Connect with us

ഇനി അവളെ എങ്ങോട്ടും കൊണ്ടുപോവണ്ട, പെട്ടെന്ന് തന്നെ വീട്ടിലേക്ക് വിടാനായിരുന്നു വീട്ടുകാര്‍ പറഞ്ഞത്… എന്നെക്കൊണ്ട് പണിയെടുപ്പിച്ചാണോ ഈ ക്ഷീണമെന്നായിരുന്നു അവരുടെ സംശയം, കുഞ്ഞ് അനക്കമില്ലാത്ത പോലെയായി; അനുശ്രീയുടെ പുതിയ വീഡിയോ പുറത്ത്; എല്ലാം തുറന്ന് പറഞ്ഞു

Actress

ഇനി അവളെ എങ്ങോട്ടും കൊണ്ടുപോവണ്ട, പെട്ടെന്ന് തന്നെ വീട്ടിലേക്ക് വിടാനായിരുന്നു വീട്ടുകാര്‍ പറഞ്ഞത്… എന്നെക്കൊണ്ട് പണിയെടുപ്പിച്ചാണോ ഈ ക്ഷീണമെന്നായിരുന്നു അവരുടെ സംശയം, കുഞ്ഞ് അനക്കമില്ലാത്ത പോലെയായി; അനുശ്രീയുടെ പുതിയ വീഡിയോ പുറത്ത്; എല്ലാം തുറന്ന് പറഞ്ഞു

ഇനി അവളെ എങ്ങോട്ടും കൊണ്ടുപോവണ്ട, പെട്ടെന്ന് തന്നെ വീട്ടിലേക്ക് വിടാനായിരുന്നു വീട്ടുകാര്‍ പറഞ്ഞത്… എന്നെക്കൊണ്ട് പണിയെടുപ്പിച്ചാണോ ഈ ക്ഷീണമെന്നായിരുന്നു അവരുടെ സംശയം, കുഞ്ഞ് അനക്കമില്ലാത്ത പോലെയായി; അനുശ്രീയുടെ പുതിയ വീഡിയോ പുറത്ത്; എല്ലാം തുറന്ന് പറഞ്ഞു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. 2005 മുതൽ അഭിനയ രംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ ഇഷ്ടം അനുശ്രീ നേടുന്നത്.

ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരം വിവാഹിതയായത്.ക്യാമറമാനായ വിഷ്ണുവിനെയാണ് താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അടുത്തിടെയാണ് അനുശ്രീ ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലും അനുശ്രീ തുടങ്ങിയിട്ടുണ്ട്. പ്രഗ്നന്‍സി വീഡിയോയുമായിട്ടാണ് കഴിഞ്ഞ ദിവസം അനുശ്രീ എത്തിയത്

നടി പറഞ്ഞത് ഇങ്ങനെയാണ്

ആദ്യം ഗര്‍ഭിണിയായിരുന്ന സമയത്ത് ഷൂട്ടിന് പോയിരുന്നു. അതിനിടയില്‍ ബ്ലീഡിങ്ങായി, അബോര്‍ഷനായിരുന്നു. ആ സമയത്ത് എല്ലാവരും സങ്കടത്തിലായിരുന്നു. ബേബീസിനെ എനിക്കും ഭയങ്കര ഇഷ്ടമാണ്. ഭര്‍ത്താവിനൊപ്പം എന്റെ മാതാവ് ലൊക്കേഷനിലേക്ക് ഞാനും പോവുമായിരുന്നു. അവിടെയുള്ളവരുടെ കൂടെ കളിച്ച് ചിരിച്ച് നടക്കുകയായിരുന്നു. ലൊക്കേഷനിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. രണ്ട് മാസത്തിന് ശേഷമായി വീണ്ടും പ്രഗ്നന്റായിരുന്നു. ആദ്യം അബോര്‍ഷനായിരുന്നതിനാല്‍ ഭയങ്കര കെയറിംഗായിരുന്നു.

