിക്കുന്നത്.

‘മിക്കപ്പോഴും പറ്റുന്നവരെ പിടിച്ച് അവതാരകരാക്കി അവർക്ക് കുറച്ച് വൈറലാകാൻ സാധ്യതയുള്ള ചോദ്യങ്ങളും എഴുതി കൊടുത്ത് ഇൻർവ്യു എടുക്കുന്ന രീതിയുമുണ്ട്. വളരെ പ്രിപ്പയർ ചെയ്ത് വരുന്നവരും ഉണ്ട്. ആരും ചോദിക്കാത്ത ചോദ്യങ്ങൾ ചോദിക്കണം. അതിൽ വൈറൽ കണ്ടന്റുണ്ടാകണം എന്നുള്ള പ്രഷറും അവതാരകർ‌ക്കുണ്ട്.

ഇക്കാര്യങ്ങളിൽ എന്തെങ്കിലും ചെയ്യാൻ പറ്റുക ആർട്ടിസ്റ്റുകൾക്കാണ്. ചോദ്യങ്ങൾ എങ്ങനെയായിരിക്കണമെന്ന് അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ആർട്ടിസ്റ്റുകൾക്ക് അവതാരകർക്ക് ഒരു ബ്രീഫ് കൊടുക്കാം. അല്ലെങ്കിൽ താൻ തിരഞ്ഞെടുക്കുന്ന കുറച്ച് പേർക്ക് മാത്രമെ അഭിമുഖം കൊടുക്കുവെന്ന് തീരുമാനിക്കാം.’

‘അങ്ങനെ ആർട്ടിസ്റ്റുകൾക്ക് അവസരങ്ങളുണ്ട്. അവതാരകർക്ക് അതില്ല. ആർട്ടിസ്റ്റുകൾ പലപ്പോഴും അത് ചെയ്യാറില്ല. വരുന്നവർക്ക് എല്ലാം അഭിമുഖം കൊടുക്കും. എന്നിട്ട് ചോദ്യം ചോദിക്കുമ്പോൾ ദേഷ്യപ്പെടുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മാസായി റീച്ച് കിട്ടാൻ എല്ലാവർക്കും അഭിമുഖം കൊടുക്കും. അവസാനം ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയുടെ തലയിൽ ഇടും. മൂവി പ്രമോഷൻസ് ചെയ്യാൻ താൽപര്യമില്ലെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എല്ലാവരേയും മനസിലാക്കി പെരുമാറാൻ ആർക്കും സാധിക്കില്ല. നമ്മുടെ ഫ്രസ്ട്രേഷൻ കാരണൺ നമ്മൾ ചെയ്യുന്നത് മറ്റെയാൾ സഹിക്കണമെന്ന് പറയാൻ പറ്റില്ല. അത് നമ്മുടെ മാത്രം പ്രശ്നമാണ്. മനുഷ്യർ മനുഷ്യരോടല്ലെ ഇടപെടുന്നത് എന്ന ചിന്തയോട് കൂടി പെരുമാറിയാൽ‌ പ്രശ്നങ്ങൾ‌ തീരും , എന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്.

about aswathy

Continue Reading
You may also like...

More in News

Trending

Recent

To Top