Connect with us

മകളെ കൈ പിടിച്ച് കൊടുത്തതിനുശേഷം ഒരു മുറിയില്‍ പോയി സുരേഷേട്ടന്‍ ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്, ഒരു വലിയ കടമ നിറവേറ്റിയിരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു!; വൈറലായി കുറിപ്പ്

Malayalam

മകളെ കൈ പിടിച്ച് കൊടുത്തതിനുശേഷം ഒരു മുറിയില്‍ പോയി സുരേഷേട്ടന്‍ ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്, ഒരു വലിയ കടമ നിറവേറ്റിയിരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു!; വൈറലായി കുറിപ്പ്

മകളെ കൈ പിടിച്ച് കൊടുത്തതിനുശേഷം ഒരു മുറിയില്‍ പോയി സുരേഷേട്ടന്‍ ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്, ഒരു വലിയ കടമ നിറവേറ്റിയിരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു!; വൈറലായി കുറിപ്പ്

അടുത്തിടെ കേരളക്കര കണ്ടതില്‍വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റേത്. സിനിമാ മേഖലയില്‍ നിന്നും ഒട്ടുമിക്ക താരങ്ങളും എത്തിച്ചേര്‍ന്ന വിവാഹത്തില്‍ രാഷട്രീയപ്രവര്‍ത്തകരും നിറഞ്ഞ് നിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിവാഹം ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു.

വിവാഹത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വധൂവരന്‍മാരെ ആശിര്‍വദിച്ചിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പിന്നീട് റിസപ്ഷന്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തി. തന്റെ സിനിമാരാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റും പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് റിസപ്ഷനുകള്‍ സുരേഷ് ഗോപി സംഘടിപ്പിച്ചത്.

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റുമായി തിരക്കിലാണ് ഇപ്പോള്‍ സുരേഷ് ഗോപി. അതേസമയം ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരിന്റേതാണ് കുറിപ്പ്. ശിഖാമണി, ഹീറോ തുടങ്ങിയ സിനിമകള്‍ എഴുതിയത് വിനോദ് ഗുരുവായൂരാണ്.

സുരേഷ് ഗോപിയുമായി ഒരു കുടുംബാംഗത്തോടുള്ളത് പോലുള്ള സൗഹൃദം വിനോദിനുണ്ട്. സുരേഷ് ഗോപി എന്ന മനുഷ്യനെ കുറിച്ചുള്ളതാണ് വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴുള്ള അനുഭവവും കുറിപ്പില്‍ വിനോദ് വിവരിച്ചിട്ടുണ്ട്. വിനോദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

‘മകളുടെ വിവാഹ ദിവസം വരന് കൈ പിടിച്ച് കൊടുത്തതിനുശേഷം പതുക്കെ സ്‌റ്റേജില്‍ നിന്നും സുരേഷ് ചേട്ടന്‍ ഇറങ്ങി. അടുത്ത് ഉണ്ടായിരുന്ന എന്നെയും സാജന്‍ ചേട്ടനെയും വിളിച്ചു. നേരെ നടന്നു ചേട്ടന്‍.. പുറകില്‍ ഞങ്ങളും. അവസാനം ഒരു മുറിയില്‍ ഞങ്ങളോടൊപ്പം കുറച്ച് സമയം ഇരുന്നു. മകളുടെ ചെറുപ്പം മുതലുള്ള കഥകള്‍ പറയുന്നു. അപ്പോഴെല്ലാം കണ്ണുകള്‍ നിറയതിരിക്കാന്‍ സുരേഷേട്ടന്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരു വലിയ കടമ നിറവേറ്റി ഞങ്ങളുടെ മുമ്പില്‍ ഇരിക്കുന്ന ആ അച്ഛനെ ഞാനവിടെ കണ്ടു.

ആ സമയം എനിക്ക് തോന്നിയ സന്തോഷം എന്താണെന്ന് അറിയാമോ… ഒരു അനിയനെ എന്നില്‍ കണ്ടുവെന്ന സന്തോഷം. 25 വര്‍ഷങ്ങള്‍ ഇതുപോലെ കൊണ്ട് നടന്നിട്ടുണ്ട് അദ്ദേഹം. 25 വര്‍ഷം മുമ്പ് വെട്ടിച്ചിറ എന്ന സ്ഥലത്ത് പുറംപോക്കില്‍ ഒരു ഓല ഷെഡില്‍ താമസിച്ച് പത്താം ക്ലാസില്‍ ഒന്നാം ക്ലാസ്സ് വാങ്ങിയ കൊച്ചു മിടുക്കിക്ക് വീട് വെച്ച് നല്‍കാന്‍ അദ്ദേഹം വിട്ടത് എന്നെയായിരുന്നു. പിന്നെ ഒരുപാടുപേരുടെ സന്തോഷങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ ചേട്ടന് വിജയാശംസകള്‍’, എന്നായിരുന്നു വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്.

കുറിപ്പ് വൈറലായതോടെ നടന് വിജയാശംസകളുമായി നിരവധിപേര്‍ എത്തി. ഒരുപാടുപേരെ സിനിമയിലും അല്ലാതെയും പലരീതിയിലും സഹായിച്ച സുരേഷ് ഏട്ടന് വിജയാശംസകള്‍ നേരാന്‍ സിനിമയില്‍ നിന്നും ഒരാളെങ്കിലും മുന്‍പോട്ടു കടന്ന് വന്നതിന് വളരെ നന്ദി. നിങ്ങളുടെ ഏട്ടനെന്ന് പറയുമ്പോള്‍ വല്യ അഭിമാനവും ചെറുതല്ലാത്ത അഹങ്കാരവും ഉണ്ടെന്ന് തോന്നുന്നു… എന്നാല്‍ നിങ്ങളുടെ മാത്രം ഏട്ടനല്ല… ഞങ്ങളുടെയും കൂടിയാണ്,

സിനിമാ ലോകത്ത് നിന്ന് നിങ്ങള്‍ മാത്രമേ ഉള്ളൂ… നന്ദി ചേട്ടാ… ഓര്‍ത്തതിന് എന്നിങ്ങനെ നീളുന്നു വിനോദിന്റെ കുറിപ്പിന് വന്ന കമന്റുകള്‍. അതേസമയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ പിതാവ് മോഹന്‍ദാസ് എത്തിയിരുന്നു. വന്ദന ദാസ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം സുരേഷ് ഗോപി വന്ദനയുടെ വീട്ടില്‍ പോയി മാതാപിതാക്കളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുകയും നിയമ സഹായങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും ചെയ്തതാണ്. ഭാഗ്യ സുരേഷിന്റെ വിവാഹത്തിലെ മുഖ്യ അതിഥികളില്‍ ഒരാളും വന്ദനയുടെ പിതാവായിരുന്നു.

സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുമ്പോള്‍ ആഭരണത്തില്‍ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ വളരെ സിപിംളായി ഒരു ചോക്കര്‍ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാഗ്യ ധരിച്ചത്. എന്നാല്‍ ഇതിലും വിവാദങ്ങള്‍ തലപൊക്കിയിരുന്നു. ഒടുക്കം താന്‍ മകള്‍ക്ക് നല്‍കിയ ആഭരണങ്ങളുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപി തന്നെ എത്തിയിരുന്നു.

More in Malayalam

Trending

Recent

To Top