Connect with us

മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം ; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അ‌ങ്കമാലി ഡയറീസല്ല പ്രതീക്ഷിച്ച് പോകേണ്ടത്; പ്രതികരണവുമായി അനുരാ​ഗ് കശ്യപ്!!!

Malayalam

മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം ; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അ‌ങ്കമാലി ഡയറീസല്ല പ്രതീക്ഷിച്ച് പോകേണ്ടത്; പ്രതികരണവുമായി അനുരാ​ഗ് കശ്യപ്!!!

മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം ; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അ‌ങ്കമാലി ഡയറീസല്ല പ്രതീക്ഷിച്ച് പോകേണ്ടത്; പ്രതികരണവുമായി അനുരാ​ഗ് കശ്യപ്!!!

മലൈക്കോട്ടൈ വാലിബൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ‌ ഓരോ അപ്ഡേറ്റിനും വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച് പ്രവർത്തിച്ച സിനിമ എന്ന പ്രത്യേകത കൂടി മലൈകോട്ടൈ വാലിബൻ എന്ന ചിത്രത്തിനുണ്ട്. റിലീസാകുന്നതിന് മുൻപ് തന്നെ വമ്പൻ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത്.

എന്നാൽ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. സിനിമ പുറത്തിറങ്ങിയശേഷം പ്രേക്ഷകർ രണ്ടായി തിരിഞ്ഞു. ഒരു വിഭാഗം ആളുകൾ സിനിമ ലാഗാണെന്നും പ്രതീക്ഷിച്ച മാസും ഫൈറ്റും ഒന്നും കാണാൻ സാധിച്ചില്ലെന്നും പരാതിപ്പെട്ടു. എന്നാൽ മറ്റ് ചിലർ മലൈക്കോട്ടൈ വാലിബന്‍ മികച്ച ഒരു തിയേറ്റര്‍ അനുഭവമാണെന്നും വിഷ്വലി മികച്ച സിനിമയാണെന്നും നല്ല ഒരു പഴങ്കഥ കേള്‍ക്കുന്ന ഫീലോടെ കണ്ട് തീര്‍ക്കാന്‍ പറ്റിയ സിനിമയാണെന്നും അഭിപ്രായപ്പെട്ടു.

ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ കണ്ടെന്നും വളരയധികം ഇഷ്ടമായെന്നും സംവിധായകൻ അനുരാ​ഗ് കശ്യപ്.

നിരവധിപേർ ആ സിനിമയെ താഴ്‌ത്തികെട്ടാൻ ശ്രമിക്കുന്നെന്നാണ് ഞാൻ കേട്ടതെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. പ്രേക്ഷകർ മുൻവിധിയോടു കൂടി സിനിമ കാണാൻ പോയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും മനസിൽ ഒന്നും വെക്കാതെ വേണം സിനിമ കാണാൻ പോകേണ്ടതെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അനുരാ​ഗ് കശ്യപ്.

‘ഇന്നത്തെ സമൂഹത്തിലെ ഫിലിം ക്രിട്ടിസിസത്തിനെ ഞാൻ വലിയ കാര്യമായിട്ടൊന്നും എടുക്കാറില്ല കാരണം, ഇന്ന് എല്ലാവരും ക്രിട്ടിക്സാണ്. പ്രേക്ഷകർക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരിക്കലും നെ​ഗറ്റീവ് ക്രിട്ടിസിസം കൊണ്ട് നല്ലൊരു സിനിമയെ നശിപ്പിക്കാൻ കഴിയില്ല. അടുത്തിടെ ഞാനൊരു സിനിമ കണ്ടു, മലൈക്കോട്ടൈ വാലിബനെന്നാണ് ആ ചിത്രത്തിന്റെ പേര്.

ആ സിനിമ ചെയ്യാനുള്ള സംവിധാകന്റെയും അണിയറപ്രവർത്തകരുടെയും ധൈര്യം കൊണ്ടും പുതുതായി ചിലത് സിനിമാ മേഖലയ്‌ക്കായി ചെയ്യുന്നെന്ന കാരണത്താലും ചിത്രം വളരെ എനിക്ക് ഇഷ്ടമായി. വാലിബനെതിരെ കൂട്ടായ ആക്രമണം നടക്കുന്നതായി കേൾക്കുന്നു. ആരാധകർ വളരെ നിരാശരാണെന്നാണ് പറയുന്നത്. ഞാൻ കാണാൻ പോകുന്ന സിനിമ ഇങ്ങനെയാണെന്ന് കരുതിയാണ് അ‌വർ തിയേറ്ററിൽ വരുന്നത്. ആ മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം.

ഞാനൊരു സിനിമയ്ക്ക് പോകുന്നത് ശൂന്യമായ മനസ്സുമായാണ്. ഞാൻ മലൈക്കോട്ടൈ വാലിബൻ കാണാനാണ് പോകുന്നത്, അ‌ങ്കമാലി ഡയറീസല്ല. ലിജോ ഇത്തവണ എന്താണ് ചെയ്തിരിക്കുന്നതെന്ന് അ‌റിയാനാണ് ഞാനാ സിനിമയ്ക്ക് കയറുന്നത്. എങ്ങനെയാണ് മോഹൻലാൽ ആ കഥാപാത്രത്തെ അ‌വതരിപ്പിച്ചിരിക്കുന്നതെന്ന് അ‌റിയാനാണ്.

നിങ്ങൾ ഒരാളുടെ വീട്ടിൽ ചെന്നിട്ട് മസാലദോശയും സാമ്പാറും തരുമ്പോൾ ഞാൻ ബീഫാണ് പ്രതീക്ഷിച്ചതെന്ന് പറയുന്നതുപോലെയാണ്. അ‌ത് സിനിമയെന്ന വ്യവസായത്തെയാണ് ബാധിക്കുന്നത്. ഈ ലിജോയെയോ മോഹൻലാലിനെയോ അ‌ല്ല പ്രതീക്ഷിച്ചതെന്ന് പറയുമ്പോൾ പ്രശ്നം നിങ്ങളാണ്. മോഹൻലാലും ലിജോയുമല്ല എന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു.

More in Malayalam

Trending

Recent

To Top