Connect with us

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മദ്യപാനത്തിന്റെ ഉണര്‍ത്തുപാട്ടല്ല, ആത്മ സൗഹൃദത്തിന്റെ സംഘഗാനമാണ്, ആ സംഘഗാനം പാടിയ കുട്ടികളെയാണ് താങ്കള്‍ പെറുക്കികള്‍ എന്ന് വിളിച്ചത്; കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍! ; ജയമോഹന് മറുപടിയുമായി പ്രിയദര്‍ശന്‍

Malayalam

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയെ പശ്ചാത്തലമാക്കി ഞാന്‍ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരാനായ ജയമോഹന്‍ എഴുതുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ അനുചിതവും തരം താഴ്ന്നതുമായിപ്പോയി.

എന്താണ് അദ്ദേഹത്തിന്റെ പ്രശ്‌നം എന്തിനോടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം വിനോദയാത്രക്ക് പോവുന്ന കുട്ടികള്‍ മോരിന് പകരം കള്ളുകുടിക്കുന്നതോ അതോ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെ കാടുകളില്‍ വരുന്ന യുവതയുടെ കാട്ടിക്കൂട്ടലുകളോ അതോ മലയാള സിനിമയിലെ കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗമോ?

എം.ടി. വാസുദേവന്‍ നായര്‍ ‘വടക്കന്‍ വീരഗാഥ’യില്‍ എഴുതിയ ഒരു സംഭാഷണത്തിന്റെ ചുവടു പിടിച്ച് പറഞ്ഞാല്‍, പ്രിയപ്പെട്ട ജയമോഹന്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ്; തെറ്റുമാണ്. ഭാഗികമായ ശരികള്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ അവയെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ല.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന് പറയുന്ന സിനിമ നല്‍കുന്ന സന്ദേശം താങ്കള്‍ എവിടെയും കണ്ടില്ല. അത് അഗാധമായ സൗഹൃദത്തിന്റെതും സമര്‍പ്പണത്തിന്റേതുമാണ്. യുവതലമുറയ്ക്ക് ഇല്ല എന്ന് പലരും ആരോപിക്കുന്ന നന്മകളുടെ വിളംബരമാണ്. ഈ നന്മയുടെ സൂര്യനെ താങ്കള്‍ മദ്യക്കുപ്പിയുടെ ചെറിയ അടപ്പു കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചത് ശരിയായില്ല.

ഒരു കലാരൂപത്തെ സമീപിക്കേണ്ടത് അത് ആത്യന്തികമായി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്ന് നോക്കിയാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഏതായാലും മദ്യപാനത്തിന്റെ ഉണര്‍ത്തുപാട്ടല്ല. ആത്മ സൗഹൃദത്തിന്റെ സംഘഗാനമാണ്. ആ സംഘഗാനം പാടിയ കുട്ടികളെയാണ് താങ്കള്‍ പെറുക്കികള്‍ എന്ന് വിളിച്ചത്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!

മദ്യപിക്കുന്ന മനുഷ്യരെല്ലാം അധമരാണെന്നും മദ്യപിക്കാത്തവര്‍ വിശുദ്ധരാണെന്നും എനിക്ക് അഭിപ്രായമില്ല. വേദകാലം മുതല്‍ക്കേ ഉള്ള യാഥാര്‍ത്ഥ്യമാണ് മദ്യം. മഹാത്മാഗാന്ധിക്ക് അത് കുടിക്കാതിരിക്കാനും അതിനെതിരെ പ്രചാരണം നടത്താനും അവകാശമുള്ളതു പോലെ അദ്ദേഹത്തിന്റെ മൂത്തമകന്‍ ഹരിലാലിന് അത് കുടിക്കാനുമുള്ള അവകാശമുണ്ട്.

എന്‍.എന്‍ പിള്ള എഴുതിയ സ്വല്‍പ്പം ‘മദ്യവിചാരം’ എന്ന ലേഖനം വായിക്കാനും വായിക്കാതിരിക്കാനുമുള്ള അവകാശവും എല്ലാവര്‍ക്കുണ്ട്. അതിലദ്ദേഹം എഴുതിയ ഒരു കാര്യം പറഞ്ഞ് നിര്‍ത്തട്ടെ:

‘അതി സര്‍വ്വത്ര വര്‍ജ്യയേത്’

അധികമായാല്‍ അമൃതും വിഷം എന്നത് മാത്രമേ സനാതനമായുള്ളൂ. ഇത്രയും പറഞ്ഞതില്‍ നിന്നും ഞാന്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് ധരിച്ചു പോവരുത്. കഴിയുന്നതും മദ്യം ഒഴിവാക്കുക. ഒരു കാര്യം ദൃഢമായി മനസ്സിലുറപ്പിക്കുക, അധികമായാല്‍ അമൃത് മാത്രമല്ല വാക്കുകള്‍ പോലും വിഷമായി മാറും’

More in Malayalam

Trending