Connect with us

‘നാല് മാസത്തെ കഠിനാധ്വാനത്തിന്‍റെ തെളിവായി ഈ ചിത്രങ്ങളാണ് എനിക്ക് കാണിക്കാനുള്ളത്’ വരലക്ഷ്മിയുടെ വമ്പൻ മേക്കോവർ, ഞെട്ടിച്ചുകളഞ്ഞു, പഴയതിൽ നിന്നും എന്തൊരു മാറ്റം, വിശ്വസിയ്ക്കാനാവുന്നില്ലെന്ന് ആരാധകർ

Actress

ശരത്‍കുമാറിന്‍റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറിന്റെ മേക്കോവറിന്റെ ചിത്രങ്ങങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശരീരഭാരം കാര്യമായി കുറച്ചിരിക്കുകയാണ് താരം. ഒറ്റ നോട്ടത്തില്‍ പഴയ വരലക്ഷ്മി എന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് മേക്കോവര്‍. നാല് മാസത്തെ കഠിനാധ്വാനമാണ് ഇതിനു പിന്നിലെന്ന് ചിത്രങ്ങള്‍ക്കൊപ്പം വരലക്ഷ്മി കുറിച്ചു.

ഈ പോരാട്ടം യഥാര്‍ഥമായിരുന്നു. വെല്ലുവിളികളും അങ്ങനെ തന്നെ. പക്ഷേ എന്താണോ നിങ്ങള്‍ക്ക് വേണ്ടത്, അതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും ആവില്ല. നിങ്ങള്‍ ആരാണ് എന്നത് മറ്റുള്ളവരല്ല പറയേണ്ടത്. നിങ്ങള്‍ എന്താണ് ആവേണ്ടത് എന്നും. സ്വയം വെല്ലുവിളിക്കുക. സ്വന്തം എതിരാളി ആവുക. സ്വന്തമായി സാധിച്ചെടുക്കാവുന്ന കാര്യങ്ങള്‍ അപ്പോള്‍ അമ്പരപ്പിക്കും. നാല് മാസത്തെ കഠിനാധ്വാനത്തിന്‍റെ തെളിവായി ഈ ചിത്രങ്ങളാണ് എനിക്ക് കാണിക്കാനുള്ളത്. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നത് എന്താണോ അത് ചെയ്യുക. മറ്റുള്ളവരുടെ സന്തോഷത്തിനായി കാര്യങ്ങള്‍ ചെയ്യാതിരിക്കുക. നിങ്ങള്‍ എന്ത് കഴിയുമെന്നും എന്തൊക്കെ കഴിയില്ലെന്നും മറ്റുള്ളവരല്ല പറയേണ്ടത്. ആത്മവിശ്വാസമാണ് നിങ്ങളുടെ ഒരേയൊരു ആയുധം. സ്വയം വിശ്വസിക്കുക, വരലക്ഷ്‍മി ശരത്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിമാരിലൊരാളാണ് വരലക്ഷ്മി ശരത്കുമാർ. കസബ, മാസ്റ്റർപീസ് , കാറ്റ് തുടങ്ങിയ മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. സമാന്ത നായികയായെത്തുന്ന യശോദ, ശബരി തുടങ്ങി നിരവധി ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി പുറത്തിറങ്ങാനുള്ളത്.

പൊയ്ക്കാല്‍ കുതിരൈ അടക്കം മൂന്ന് ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്. എല്ലാം തമിഴ് ചിത്രങ്ങള്‍. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എട്ട് ചിത്രങ്ങളാണ് അവരുടേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്.

More in Actress

Trending

Recent

To Top