Connect with us

ബെഡ്ഡില്‍ നിന്ന് എണീറ്റ് ബാത്ത്‌റൂമിലേയ്ക്ക് പോകുന്നത് പോലെയുണ്ട്; സ്ലീവ്‌ലെസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയ അമല പോളിന് വിമര്‍ശനം

Malayalam

ബെഡ്ഡില്‍ നിന്ന് എണീറ്റ് ബാത്ത്‌റൂമിലേയ്ക്ക് പോകുന്നത് പോലെയുണ്ട്; സ്ലീവ്‌ലെസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയ അമല പോളിന് വിമര്‍ശനം

ബെഡ്ഡില്‍ നിന്ന് എണീറ്റ് ബാത്ത്‌റൂമിലേയ്ക്ക് പോകുന്നത് പോലെയുണ്ട്; സ്ലീവ്‌ലെസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയ അമല പോളിന് വിമര്‍ശനം

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്.മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.താരം പോസ്റ്റ് ചില ഫോട്ടോകള്‍ക്ക് സൈബര്‍ ആക്രമണങ്ങളും ഏല്‍ക്കാറുണ്ട്.എന്നാല്‍ അതൊന്നും അമല ചെവി കൊള്ളാറില്ല.

കഴിഞ്ഞ ദിവസം റിലീസിന് ഒരുങ്ങുന്ന തന്റെ ഏറ്റവും പുതിയ സിനിമ ആടുജീവിതത്തിന്റെ പ്രസ്മീറ്റിന് അമല എത്തിയിരുന്നു. സ്ലീവ് ലെസായ ഡീപ്പ് നെക്കുള്ള കരിനീല നിറത്തിലുള്ള ഡ്രസ്സും സ്‌നീക്കേഴ്‌സും ധരിച്ച് സിംപിള്‍ ലുക്കിലാണ് അമല എത്തിയത്. വീഡിയോ വൈറലായതോടെ വസ്ത്രധാരണത്തിന്റെ പേരില്‍ അമലയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്ന് തുടങ്ങി. 

ഇത്തരം വസ്ത്രധാരണം ഗോവയില്‍ പോരെ പ്രസ്മീറ്റിന് വരുമ്പോഴെങ്കിലും മാന്യമായ വേഷം ധരിക്കാമായിരുന്നില്ലേ, ബെഡ്ഡില്‍ നിന്ന് എണീറ്റ് ബാത്ത്‌റൂമിലേയ്ക്ക് പോകുന്നത് പോലെയുണ്ട്. ഇന്ത്യന്‍ പ്രണയകഥയൊക്കെ ഇറങ്ങിയ സമയത്ത് ഞാന്‍ അമലയുടെ വലിയ ഫാനായിരുന്നു. ഇപ്പോള്‍ തീരെ ഇഷ്ടമല്ല. ഒരിടത്തെങ്കിലും മര്യാദയ്ക്ക് ഡ്രസ്സ് ഇട്ട് വന്നാല്‍ മതിയാരുന്നു, വളര്‍ന്ന് കഴിയുമ്പോള്‍ ആ കുഞ്ഞിന് നാണക്കേടുണ്‍ണ്ടാക്കാന്‍ വേണ്ടി കോപ്രായം കാട്ടുന്നു.

കോലം കെട്ടു, ഗര്‍ഭിണിയായാല്‍ സാധാരണ സൗന്ദര്യം വെയ്ക്കാറാണ് പതിവ്, ഇനീപ്പോ എന്തേലും അസുഖം ഉണ്ടോ ആവോ, അമലയ്ക്ക് ഇത് എന്ത് സംഭവിച്ചു, മൈനയൊക്കെ ഇറങ്ങിയ ടൈമില്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല, ഇതൊക്കെ കുറച്ച് ഓവര്‍ ആണ് എന്നൊക്കെയാണ് കമന്റുകള്‍ വന്നത്. നെഗറ്റീവ് കമന്റുകള്‍ പെരുകിയപ്പോള്‍ ചിലര്‍ അമലയ്ക്ക് വേണ്ടി വാദിച്ചെത്തി.

ഗര്‍ഭിണിയാണെന്ന പരിഗണനയെങ്കിലും നല്‍കിക്കൊണ്ട് കമന്റ് ചെയ്യൂവെന്നാണ് ഒരാള്‍ അമലയെ അനുകൂലിച്ച് കുറിച്ചത്. അവര്‍ അവര്‍ക്ക് കംഫേര്‍ട്ടായ വസ്ത്രങ്ങള്‍ ധരിക്കട്ടെ. അത് കാണാന്‍ താല്‍പര്യമില്ലാത്തവര്‍ വീഡിയോ സ്‌കിപ്പ് ചെയ്യൂ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. വിവാഹത്തിന് മുമ്പ് ബിക്കിനി ധരിച്ചുവെന്നതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണം നേരിട്ട നടിയാണ് അമല.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം താന്‍ ഗര്‍ഭിണിയാണെന്നുള്ള സന്തോഷവും അമല ആരാധകരുമായി പങ്കുവെച്ചിട്ടുണ്ടായിരുന്നു. അമലയുടെ ആദ്യ ഭര്‍ത്താവ് തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയായിരുന്നു. അതൊരു പ്രണയ വിവാഹമായിരുന്നുവെങ്കിലും ആ ബന്ധം വൈകാതെ വേര്‍പിരിഞ്ഞിരുന്നു. പിന്നീട് ഒരു പഞ്ചാബി ഗായകനുമായുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും അതില്‍ നിന്ന് താരം പിന്മാറി.

അതിന് ശേഷമാണ് ജഗതുമായി ഒന്നിച്ചത്. ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയൊക്കെ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ വൈറലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം  ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍.  2024 അമലയ്ക്ക് ഒട്ടനവധി സന്തോഷങ്ങളാണ് സമ്മാനിക്കുന്നത്. നല്ലൊരു കുടുംബജീവിതം അമല ആസ്വദിച്ച് തുടങ്ങിയതുപോലും ഈ വര്‍ഷമാണ്. 

അതേസമയം ഏറെ നാളുകള്‍ക്കുശേഷം അമല പോള്‍ നായികയായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള സിനിമ കൂടിയാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ വരാന്‍ പോകുന്ന ആടുജീവിതം. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ പങ്കാളിയായാണ് അമല എത്തുന്നത്.

More in Malayalam

Trending