Connect with us

‘ഞാൻ കീഴടങ്ങുന്നു, അഹംഭാവത്തിൽ നിന്ന് മോചനം’; തിരുപ്പതിയിലെത്തി തല മു‌ണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി

Malayalam

മലയാളികളുടെ പ്രിയ നായികയാണ് നടി രചന നാരായണൻകുട്ടി. സിനിമയിലും, സമൂഹ മാധ്യമങ്ങളിലും സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് ചർച്ചയാകാറുള്ളത്. ഇപ്പോഴിതാ വൈറലാകുന്നത് നടിയുടെ പുതിയ ഫോട്ടോയാണ്.

കഴിഞ്ഞ ദിവസം തിരുപ്പതിയിൽ വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ തല മുണ്ഡനം ചെയ്ത ഫോട്ടോയാണ് രചന ആരാധകർക്കായി ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.

അഹംഭാവമെല്ലാം ഉപേക്ഷിച്ച് ഭ​ഗവാന് മുന്നിൽ കീഴടങ്ങുന്നു എന്ന ക്യാപ്ഷനൊപ്പമാണ് രചന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ​ ”ഗോവിന്ദ, ​ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു”. ഭ​ഗവാന് മുന്നിൽ തമോ​ഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമ്മം- രചന കുറിച്ചു.

നിരവധി പേരാണ് രചനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. മലയാളത്തിലെ താരങ്ങളടക്കം രംഗത്ത് എത്തിയിട്ടുണ്ട്. സോന നായർ, സുരഭി ലക്ഷ്മി, മാളവിക മേനോൻ, മഞ്ജു പിള്ള, ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് രചനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.

More in Malayalam

Trending

Recent

To Top