News
ഇനി ആര്‍ക്കെങ്കിലും എന്നെ കാണണമെങ്കില്‍ 15 മിനിറ്റിന് 1 ലക്ഷം രൂപയും, ഒരു മണിക്കൂറിന് 5 ലക്ഷവും രൂപയും അടയ്ക്കണം; അനുരാഗ് കശ്യപ്
ഇനി ആര്‍ക്കെങ്കിലും എന്നെ കാണണമെങ്കില്‍ 15 മിനിറ്റിന് 1 ലക്ഷം രൂപയും, ഒരു മണിക്കൂറിന് 5 ലക്ഷവും രൂപയും അടയ്ക്കണം; അനുരാഗ് കശ്യപ്
പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇപ്പോഴിതാ പുതുമുഖ സംവിധായകരെയും മറ്റും സിനിമയിലേയ്ക്ക് കൊണ്ടുവന്നു മടുത്തുവെന്ന് വെളിപ്പെടുത്തി രംഗത്തത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.
സ്വയം ക്രിയേറ്റീവ് ജീനിയസ് ആണെന്ന് വിശ്വസിക്കുന്ന ഇത്തരം ആളുകളുമായി സമയം ചെലവഴിച്ച് താന്‍ തന്റെ ഒരുപാട് സമയം നഷ്ടപ്പെടുത്തിയെന്നും, ഇനി മുതല്‍ തന്നെ കാണണമെങ്കില്‍ മുന്‍കൂട്ടി ഒരു നിശ്ചിത തുക അടക്കണമെന്നും അനുരാഗ് കശ്യപ് പറയുന്നു.
‘ആര്‍ക്കെങ്കിലും എന്നെ കാണണമെന്ന് തോന്നുകയാണെങ്കില്‍ 10- 15 മിനിറ്റിന് 1 ലക്ഷം രൂപയും, അര മണിക്കൂറിന് 2 ലക്ഷവും, ഒരു മണിക്കൂറിന് 5 ലക്ഷവും രൂപയും അടയ്ക്കണം. അതാണ് റേറ്റ്. പുതിയ ആളുകളുമായി ചെലവഴിച്ച് ഞാനെന്റെ സമയം നഷ്ടപ്പെടുത്തി മടുത്തു.
നിങ്ങള്‍ക്ക് ഇത്രയും തുക താങ്ങാന്‍ കഴിയുമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് എന്നെ കാണാം. അല്ലെങ്കില്‍ ദൂരേക്ക് മാറിനില്‍ക്കുക.’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അനുരാഗ് കശ്യപ് പറയുന്നത്.
നിരവധി ആളുകളാണ് പോസ്റ്റില്‍ കമന്റുമായി എത്തുന്നത്. അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡിയെ കണ്ടതിന് ശേഷം താങ്കളുടെ സ്വഭാവം മാറിയോ എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
അതേസമയം ആഷിക് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അനുരാഗ് കശ്യപ്. രാഹുല്‍ ഭട്ട് സണ്ണി ലിയോണ്‍ എന്നിവരെ പ്രധാന താരങ്ങളാക്കിയൊരുക്കിയ ‘കെന്നഡി’ എന്ന ചിത്രമാണ് അനുരാഗ് കശ്യപ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.