Connect with us

കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങളമായി മമ്മൂട്ടി ചിത്രത്തിലെ നായിക; അനസൂയയെ കണ്ടാല്‍ പ്രായം തോന്നില്ലെന്ന് ആരാധകര്‍

Actress

നടി അനസൂയ ഭരദ്വാജ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഭര്‍ത്താവ് സുശാങ്ക് ഭരദ്വാജിനും രണ്ട് മക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്. കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

നാല്‍പതുകളിലേക്കു കടക്കുന്ന അനസൂയയെ കണ്ടാല്‍ പ്രായം തോന്നില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുപ്പത്തിയൊന്‍പതുകാരിയായ നടി അനസൂയ ഭരദ്വാജിന് വിട്ടുവീഴ്ചകളില്ല. ഷൂട്ടിങ് ഇല്ലെങ്കില്‍ എല്ലാ ദിവസവും ജിം പരിശീലനം നിര്‍ബന്ധമാണ്.

സാക്ഷി ടിവിയില്‍ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് നിരവധി ചാനലുകളില്‍ അവതാരകയായി. 2003 ല്‍ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭസിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു.

തുടര്‍ന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുള്‍പ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. ഭീഷ്മപര്‍വം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി. ‘പുഷ്പ 2’ ആണ് നടിയുടെ പുതിയ റിലീസ്. ദാക്ഷായണി എന്ന നെഗറ്റിവ് റോളിലാണ് അനസൂയ എത്തുന്നത്.

More in Actress

Trending

Recent

To Top