Connect with us

മൂന്ന് ദിവസത്തിനുള്ളില്‍ 6.2 മില്യണ്‍ കാഴ്ചക്കാര്‍; ഒടിടിയിലും തരംഗമായി ആനിമല്‍

Bollywood

മൂന്ന് ദിവസത്തിനുള്ളില്‍ 6.2 മില്യണ്‍ കാഴ്ചക്കാര്‍; ഒടിടിയിലും തരംഗമായി ആനിമല്‍

മൂന്ന് ദിവസത്തിനുള്ളില്‍ 6.2 മില്യണ്‍ കാഴ്ചക്കാര്‍; ഒടിടിയിലും തരംഗമായി ആനിമല്‍

2023 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും വിമര്‍ശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. രശ്മിക മന്ദാനയാണ് നായികയായെത്തിയത്. ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്ത്രീവിരുദ്ധതയുടെയും അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരത്താലുമാണ് അനിമല്‍ പ്രധാനമായും വിമര്‍ശിക്കപ്പെട്ടത്. പിതാവിനോട് അമിതമായ സ്‌നേഹവും വിധേയത്വവുമുള്ള ഒരു മകന്റെ കഥയാണ്. കഥാപാത്രമായുള്ള പ്രകടനത്തിന്റെ പേരില്‍ രണ്‍ബീര്‍ പ്രശംസിക്കപ്പെട്ടപ്പോഴും ബോളിവുഡിലെ ഒട്ടനവധി സിനിമാപ്രവര്‍ത്തകര്‍ സിനിമയെ കടന്നാക്രമിച്ചു.

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗാനരചയിതാവും നടനും സഹസംവിധായകനുമായ സ്വാനന്ദ് കിര്‍കിരേ, ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട്, കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് എം.പിയുമായ രന്‍ജീത് രഞ്ജന്‍ തുടങ്ങിയവരാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ സംവിധായകന്‍ അനുരാഗ് കശ്യപ്, ഗായകന്‍ അദ്‌നന്‍ സമി തുടങ്ങിയവര്‍ ചിത്രത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങളാണ് പങ്കുവച്ചത്.

റിലീസ് ചെയ്ത് രണ്ട് മാസങ്ങള്‍ തികയുമ്പോഴേക്കും അനിമല്‍ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. സ്ട്രീമിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ 6.2 മില്യണ്‍ (62 ലക്ഷം) വ്യൂസാണ് അനിമലിന് ലഭിച്ചത്. വ്യൂവിങ് അവേഴ്‌സ് 2.08 കോടി കടന്നതായി ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്‌നിക് റിപ്പോര്‍ട്ട് ചെയ്തു. വിമര്‍ശനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സിനിമയ്ക്ക് കൂടുതല്‍ പ്രസിദ്ധി ലഭിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് ഇത്രയും വിവാദം സൃഷ്ടിച്ച മറ്റൊരു ചിത്രമില്ല.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടിസീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നീ സംഗീതസംവിധായകര്‍ ആണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

More in Bollywood

Trending

Recent

To Top