Connect with us

ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ തയ്യാറാണ്; തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ റണാവത്ത്

News

ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ തയ്യാറാണ്; തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ റണാവത്ത്

ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ തയ്യാറാണ്; തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ റണാവത്ത്

പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.

ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് കങ്കണ പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെ ആം ആദ്മി പാര്‍ട്ടിക്കെതിരെ കങ്കണ സംസാരിക്കുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ വച്ചാണ് കങ്കണ നിലപാട് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടിയുടെ വ്യാജവാഗ്ദാനങ്ങളില്‍ ഹിമാചലിലെ ജനങ്ങള്‍ വീഴില്ല. അവര്‍ക്ക് സ്വന്തം സൗരോര്‍ജമുണ്ട്. സ്വന്തം നിലയ്ക്ക് പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എഎപിയുടെ സൗജന്യവാഗ്ദാനങ്ങള്‍ക്ക് ഫലം ഉണ്ടാനവില്ല.നവംബര്‍ 12നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്.

More in News

Trending

Recent

To Top