Connect with us

ചില്ലിംഗും റിയലിസ്റ്റിക്കുമായ പെര്‍ഫോമന്‍സ്; ‘ഹെലന്റെ’ റീമേക്കായ ‘മിലി’യിലെ ജാന്‍വിയുടെ പ്രകടനത്തെ അഭിനന്ദിച്ച് എ ആര്‍ റഹ്മാന്‍

News

ചില്ലിംഗും റിയലിസ്റ്റിക്കുമായ പെര്‍ഫോമന്‍സ്; ‘ഹെലന്റെ’ റീമേക്കായ ‘മിലി’യിലെ ജാന്‍വിയുടെ പ്രകടനത്തെ അഭിനന്ദിച്ച് എ ആര്‍ റഹ്മാന്‍

ചില്ലിംഗും റിയലിസ്റ്റിക്കുമായ പെര്‍ഫോമന്‍സ്; ‘ഹെലന്റെ’ റീമേക്കായ ‘മിലി’യിലെ ജാന്‍വിയുടെ പ്രകടനത്തെ അഭിനന്ദിച്ച് എ ആര്‍ റഹ്മാന്‍

ജാന്‍വി കപൂര്‍ നായികയായി പുറത്ത് എത്താനുള്ള ചിത്രമാണ് ‘മിലി’. നവംബര്‍ നാലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന് ജാന്‍വി കപൂറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ എ ആര്‍ റഹ്മാന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചില്ലിംഗും റിയലിസ്റ്റിക്കുമായ പെര്‍ഫോമന്‍സിന് ജാന്‍വി കപൂറിന് അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘മിലി’യുടെ ഗാന രചന ജാവേദ് അക്തര്‍. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തില്‍ ‘ഹെലെന്‍’ എന്ന ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘ഹെലന്‍’ എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദ് ആണ്. ജാവന്‍വി കപൂറിന്റെ അച്ഛന്‍ കൂടിയായ ബോണി കപൂറാണ് ഹിന്ദി റീമേക്ക് ആയ മിലി നിര്‍മിക്കുന്നത്. വിനോദ് തല്‍വാറാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍, അപൂര്‍വ സോന്ധിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ അഗര്‍വാളാണ്. ജാന്‍വി കപൂറിന് പുറമേ സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്!ലീന്‍ കൗര്‍, രാജേഷ് ജെയ്!സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്ജയ് സൂര്യ എന്നിവരും അഭിനയിക്കുന്നു. കോസ്റ്റ്യൂം ഗായത്രി തദാനി. പബ്ലിസിറ്റി ക്യാംപെയന്‍ രാഹുല്‍ നന്ദ.

More in News

Trending

Recent

To Top