Connect with us

കുഞ്ഞാറ്റയെ കെട്ടിപിടിച്ച് നിന്ന് ഉർവശി, അമ്മയും മകളും ഒറ്റ ഫ്രെയിമിൽ; ചിത്രം വൈറൽ

Actress

കുഞ്ഞാറ്റയെ കെട്ടിപിടിച്ച് നിന്ന് ഉർവശി, അമ്മയും മകളും ഒറ്റ ഫ്രെയിമിൽ; ചിത്രം വൈറൽ

കുഞ്ഞാറ്റയെ കെട്ടിപിടിച്ച് നിന്ന് ഉർവശി, അമ്മയും മകളും ഒറ്റ ഫ്രെയിമിൽ; ചിത്രം വൈറൽ

മലയാള സിനിമയിൽ ഏറെ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നായികയാണ് ഉർവശി. ആറ് വർഷത്തിന് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയപ്പോഴും നടിക്ക് നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകളെല്ലാം രണ്ടാം വരവിൽ ഉർവശി അഭിനയിച്ച സിനിമകളായിരുന്നു.

വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ഉർവശി വീണ്ടും അഭിനയ രംഗത്ത് സജീവമായത്. നടൻ മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ഇത്.

2000ത്തിലാണ് മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്.

കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെ അവകാശത്തിനായി ഇരുവരും നിയമപരമായി പോരാടി. അച്ഛന്‍ മനോജ് കെ ജയനൊപ്പം നില്‍ക്കാനാണ് മകള്‍ ആഗ്രഹിച്ചിരുന്നത്.

എന്നാൽ ഇടയ്ക്കിടെ മകളെ ഉര്‍വശിയുടെ കൂടെ വിടണമെന്ന് അന്ന് കോടതി ഉത്തരവിട്ടിരുന്നു. മനോജ് കെ ജയന്‍ കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. മകളെ ഉര്‍വശിക്കൊപ്പം വിടേണ്ട ദിവസം കൊച്ചിയിലെ കുടുംബ കോടതിയില്‍ മനോജ് കെ ജയന്‍ എത്തി. മകളെ ഉര്‍വശിക്കൊപ്പം വിടാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍ ഉര്‍വ്വശി എത്തിയത് മദ്യപിച്ച് അബോധാവസ്ഥയിലാണെന്നും ഇങ്ങനെയൊരു അവസ്ഥയില്‍ കുട്ടിയെ ഉര്‍വ്വശിക്കൊപ്പം വിടാന്‍ താന്‍ തയ്യാറല്ലെന്നും മനോജ് കെ ജയന്‍ നിലപാടെടുത്തു.

കുടുംബ കോടതിയില്‍ അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കുഞ്ഞാറ്റയും എഴുതി നല്‍കി. കോടതിയിലെത്തിയ ഉര്‍വ്വശി പിന്നീട് തിരിച്ചുപോകുകയായിരുന്നു. കോടതി വളപ്പില്‍വച്ച് ഉര്‍വശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് മനോജ് കെ ജയന്‍ ഉന്നയിച്ചത്. ഉർവശിയുമായുള്ള ബന്ധം പിരിഞ്ഞുവെങ്കിൽ കൂടിയും മനോജ് കെ ജയൻ ഉർവശിയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. കൽപ്പനയുമായി തനിക്ക് സഹോദര ബന്ധമാണെന്ന് മനോജ് കെ ജയൻ പറ‍ഞ്ഞത് വൈറലായിരുന്നു.

മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമാണെങ്കിലും ഇടയ്ക്ക് കുഞ്ഞാറ്റ ഉര്‍വശിയെ കാണാനായും എത്താറുണ്ട്. ഇപ്പോഴിത ഉർവശിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഉർവശിയുടേയും മകൾ കുഞ്ഞാറ്റയുടേയും സെൽഫി ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

മകളെ കെട്ടിപിടിച്ച് നിൽക്കുന്ന ഉർവശിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. വളരെ നാളുകൾക്ക് ശേഷമാണ് അമ്മയുടേയും മകളു‍ടേയും ഇത്തരമൊരു ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. പഠനവും ജോലിയുമെല്ലാമായി തിരക്കിലാണ് കുഞ്ഞാറ്റ.

തനിക്ക് വീണ്ടുമൊരു മകൻ പിറന്നപ്പോൾ പേരിടാനും അവനെ കൊ‍ഞ്ചിക്കാനും ആദ്യം ഓടി എത്തിയത് മകൾ കുഞ്ഞാറ്റയാണെന്ന് മുമ്പ് പല അഭിമുഖങ്ങളി‌ലും ഉർവശി തന്നെ പറഞ്ഞിട്ടുണ്ട്. താരദമ്പതികളുടെ മകളായ കുഞ്ഞാറ്റ സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടയ്ക്ക് നടന്നിരുന്നു.
മകളെ സിനിമയില്‍ വിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. ഉർവശി ഇപ്പോഴും കാരക്ടർ റോളുകൾ ചെയ്തുകൊണ്ട് സിനിമയിൽ സജീവമാണ്.

മനോജ് കെ ജയനുമായി പിരിഞ്ഞ ശേഷം വീണ്ടും വിവാ​ഹിതയായ ഉർവശിക്ക് ഇഷാൻ എന്നൊരു മകൻ കൂടിയുണ്ട്. ആശയെന്നാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യയുടെ പേര്. ആ ബന്ധത്തിലും ഒരു മകൻ മനോജ് കെ ജയനുണ്ട്. കുഞ്ഞാറ്റയുടെ യഥാർഥപേര് തേജാലക്ഷ്മിയെന്നാണ്.

Continue Reading

More in Actress

Trending

Recent

To Top