Connect with us

ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമാണ്… പാന്റ്‌സ് ഉണ്ടായിരുന്നില്ല. അല്‍പം നാണം തോന്നി; പൂനം ബജ്വ

Actress

റോമിയോ ആന്റ് ജൂലിയറ്റ് സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിനം നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി പൂനം ബജ്‌വ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വളരെ സന്തോഷത്തോടെയാണ് ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്റേത് വളരെ ബോള്‍ഡായ ടോം ബോയിഷ് രീതിയിലുള്ള ഒരു സ്ത്രീ കഥാപാത്രമാണ്. സെക്കന്‍ഡ് ഹീറോയിന്‍ ആയി അഭിനയിക്കുന്നത് ഒന്നും എനിക്ക് പ്രശ്‌നമില്ലാത്തതിനാലാണ് ഞാന്‍ ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായത്.

എന്റെ കഥാപാത്രത്തിന് കഥയെ സ്വാധീനിക്കാന്‍ പോന്ന രംഗങ്ങളുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നത് വെറുതെയായില്ല. എന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കാന്‍ പറ്റിയ ചിത്രമായിരുന്നു അത്. തമിഴില്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു. അതിലെ അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത് ആ ചിത്രത്തില്‍ വച്ചാണ്. ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമാണ്. പാന്റ്‌സ് ഉണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത കാര്യമായിരുന്നു അത്. എനിക്ക് അല്‍പം നാണം തോന്നി’ പൂനം ബജ്വ പറഞ്ഞു.

ഗ്ലാമര്‍ വേഷങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ സിനമാ ലോകത്ത് ശ്രദ്ധ നേടിയ നടിയാണ് പൂനം ബജ്‌വ. കരിയറില്‍ ഇടയ്ക്ക് ഏകദേശം നാല് വര്‍ഷക്കാലം പൂനം തമിഴ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. ഒടുവില്‍ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ജയം രവി ചിത്രത്തിലൂടെയാണ് പൂനം തിരിച്ചുവന്നത്

More in Actress

Trending

Recent

To Top