Connect with us

വളരെ ചീപ്പായി ആണ് അവര്‍ ഭാവനയോട് സംസാരിച്ചത്; കണ്‍ട്രോള്‍ വിട്ട് യുവാക്കളെ തല്ലേണ്ടി വന്നതിനെ കുറിച്ച് ആസിഫ് അലി

News

വളരെ ചീപ്പായി ആണ് അവര്‍ ഭാവനയോട് സംസാരിച്ചത്; കണ്‍ട്രോള്‍ വിട്ട് യുവാക്കളെ തല്ലേണ്ടി വന്നതിനെ കുറിച്ച് ആസിഫ് അലി

വളരെ ചീപ്പായി ആണ് അവര്‍ ഭാവനയോട് സംസാരിച്ചത്; കണ്‍ട്രോള്‍ വിട്ട് യുവാക്കളെ തല്ലേണ്ടി വന്നതിനെ കുറിച്ച് ആസിഫ് അലി

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. 

ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.


എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്.


മലയാള സിനിമയിലെ ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആസിഫ് അലി. ഇരുവരുടെയും സൗഹൃദം ഇടയ്ക്ക് വാര്‍ത്തയാകാറുമുണ്ട്. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ ആരെല്ലാമാണെന്ന് ചോദിച്ചാല്‍ ആസിഫ് പറയുന്ന പേരില്‍ ആദ്യത്തേത് നടി ഭാവനയുടെതായിരിക്കും. അത്രത്തോളം സൗഹൃദം നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിട്ടുണ്ട്. 


ഇപ്പോഴിത ഭാവനയ്‌ക്കൊപ്പമുള്ള ഒരു ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച ആസിഫ് അലിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഒരു സിനിമയുടെ ഷൂട്ടിങിനിടെ അവിടെ കൂടി നിന്ന ചിലര്‍ ഭാവനയോട് വളരെ മോശമായി പെരുമാറിയപ്പോള്‍ സഹികെട്ട് ആസിഫ് അലി അവരെ തല്ലിയിരുന്നു. ആ സംഭവമാണ് പൂര്‍ണ്ണിമയോട് ഒരു പരിപാ!ടിയില്‍ പങ്കെടുത്ത് സംസാരിക്കവെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസിഫ് അലി പങ്കുവെച്ചത്.


‘എന്റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കള്‍ ആസിഫിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിതീരും മുമ്പെ ആസിഫ് അവരെ പോയി വളരെ നല്ല കൈകാര്യം ചെയ്തു.’ ‘ഭാവനയ്ക്ക് വേണ്ടി ആസിഫ് നിന്നുവെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും തോന്നിയെന്ന്’ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പറഞ്ഞശേഷമാണ് സംഭവത്തെ കുറിച്ച് ആസിഫ് അലി വിവരിച്ചത്.
‘ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ അവര്‍ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞന്‍ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. ഞാന്‍ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവര്‍ വരെ ആ യുവാക്കളെ വാണ്‍ ചെയ്തിരുന്നു. അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.’


‘വളരെ മോശമായി ചീപ്പായിട്ടാണ് അവര്‍ ഭാവനെ കുറിച്ച് സംസാരിച്ചത്. രണ്ട് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ട് കേട്ടില്ല. പിന്നെ ഞാന്‍ അടിച്ചു. എന്റെ കുറച്ച് പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്. ഞാന്‍ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും.’ ‘അവര്‍ ഒരു ലിമിറ്റ് ക്രോസ് ചെയ്തപ്പോഴാണ് എന്റെ കൈയ്യില്‍ നിന്നും പോയി. 


അവന്റെ കിളിപോയി’ ആസിഫ് അലി പറഞ്ഞു. ഭാവനയുടെ വിഷമഘട്ടങ്ങളില്‍ അടക്കം നടിക്ക് വേണ്ടി സംസാരിക്കാന്‍ കരിയര്‍ പോലും നോക്കാതെ മുന്നില്‍ നിന്നിട്ടുള്ള നടന്‍ കൂടിയാണ് ആസിഫ് അലി. ഹണി ബീ അടക്കമുള്ള സിനിമകളിലെ ആസിഫ് അലിഭാവന കോമ്പോയ്ക്ക് നിരവധി ആരാധകരുണ്ട്. 


അതേസമയം അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാവന. അടുത്തിടെ സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഇന്നെനിക്കറിയാം സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകള്‍ വാടകയ്‌ക്കെടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇങ്ങനെ ചില വിഷയങ്ങളില്‍, നിലപാടുകളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നല്ലാം ചട്ടംകെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണ്.’


ഒരുപാടു നാളത്തെ നിശബ്ദതയ്‌ക്കൊടുവില്‍ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് ഭാവന. പ്രതിസന്ധി ഘട്ടത്തില്‍ കുത്തു വാക്കു പറഞ്ഞവരെയും ഒളിഞ്ഞിരുന്ന് ആക്രമിച്ചവരെയും അഭിമുഖത്തില്‍ തുറന്നു കാട്ടുന്നുണ്ട്. മുന വെച്ച് നോവിച്ച വാക്കും നോക്കും ഭാവന മറന്നിട്ടില്ല.
ഓഫറുകളുണ്ടായിട്ടും മലയാളത്തില്‍ നിന്ന് ഭാവന മാറി നില്‍ക്കുകയായിരുന്നു. മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് മനസ്സമാധാനം നഷ്ടപ്പെടുത്തുമെന്ന് തോന്നിയ നാളുകള്‍ അവര്‍ ഓര്‍ത്തെടുക്കുകയാണ്.

എന്നും കരുത്തായി താങ്ങി നിര്‍ത്തിയ സൗഹൃദങ്ങളും ഒരുപാടു കാലത്തെ ആലോചനകളുമാണ് തന്നെ തിരികെയെത്തിച്ചതെന്ന് ഭാവന പറയുന്നു. എന്നെ ഒരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നുതോന്നും. ഞാനാരുടെയും വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല. അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് ഇങ്ങനെ വേട്ടയാടുന്നത് എന്നും താരം പറഞ്ഞിരുന്നു.


Continue Reading
You may also like...

More in News

Trending

Recent

To Top