Malayalam
അ കാരണം കൊണ്ട് വിവാഹച്ചടങ്ങുകളും പരിപാടികളും ഒഴിവാക്കും; അനശ്വര രാജൻ
അ കാരണം കൊണ്ട് വിവാഹച്ചടങ്ങുകളും പരിപാടികളും ഒഴിവാക്കും; അനശ്വര രാജൻ
ഉദാഹരണം സുജാതയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളിൽ നിന്നും പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലെ നായികയായി. എന്നാൽ നടിയായതിന് ശേഷം വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് അനശ്വര. തനിയ്ക്ക് നേരിട്ട അനുഭവം പങ്കുവെയ്ക്കുകയാണ് താരം
ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹ ഫോട്ടോകളിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. വിവാഹവീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാൻ മാറിക്കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചുതന്നു. തലേന്നാൾ കണ്ട ഫോട്ടോഗ്രാഫറുടെതായിരുന്നു ആ പോസ്റ്റ്.’
അതിങ്ങനെയായിരുന്നു: ‘കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാൻ പോയപ്പോൾ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിൽ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയിൽ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സിൽ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നിൽക്കുന്ന മാതാപിതാക്കളാണ്.’ ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി.
anaswara rajan