മറ്റേതോ സ്ത്രീയുടെ ശരീരത്തില്‍ തന്റെ മുഖം വച്ചാണ് വീഡിയോ എത്തിയത്, ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ താന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു; രമ്യ സുരേഷ്
മറ്റേതോ സ്ത്രീയുടെ ശരീരത്തില്‍ തന്റെ മുഖം വച്ചാണ് വീഡിയോ എത്തിയത്, ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ താന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു; രമ്യ സുരേഷ്
മറ്റേതോ സ്ത്രീയുടെ ശരീരത്തില്‍ തന്റെ മുഖം വച്ചാണ് വീഡിയോ എത്തിയത്, ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ താന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു; രമ്യ സുരേഷ്
കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ആരാണെഗട്ടം കുറിച്ച നടിയാണ് രമ്യ സുരേഷ്. പിന്നീട് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് അവസാനമായി രമ്യ അഭിനയിച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി . മറ്റേതോ സ്ത്രീയുടെ ശരീരത്തില്‍ തന്റെ മുഖം വച്ചാണ് വീഡിയോ എത്തിയത്. അത് തനിക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനെ എങ്ങനെ നേരിടണമെന്ന് തനിക്ക് ഭര്‍ത്താവാണ് പറഞ്ഞ് തന്നത് എന്നാണ് രമ്യ പറയുന്നത്.
മോര്‍ഫ് ചെയ്ത വീഡിയോ വന്നത്് വലിയ ഷോക്ക് ആയിരുന്നു. സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും താന്‍ കരുതുന്നില്ല. ആരുടെയോ നേരംപോക്ക് ആയിരുന്നു. ആ സ്ത്രീയുടെ ശരീരവുമായി തന്റെ മുഖം സാമ്യം തോന്നിയപ്പോള്‍ വ്യൂസിന് വേണ്ടി ചെയ്തു നോക്കി, അത്ര തന്നെ.
പക്ഷെ അത് തനിക്ക് വലിയ തിരിച്ചടിയായിരുന്നു. കരിയറില്‍ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്. ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോള്‍ തന്നെ താന്‍ അത് ഭര്‍ത്താവിന് അയച്ച് കൊടുത്തു. ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയോടെയാണ് താന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്.
വീഡിയോ അയച്ച് കണ്ടപ്പോള്‍ ഇതെല്ലാം നിന്റെ പ്രൊഫഷന്റെ ഭാഗമാണ്, ഇതിനെ എങ്ങനെ നേരിടണമോ അങ്ങനെ തന്നെ നേരിടണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് താന്‍ ലൈവില്‍ വന്ന് സംസാരിച്ചതും കേസ് കൊടുത്തതും എന്നാണ് രമ്യ സുരേഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, മമ്മൂട്ടിക്ക് ഒപ്പം ‘ക്രിസ്റ്റഫര്‍’ സിനിമയിലാണ് രമ്യ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയുടെ അഭിനയിക്കുമ്പോള്‍ ഒരുപാട് ടെന്‍ഷന്‍ ഉണ്ടായിരുന്നു. മെഡിറ്റേഷന്‍ എല്ലാം ചെയ്തിട്ട് ആയിരുന്നു പോയത്. പക്ഷെ മമ്മൂക്കയോട് സംസാരിച്ചപ്പോള്‍ എല്ലാം മാറി എന്നാണ് രമ്യ പറയുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലര് മിസിനെ മറക്കാന്‍ മലയാളികള്‍ക്കാകില്ല. പ്രേമത്തിന് പിന്നാലെ മറ്റ്...
നിരവധി ചിത്രങ്ങളിലൂടെ പ്രക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി മേനോന്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷരുടെ പ്രിയ...