Malayalam Breaking News
ദുരന്തം വന്നപ്പോള്‍ കട്ടക്ക് കൂടെ നിന്ന ഞങ്ങള്‍ മലയാളികളെ പറഞ്ഞ മോനേ ഗോസ്വാമി നീ തീര്‍ന്നു… അര്‍ണബിന് അജുവിന്റെ ചുട്ട മറുപടി
ദുരന്തം വന്നപ്പോള്‍ കട്ടക്ക് കൂടെ നിന്ന ഞങ്ങള്‍ മലയാളികളെ പറഞ്ഞ മോനേ ഗോസ്വാമി നീ തീര്‍ന്നു… അര്‍ണബിന് അജുവിന്റെ ചുട്ട മറുപടി
ദുരന്തം വന്നപ്പോള്‍ കട്ടക്ക് കൂടെ നിന്ന ഞങ്ങള്‍ മലയാളികളെ പറഞ്ഞ മോനേ ഗോസ്വാമി നീ തീര്‍ന്നു… അര്‍ണബിന് അജുവിന്റെ ചുട്ട മറുപടി
പ്രളയം വിതച്ച ദുരന്തത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് നടന്‍ അജു വര്‍ഗീസ്. കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച സഹായത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് കഴിഞ്ഞദിവസം അര്‍ണബ് ഗോസ്വാമി മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു എന്നായിരുന്നു അര്‍ണാബ് പ്രതികരിച്ചത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തുകയായിരുന്നു. റിപബ്ലിക്ക് ടി.വി ചാനലിന്റെ ഫെയ്ബുക്ക് പോസ്റ്റുകള്‍ക്ക് കമന്റിട്ടാണ് പലരും പ്രതിഷേധിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ പ്രതിഷേധവുമായി അജു വര്‍ഗീസും രംഗത്തെത്തിയിരിക്കുകയാണ്. മോനേ ഗോസ്വാമി നീ തീര്‍ന്നു എന്നായിരുന്നു അജിവിന്റെ പ്രതികരണം. അര്‍ണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി എന്ന് പറഞ്ഞയാളോട് കേരളത്തെ മറന്നൊരു ആരാധന വേണോ എന്നും അജുവും ചോദിച്ചു. ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ചു കട്ടക്ക് കൂടെ നിന്നവരാ ഞങ്ങള്‍ മലയാളികള്‍. കൂടെ ഇവിടുത്തെ ഞങ്ങളുടെ മാധ്യമങ്ങളും. അന്നൊന്നും ഒരു ദേശിയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ചു കണ്ടതും കേട്ടതും ഇല്ല. ഇന്ന് അത് അതിജീവിച്ചു വരുമ്പോള്‍ ശരിയാ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും പക്ഷെ അത് ഞങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കും. അവിടെ വാഴ വെട്ടാന്‍ വരരുത്. ഇത് പറയാന്‍ ഒരു പാര്‍ട്ടി മെംബര്‍ഷിപ്പും വേണ്ട, മലയാളി ആയാല്‍ മതി എന്നായിരുന്നു അജുവിന്റെ പ്രതികരണം.
Aju Varghese replied to Arnab Goswami