ഒടുവിൽ നടൻ ആര്യയ്‌ക്ക് മാംഗല്യം; വധു റിയാലിറ്റി ഷോയിൽ നിന്ന് കണ്ടെത്തിയ അബർനദിയോ ?!- വെളിപ്പെടുത്തലുമായി താരകുടുംബം…
ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴിലും തെലുങ്കിലും ഭാഗ്യം തെളിഞ്ഞ താരമായിരുന്നു ആര്യ. ആര്യയ്‌ക്ക് വധുവിനെ കണ്ടെത്താനായി തുടങ്ങിയ ‘എങ്ക വീട്ട് മാപ്പിളൈ’ അവസാനിച്ചത് വളരെ വിവാദങ്ങളോടെയായിരുന്നു. അത് ഇപ്പോഴും നീണ്ടുനിൽക്കുകയുമാണ്. അബർനദി എന്ന മത്സരാർത്ഥി ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറയുകയും ചെയ്‌തിരുന്നു.
എന്നാൽ ഇപ്പോൾ ആര്യയുടെ വിവാഹം ഉടൻ നടക്കും എന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. നടൻ വിശാലുമായി ആര്യയ്‌ക്ക് നല്ല സൗഹൃദമാണുള്ളത്. വിശാലിന്റെ വിവാഹം കഴിഞ്ഞാലേ താൻ വിവാഹം ചെയ്യൂ എന്ന് ആര്യ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ വിശാലിന്റെ വിവാഹം സ്ഥിരീകരിച്ചതോടെയാണ് ആര്യയുടെയും വിവാഹ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നത്.
ആര്യയുടെ വിവാഹം എന്ന് പറയുമ്പോൾ തന്നെ എല്ലാവരും ചോദിക്കുന്നത് വധു അബർനദി ആണോ എന്നാണ്. എന്നാൽ നടി സയ്യേഷയുമായുള്ള ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഇവർ ഒരുപാട് നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നെന്നും ആ സൗഹൃദം പ്രണയത്തിലേക്ക് കടക്കുകയും ഇപ്പോള്‍ വിവാഹത്തിലേക്കും മാറുകയാണെന്നാണ് ഒരു യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നും വാര്‍ത്തകളില്‍ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...