ഇനി അവളെ എങ്ങോട്ടും കൊണ്ടുപോവണ്ട, പെട്ടെന്ന് തന്നെ വീട്ടിലേക്ക് വിടാനായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. ഒറ്റയ്ക്ക് അടഞ്ഞിരിക്കുന്നത് എനിക്ക് വലിയ ബോറടിയായിരുന്നു. സദാസമയവും ഉറക്കവും സിനിമയുമൊക്കെയായിരുന്നു. വിഷ്ണു വന്നപ്പോള്‍ എന്നെക്കൊണ്ട് വീട്ടിലിരിക്കാന്‍ പറ്റില്ല. യാത്ര ചെയ്യാന്‍ പറ്റുന്നിടത്തോളം എന്നെ വെച്ച് യാത്ര ചെയ്യാനായിരുന്നു ഞാന്‍ പറഞ്ഞത്. ആ സമയത്ത് അമ്മ മകള്‍ പരമ്പരയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അധികം സീനുകളൊന്നുമില്ലായിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം അവരോടും പറഞ്ഞിരുന്നു.

ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും നല്ല കെയറിംഗായിരുന്നു. ചേച്ചി ഇങ്ങനെ നില്‍ക്കേണ്ടെന്നൊക്കെ പറയുമായിരുന്നു. പിള്ളേര് വരെ നല്ല കെയറിംഗായിരുന്നു. ആദ്യം ഗര്‍ഭിണിയായിരുന്നപ്പോള്‍ നന്നായി ചോക്ലേറ്റ് കഴിച്ചിരുന്നു. അതുകൊണ്ടാണോ അബോര്‍ഷനായതെന്ന് അറിയില്ലല്ലോ, രണ്ടാമത്തെ പ്രാവശ്യം ചോക്ലേറ്റിന് പറയുമ്പോള്‍ അങ്ങനെ വാങ്ങിച്ച് തരില്ലായിരുന്നു. ലൊക്കേഷനില്‍ പപ്പായയും പൈനാപ്പിളുമൊക്കെ കൊടുക്കുമ്പോള്‍ എനിക്ക് തരില്ലായിരുന്നു.

വിഷ്ണുവിന്റെ ചേച്ചിയുടെ കല്യാണമുണ്ടായിരുന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് പണിയില്ലായിരുന്നു. കല്യാണപ്പെണ്ണിനെ ഞാന്‍ തന്നെ ഒരുക്കാമെന്ന് പറഞ്ഞിരുന്നു. മെഹന്ദിയൊക്കെ ഇട്ടുകൊടുത്തത് ഞാനാണ്. അവസാനത്തെ അഞ്ച് മിനിറ്റിലാണ് ഞാനും വിഷ്ണുവും ഒരുങ്ങിയത്. സാരിയൊക്കെ എങ്ങനെയൊ വലിച്ച് ചുറ്റുകയായിരുന്നു. ഉച്ചയായപ്പോഴേക്കും എനിക്ക് വയ്യാതാവുകയായിരുന്നു. ഭയങ്കര ക്ഷീണമാവുകയായിരുന്നു. കല്യാണത്തിന് ചിറ്റയും ചേച്ചിയും വന്നിരുന്നു. എന്നെക്കൊണ്ട് പണിയെടുപ്പിച്ചാണോ ഈ ക്ഷീണമെന്നായിരുന്നു അവരുടെ സംശയം. ഒരുക്കിയതിന്റെ പ്രശ്‌നങ്ങളായിരുന്നു എന്ന് പറഞ്ഞു.

രാത്രി ബിരിയാണി കഴിക്കാന്‍ പോയതും ഐസ്‌ക്രീമിനോടുള്ള കൊതിയെക്കുറിച്ചും അനുശ്രീ പറഞ്ഞിരുന്നു. അസമയത്തൊന്നും ഐസ്‌ക്രീം കഴിക്കാറില്ലെങ്കിലും എനിക്ക് കമ്പനി തന്നു വിഷ്ണുവും കൂടെയുണ്ടായിരുന്നു. എന്റെ വീട്ടില്‍ ഇപ്പോഴും നോണ്‍ വെജ് കയറ്റാറില്ല. കഴിക്കാറുമില്ല. എല്ലാവരും ബ്രാഹ്‌മിന്‍സാണ്. നോണ്‍ കഴിക്കാന്‍ തോന്നുമ്പോള്‍ പറയണമെന്നും പുറത്ത് കൊണ്ടുപോവാമെന്നും വിഷ്ണു പറഞ്ഞിരുന്നു. ആദ്യത്തെ നാല് മാസം ഫുഡിന്റെ സ്‌മെല്ലിന് പ്രശ്‌നമായിരുന്നു. തൈരും അച്ചാറുമായിരുന്നു ആ സമയത്തെ ഇഷ്ടം.

