Malayalam
തെറി വിളി ഫേക്ക് ഐ ഡി യിൽ; പുറത്തിറങ്ങിയാൽ തല്ല് ഉറപ്പ്; ഇനി കളി നേരിട്ട് കാണാമെന്ന് ആര്യ
തെറി വിളി ഫേക്ക് ഐ ഡി യിൽ; പുറത്തിറങ്ങിയാൽ തല്ല് ഉറപ്പ്; ഇനി കളി നേരിട്ട് കാണാമെന്ന് ആര്യ
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. ഷോയിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ആര്യ. ബഡായ് ബംഗ്ലാവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ആര്യ ബിഗ് ബോസ്സിലും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത്. ബിഗ് ബോസ്സിൽ നിന്ന് പുറത്തുവന്ന ഒട്ടുമിക്ക മത്സരാർത്തകൾക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു ഉണ്ടായത്. ബിഗ് ബോസ്സിൽ നിന്ന് പുറത്തുവന്നതോടെ ആര്യയ്ക്കും നേരിടേണ്ടി വന്നു
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മത്സരാർത്ഥികളെല്ലാം വീടുകളില്‍ കഴിയുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്തുന്നുണ്ട്. ഇപ്പോൾ ഇതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ആര്യ ബിഗ് ബോസിലെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ബിഗ് ബോസ് സീസണ്‍ വണ്ണിലേക്ക് അവസരം ലഭിച്ചിരുന്നു. ആ സമയത്ത് അച്ഛന്‍ ആശുപത്രിയിലായിരുന്നു. രണ്ടാമത്തെ സീസണില്‍ നിന്നും വിളി വന്നപ്പോള്‍ പോവുകയായിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. ഹിന്ദി ബിഗ് ബോസിന്റെ ഫാനാണ് താന്‍. ആദ്യം മുതലേ കണ്ടിട്ടുണ്ട് ഇത്. നമ്മള്‍ വളരെ വൈകാരികമായും വ്യക്തിപരവുമായാണ് കാര്യങ്ങള്‍ എടുക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഷോയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നുന്നില്ല.
ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പേരാണ് തെറി വിളിക്കുന്നത്. നെഗറ്റീവ് കമന്റുകളും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ വരെയാണ് അവിടെ. അതേസമയം തന്നെ പിന്തുണയ്ക്കുന്നവരുടെ മെസ്സേജുകളുമുണ്ട്. ആരെങ്കിലും കമന്റിട്ടാല്‍ അവരെയും തെറി വിളിക്കുന്ന അവസ്ഥയാണ്. നിങ്ങളെ നേരത്തെ ഇഷ്ടമായിരുന്നു, ഇപ്പോള്‍ ഇഷ്ടമല്ലെന്നാണ് ചിലര്‍ പറയുന്നത്. ചേച്ചി എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചാണ് ചിലരൊക്കെ എത്തിയത്. എല്ലാവരോടും തനിക്ക് സ്‌നേഹം മാത്രമേയുള്ളൂവെന്നും താരം പറയുന്നു. ഫേക്ക് ഐഡികളിലൂടെയാണ് പലരും തെറി വിളിക്കുന്നത്. തെറി വിളിക്കുന്നതിനായി മാത്രമുണ്ടാക്കിയ തെറിവിളികള്‍. യൂട്യൂബിലെ സ്ഥിതിയും സമാനമാണ്.
നേരത്തെ എഴുതിത്തയ്യാറാക്കി വെച്ചത് പോലെയാണ് ചില പോസ്റ്റുകള്‍. വാട്‌സാപ് ഗ്രൂപ്പുകളില്‍ തെറി വിളിച്ചുകൊണ്ട് വോയ്‌സ് മെസ്സേജ് അയച്ചവരെ അങ്ങോട്ടേക്ക് വിളിച്ചിരുന്നു. എന്നെക്കൂടി ആര്‍മി ഗ്രൂപ്പില്‍ ചേര്‍ക്കാമോയെന്ന് ചോദിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ ബിഗ് ബോസിലെ ആര്യ എന്ന് പറയുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിയാല്‍ തല്ലുമെന്ന് പറയുന്നവരോട് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ തമാശയ്ക്കാണെന്നായിരുന്നു ചിലരുടെ മറുപടി.
ബിഗ് ബോസില്‍ പങ്കെടുത്ത മറ്റുള്ളവരെല്ലാം സമാനമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. താന്‍ ഇതിനകം തന്നെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താരം പറയുന്നു. മഞ്ജു ചേച്ചിയും കൊടുത്തെന്നാണ് പറഞ്ഞത്. വീണയും കൊടുക്കുന്നുണ്ട്. എല്ലാവരും കൂടി ജോയിന്‍ പെറ്റീഷനായി പരാതി കൊടുത്താലോയെന്നും ആലോചിക്കുന്നുണ്ട്. ഫേക്ക് ഐഡി ഉണ്ടായാല്‍ എന്തും എന്ന അവസ്ഥ മാറണം.
ബിഗ് ബോസിന്റെ വലിയ ഫാനാണ് മോള്‍. 8 വയസ്സുകാരിയായ റോയയും ബിഗ് ബോസിന്റെ തുടക്കത്തില്‍ എത്തിയിരുന്നു. അവള്‍ പരിപാടി മുടങ്ങാതെ കാണാറുണ്ട്. ഫുക്രുവാണ് അവളുടെ ഫേവറിറ്റ് മത്സരാര്‍ത്ഥി. വീട്ടുകാര്‍ക്ക് എന്നെ അറിയാം. ഞാനായിത്തന്നെ നിന്നതില്‍ അവര്‍ക്ക് സന്തോഷമാണ്. കൊറോണക്കാലം കഴിഞ്ഞാല്‍ മീറ്റപ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു. എല്ലാവര്‍ക്കും അവിടെ വരാം. ചോദ്യങ്ങള്‍ക്ക് താന്‍ അവിടെ മറുപടി തരുമെന്നും താരം പറയുന്നു.
arya