Connect with us

എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥ, ആര്‍ത്തവം നില്‍ക്കാതെ വരും, എനിക്ക് 48 ദിവസം വരെ ആര്‍ത്തവം നീണ്ടു നിന്നു; കേരള സ്റ്റോറിയിലെ നായിക അദ ശര്‍മ്മ

Malayalam

എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥ, ആര്‍ത്തവം നില്‍ക്കാതെ വരും, എനിക്ക് 48 ദിവസം വരെ ആര്‍ത്തവം നീണ്ടു നിന്നു; കേരള സ്റ്റോറിയിലെ നായിക അദ ശര്‍മ്മ

എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥ, ആര്‍ത്തവം നില്‍ക്കാതെ വരും, എനിക്ക് 48 ദിവസം വരെ ആര്‍ത്തവം നീണ്ടു നിന്നു; കേരള സ്റ്റോറിയിലെ നായിക അദ ശര്‍മ്മ

ദ കേരള സ്‌റ്റോറി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അദ ശര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു താരം. നാലോളം പ്രൊജക്ടുകളാണ് ഒരു വര്‍ഷത്തിനിടെ താരത്തിന്റേതായി പുറത്തുവന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള ഷൂട്ടിങ്ങുകള്‍ കാരണം സ്‌ട്രെസ് കൂടിയെന്നും ഇതിന്റെ ഫലമായി എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയിലൂടെ തനിക്ക് കടന്നു പോകേണ്ടി വന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അദയിപ്പോള്‍.

ബസ്തര്‍ ദ് നക്‌സല്‍ സ്‌റ്റോറി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്താണ് തനിക്ക് ഈ ആരോഗ്യപ്രശ്‌നമുണ്ടായെതന്നും താരം പറയുന്നു. കേരള സ്‌റ്റോറി ചെയ്യുന്ന സമയത്ത് ശരീരം മെലിയണമായിരുന്നു, കമാന്‍ഡോയില്‍ ബോഡി നല്ല ഫിറ്റായി ഇരിക്കണമായിരുന്നു, സണ്‍ഫ്‌ലവര്‍ സീസണ്‍ 2 വില്‍ വളരെ സെക്‌സി ലുക്കിലും.

അങ്ങനെ ഓരോ സിനിമകള്‍ക്കും വണ്ണം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യേണ്ടി വന്നു. ബസ്തറില്‍ ശരീരഭാരം കൂട്ടണമായിരുന്നു. ശരിക്കും വണ്ണം കൂട്ടുന്ന സമയത്ത് നമ്മള്‍ വളരെ ശ്രദ്ധയോടെയായിരിക്കും ചെയ്യുക. പക്ഷേ ഷൂട്ടിങ്ങിനായി ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഇതെല്ലാം കൃത്യമായി നോക്കാന്‍ പറ്റിയെന്ന് വരില്ല.

പ്രത്യേകിച്ച് ശാരീരികാധ്വാനം ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള സിനിമകളില്‍. ബസ്തറിന്റെ ഷൂട്ടിനിടയില്‍ എനിക്ക് പരുക്ക് പറ്റി. എന്റെ ഇടുപ്പ് തെന്നി മാറി, അതിന്റെ ഭാഗമായി നട്ടെല്ലിന് പ്രശ്‌നമുണ്ടായി. ശരിക്കും എന്റെ ശരീരം വളരെ ഫ്‌ലെക്‌സിബിളായിരുന്നു.

പക്ഷേ പരുക്ക് പറ്റിയതിന് ശേഷം എന്റെ ശാരീരികാവസ്ഥ വളരെ മോശമായി. ആ സിനിമയും എനിക്ക് ഭയങ്കര സമ്മര്‍ദമേറിയതായിരുന്നു.

ഒരു കഥാപാത്രത്തെ ജീവിതത്തില്‍ നിന്ന് എങ്ങനെ മാറ്റി നിര്‍ത്തണമെന്ന് എനിക്കറിയില്ല. ചില സമയങ്ങളില്‍ അതെന്റെ ജീവിതത്തെ വരെ ബാധിക്കാന്‍ തുടങ്ങി.

അങ്ങനെ അതിഭീകരമായ സ്‌ട്രെസിലൂടെ ഞാന്‍ കടന്നുപോയി. ഒടുവില്‍ എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയിലേയേക്ക് ഞാനെത്തി. അതായത് ആര്‍ത്തവം നില്‍ക്കാതെ വരും, എനിക്ക് 48 ദിവസം വരെ ആര്‍ത്തവം നീണ്ടു നിന്നു. പിന്നീട് യോഗയും നൃത്തവും വര്‍ക്കൗട്ടുമൊക്കെ ചെയ്താണ് വണ്ണം കുറച്ചതെന്നും അദ ശര്‍മ്മ’ എന്നും പറയുന്നു.

More in Malayalam

Trending