Connect with us

ഇപ്പോള്‍ എന്റെ ദൈവമാണ് പിണറായി വിജയന്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വേണ്ടി കേരളം മുഴുവന്‍ പ്രചരണം നടത്തും, കസറും; ഭീമന്‍ രഘു

Malayalam

ഇപ്പോള്‍ എന്റെ ദൈവമാണ് പിണറായി വിജയന്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വേണ്ടി കേരളം മുഴുവന്‍ പ്രചരണം നടത്തും, കസറും; ഭീമന്‍ രഘു

ഇപ്പോള്‍ എന്റെ ദൈവമാണ് പിണറായി വിജയന്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വേണ്ടി കേരളം മുഴുവന്‍ പ്രചരണം നടത്തും, കസറും; ഭീമന്‍ രഘു

മലയാളികള്‍ക്ക് സുപരിചിതനാണ് ഭീമന്‍ രഘു. ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമായിരിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ വിവാദങ്ങളും വിമര്‍ശനങ്ങളും എല്ലാം ഇടയ്ക്കിടെ ഉണ്ടാകാറുമുണ്ട്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ ഒരു സാമ്രാജ്യം പോലെ കണ്ടാണ് ഭരിക്കുന്നതെന്ന് പറയുകയാണ് സിപിഎം സഹയാത്രികനായ ഭീമന്‍ രഘു.

പിണറായി വിജയനെ പോലൊരു ഭരണാധികാരി മറ്റൊരിടത്തുമില്ലെന്നും അടുത്ത വര്‍ഷവും കേരളത്തില്‍ ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരുമെന്നും ഭീമന്‍ രഘു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.

തന്നെ സംബന്ധിച്ചിടത്തോളം ദൈവമാണ് ഇപ്പോള്‍ പിണറായി വിജയന്‍. സ്ഥാനമാനങ്ങള്‍ തരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് പാര്‍ട്ടിയാണ്. എന്ത് ചുമതല ലഭിച്ചാലും അത് ഏറ്റെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് പാര്‍ട്ടിയെ അറിയിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്, അത് തുടരും. ഭാവിയില്‍ ചുമതലകള്‍ ലഭിച്ചേക്കാം. സാസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നതെന്നും രഘു പറഞ്ഞു.

താന്‍ സിപിഎം പശ്ചാത്തലമുള്ള ആളാണ്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം തന്റെ പിതാവ് ഇടത് മുന്നണിക്കുവേണ്ടി ചങ്ങനാശേരിയില്‍ മത്സരിച്ചിട്ടുണ്ട്. പിതാവിന്റെ അനിയന്‍ അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിക്ക് നന്നായി അറിയാം. ഈ ഇടയ്ക്കുവരെ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സിപിഎമ്മുമായുള്ള ബന്ധം ഇന്നോ ഇന്നലയോ ആരംഭിച്ചതല്ലെന്നും ഭീമന്‍ രഘു അഭിമുഖത്തില്‍ വ്യക്തമാക്കി.

വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നും കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും എന്ന പ്രതീക്ഷയില്ല. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും. കേരളം മുഴുവന്‍ പ്രചരണം നടത്തും, കസറും എന്നും ഭീമന്‍ രഘു പറഞ്ഞു.

More in Malayalam

Trending