Connect with us

ലൈംഗികാതിക്രമക്കേസില്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ മുംബൈ പോലീസ് സമന്‍സ് അയച്ചു!

News

ലൈംഗികാതിക്രമക്കേസില്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ മുംബൈ പോലീസ് സമന്‍സ് അയച്ചു!

ലൈംഗികാതിക്രമക്കേസില്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ മുംബൈ പോലീസ് സമന്‍സ് അയച്ചു!

ലൈംഗികാതിക്രമക്കേസില്‍ മുംബൈ പോലീസ് ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ 11 ന് വെര്‍സോവ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് കശ്യപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പ്രമുഖ നടിയുടെ പരാതിയിന്മേലാണ് ആണ് കേസെടുത്തിരിക്കുന്നത്.

2015-16 കാലഘട്ടത്തില്‍ ‘ബോംബെ വെല്‍വെറ്റ്’ എന്ന സിനിമയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയായിരുന്നു സംവിധായകന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായതെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും രണ്ടാഴ്ച മുമ്ബ് നടി ട്വിറ്ററില്‍ ആരോപിച്ചിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അനുരാഗ് കശ്യപ് നിഷേധിക്കുകയും അവയെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആരോപണങ്ങള്‍ തീര്‍ത്തും തെറ്റായതും സത്യസന്ധമല്ലാത്തതുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പിന്നീട് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അനുരാഗ് കശ്യപിനെതിരെ കഴിഞ്ഞയാഴ്ച മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ നടി രേഖാമൂലം പരാതി നല്‍കിയിരുന്നു.ഐപിസിയിലെ യു / എസ് 376, 354, 341, 342 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. താരത്തിന്റെ പ്രസ്താവന പൊലീസ് സ്റ്റേഷനിലും രേഖപ്പെടുത്തിയിട്ടുണ്ട്.

anurag kashyap

Continue Reading
You may also like...

More in News

Trending