ആണ്‍കൊച്ചിനെയായിരുന്നു ആഗ്രഹിച്ചത്. അവസാന മാസമായപ്പോഴാണ് പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചത്. കുഞ്ഞുടുപ്പുകളൊക്കെ കണ്ടപ്പോളായിരുന്നു അങ്ങനെ തോന്നിയത്. ആണ്‍കുഞ്ഞാണെങ്കില്‍ ഞാന്‍ പേരിടും, പെണ്ണാണെങ്കില്‍ നീ പേരിട്ടോയെന്ന് വിഷ്ണുവിനോട് പറഞ്ഞിരുന്നു. കുഞ്ഞ് അനക്കമില്ലാത്ത പോലെയായി രണ്ട് തവണ നന്നായി പേടിച്ചിരുന്നു. അഡ്മിറ്റായിരുന്ന സമയത്ത് ചവിട്ട് തുടങ്ങിയിരുന്നു. അഡ്മിറ്റാവാന്‍ പറഞ്ഞ ഡേറ്റിന് മുന്‍പും അനങ്ങുന്നുണ്ടായിരുന്നില്ല. വൈകുന്നേരം വരെ നോക്കിയെങ്കിലും പെട്ടെന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് അനങ്ങിയത്.

നോര്‍മ്മല്‍ ഡെലിവറിയാവാന്‍ സാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. പൊറോട്ടയും ബീഫും കഴിക്കണമെന്നായിരുന്നു ഞാന്‍ അമ്മയോട് പറഞ്ഞത്. സിസേറിയനാണ് അടുത്ത ദിവസമെന്നും അതുവേണ്ടെന്നുമായിരുന്നു അമ്മ പറഞ്ഞത്. എഗ് ഫ്രൈഡ് റൈസായിരുന്നു കഴിച്ചത്. സിസേറിയന്‍ സമയത്ത് ബോധം പോയില്ലായിരുന്നു. അയ്യോ എനിക്ക് മരവിച്ചില്ല, ഇപ്പോള്‍ കീറിയാല്‍ വേദനയെടുക്കില്ലേ എന്ന് ചോദിച്ചിരുന്നു. തൊടുന്നത് അറിയും, കീറുന്നതൊന്നും മനസിലാവില്ല, പേടിക്കേണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. കുഞ്ഞിനെ എടുക്കുന്നതൊക്കെ ഞാനറിഞ്ഞിരുന്നു. വയറ്റില്‍ നിന്നും എടുത്തപ്പോള്‍ തന്നെ കരഞ്ഞിരുന്നു.

കുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചപ്പോള്‍ എനിക്ക് എടുക്കാനൊക്കെ തോന്നിയിരുന്നു. അവരെന്നെക്കൊണ്ട് ഉമ്മ വെപ്പിച്ചിരുന്നു. അമ്മൂമ്മയുടെ കൈയ്യില്‍ തന്നെ കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. സ്റ്റിച്ചിട്ടതിനെക്കുറിച്ച് പറഞ്ഞ് ഡോക്ടര്‍ വഴക്ക് പറയുന്നുണ്ടായിരുന്നു. മെഡിക്കല്‍ സ്റ്റുഡന്റായിരുന്നു സ്റ്റിച്ചിട്ടത്. ഗര്‍ഭിണിയായിരുന്ന സമയത്ത് നേരത്തെ ഇട്ടിരുന്ന ഡ്രസൊന്നും ഇടാനാവുമായിരുന്നില്ല. അതായിരുന്നു എനിക്ക് ഫീല്‍ ചെയ്ത ദിവസം. ഡെലിവറി കഴിഞ്ഞപ്പോള്‍ അതൊക്കെ വീണ്ടും ഇടാനാവുന്നുണ്ട്. വേദനകളൊക്കെയുണ്ടായിരുന്നുവെങ്കിലും ബേബിയെ കണ്ടപ്പോള്‍ എല്ലാം മാറിയെന്നുമായിരുന്നു അനുശ്രീ പറഞ്ഞത്.

More in Actress

Trending

Recent

To Top