നിരവധി ആരാധകരുള്ള ഹോളിവുഡ് ആക്ഷന്‍ സ്റ്റാര്‍ ആണ് അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ബി യൂസ്ഫുള്‍: സെവന്‍ ടൂള്‍സ് ഫോര്‍ ലൈഫ് എന്ന പുസ്തകത്തിലാണ് താന്‍ കടന്നുവന്ന സിനിമ ജീവിതത്തെ കുറിച്ച് അര്‍നോള്‍ഡ് മനസ് തുറന്നത്. 1982ല്‍ പുറത്തിറങ്ങിയ ‘കോനന്‍ ദ ബാര്‍ബേറിയന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ അനുഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
സിനിമയിലെ ഒരു രംഗത്തിനായി ചത്ത കഴുകനെ പല ആവര്‍ത്തി കടിക്കേണ്ടി വന്നു. ഒരോ തവണയും ടേക്കിന് ശേഷം താന്‍ വായ കഴുകിയിരുന്നത് മദ്യം ഉപയോഗിച്ചായിരുന്നുവെന്നും അര്‍നോള്‍ഡ് പുസ്തകത്തിലൂടെ ഒര്‍ത്തെടുക്കുന്നു.
സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് തന്നെക്കൊണ്ട് ആ പ്രവൃത്തി ചെയ്യിപ്പിച്ചത് എന്നും നടന്‍ പറയുന്നു. ആക്ഷന്‍ രംഗങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. അതേ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുറിവുപറ്റി നാല്പത് തുന്നലുകള്‍ ഇട്ടത്. സംഘട്ടന രംഗത്തിന് ബോഡി ഡബിളോ ഡ്യൂപ്പുകളോ ഇല്ലാതിരുന്ന കാലമായതുകൊണ്ടു കാല്‍മുട്ടുകളിലേയും കൈമുട്ടുകളിലേയും തൊലി ഇളകുന്നതുവരെ ചില രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.
ഏറെ നാളിന് ശേഷമാണ് വെയ്റ്റ്‌ലിഫ്റ്റിംഗിന്റെ പ്രാധാന്യം മനസിലാക്കിയത്. അതിന് ശേഷം സംഘട്ടന ജോലികളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നും അര്‍നോള്‍ഡ് കൂട്ടിച്ചേര്‍ത്തു.