Connect with us

ബിജു മേനോനെ പിടിച്ചു സംഘിയാക്കിയവരോട് ഇത്രമാത്രമാണ് പറയാനുള്ളത് എന്ന് താരങ്ങൾ

Malayalam

ബിജു മേനോനെ പിടിച്ചു സംഘിയാക്കിയവരോട് ഇത്രമാത്രമാണ് പറയാനുള്ളത് എന്ന് താരങ്ങൾ

ബിജു മേനോനെ പിടിച്ചു സംഘിയാക്കിയവരോട് ഇത്രമാത്രമാണ് പറയാനുള്ളത് എന്ന് താരങ്ങൾ

മലയാളികളുടെ പ്രിയ സിനിമ താരമാണ് സുരേഷ് ഗോപി . മലയാള സിനിമയിലേക്ക് തിരിച്ചെത്തി അഭിനയിക്കുമെന്ന് ആരാധകർ കാത്തിരിക്കുന്നതിനു ഇടയിൽ ആണ് താരം വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് .ഇത്തവണ താരം മത്സരിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലാണ് .തൃശൂരിൽ ഇലക്ഷൻ പ്രചാരണത്തിനിടെ ആണ് തൃശൂരിന്റെ സ്വന്തം അമരക്കാരനായ ബിജു മേനോൻ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചു രംഗത്ത് എത്തിയത് . എന്നാൽ ഈ പിന്തുണയുടെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്നു ബിജു മേനോന് .എന്നാൽ ബിജു മേനോന് പിന്തുണ അറിയിച്ചു എത്തിയിരിക്കുകയാണ് സിനിമ താരങ്ങൾ

സ്‌നേഹപൂര്‍വ്വം സുരേഷ് ഗോപിയോടൊപ്പം എന്ന് പേരിട്ട പരിപാടിയില്‍ ബിജു മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, ജി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. താരങ്ങളും കൂടി എത്തിയപ്പോള്‍ പ്രചാരണത്തിന് മാറ്റ് കൂടുകയായിരുന്നു. സഹപ്രവര്‍ത്തകനുമപ്പുറത്ത് തന്റെ ജ്യേഷ്ഠന്‍രെ സ്ഥാനത്താണ് താന്‍ സുരേഷ് ഗോപിയെ കാണുന്നതെന്നും ഏത് സമയത്തും എന്ത് കാര്യത്തിനായും അദ്ദേഹത്തെ വിളിക്കാമെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. തന്റെ വിവാഹത്തിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയെപ്പോലൊരാളെ ലഭിക്കുന്നത് തൃശ്ശൂരിന്റെ ഭാഗ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെയായാണ് താരത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നത്, സഭ്യമല്ലാത്ത തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

ബിജു മേനോന്‍ തനിക്ക് സഹോദരതുല്യനാണെന്നും അദ്ദേഹം തനിക്ക് വോട്ടഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയായാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരണവുമായെത്തിയത്. ഇപ്പോഴത്തെ സൈബര്‍ ആക്രണം വളരെ മോശപ്പെട്ട കാര്യമാണെന്നും ബിജു മേനോനെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെ പോവാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ താരങ്ങള്‍ എവിടെയൊക്കെ പോയിട്ടുണ്ടെന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. ആ കളി കൈയ്യില്‍ വെച്ചാല്‍ മതി. ബിജു മേനോന്‍ വന്ന് തനിക്കായി വോട്ട് ചോദിച്ചിട്ടില്ല. തന്നെ സഹോദരതുല്യനായി കാണുന്ന അദ്ദേഹത്തിന് തനിക്ക് വേണ്ടി സംസാരിക്കാന്‍ പാടില്ലേയെന്നും അതില്‍ എന്താണ് പ്രശ്‌നമെന്നും സുരേഷ് ഗോപി ചോദിക്കുന്നു. എന്ത് വില കൊടുത്തും താന്‍ ബിജുവിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു.

സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ബിജു മേനോന് എതിരായുള്ള സൈബര്‍ ആക്രമണം ഇപ്പോഴും അതോ പോലെ തുടരുകയാണ്. അദ്ദേഹത്തിന്‍രെ ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശകര്‍ കൊലവിളി നടത്തുന്നത്. അശ്ലീലകരമായ തരത്തിലുള്ള കമന്റുകള്‍ വരെ പേജിലുണ്ട്. സ്വന്തം നിലപാട് വ്യക്തമാക്കി സംഘിയാണെന്ന് തെളിയിച്ച താരത്തോട് യോജിപ്പില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത്തരത്തിലൊരു നീക്കം നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരും കുറവല്ല.


ബിജു മേനോന് പിന്തുണ അറിയിച്ച്‌ സംവിധായകനായ മേജര്‍ രവിയും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരാളെ മാനസികമായോ സാരീരികമായോ വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്‌കതയോടെ പെരുമാറാന്‍ ശ്രമിക്കണമെന്ന് മേജര്‍ രവി പറയുന്നു. സൗഹൃദത്തെ മനസ്സിലാക്കുകയും അതിനെ വിലകല്‍പ്പിക്കുകയും ചെയ്യൂ. ഇത്തരം തരംതാണ ആക്രമണങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കൂവെന്നുമായിരുന്നു അദ്ദേഹത്തിന്‍രെ കുറിപ്പ്.

ബിജു മേനോനെ പിന്തുണച്ച്‌ അജു വര്‍ഗീസും ഗോകുല്‍ സുരേഷും എത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയായാണ് സന്തോഷ് പണ്ഡിറ്റും ഇക്കാര്യത്തെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയത്. നിരവധി പേരാണ് അദ്ദേഹത്തിന്‍രെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. പ്രമുഖ നട൯ ബിജു മേനോ൯ സ൪ തന്ടെ കൂട്ടുകാരനും, സഹപ്രവ൪ത്തകനുമായ പ്രമുഖ നടനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് അദ്ദേഹത്തെ ചില൪ ചെറുതായ് എതി൪ത്തു കമന്‍റുകള്‍ ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടു. നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാ൪ട്ടിക്കു വേണ്ടിയേ പ്രവ൪ത്തിക്കാവൂ…നമ്മള് ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവൂ, തുടങ്ങിയ കാര്യങ്ങള്‍ ശരിയാണോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

കേരള ചരിത്രത്തില് ഇതിന് മുമ്ബും , ഇപ്പോഴും എത്രയോ താരങ്ങള്‍ പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..അന്ന് അവരോടൊന്നും കാണിക്കാത്ത “അസഹിഷ്ണുത” ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ… ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ?അദ്ദേഹത്തെ എതി൪ക്കുന്നവരോട് ഒരു ചോദ്യം …നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ? ഇതാണോ ആവിഷ്കാര സ്വാതന്ത്യം ?ഇതാണോ കേരളത്തിലെ പ്രബുദ്ധ ജനത? ബിജു മേനോന്‍ സ൪ നിങ്ങളെന്നും ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ടീയ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം…..ഇപ്പോഴത്തെ ചെറിയ എതി൪പ്പ് കാര്യമാക്കേണ്ടെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചിട്ടുണ്ട്.

actors and their support for biju menon

More in Malayalam

Trending