Connect with us

ഇരട്ടി പ്രായമുള്ള നടന്മാരാണ് തന്നെ “ചേട്ടാ ” എന്ന് വിളിച്ചത് – പൃഥ്വിരാജ്

Malayalam

ഇരട്ടി പ്രായമുള്ള നടന്മാരാണ് തന്നെ “ചേട്ടാ ” എന്ന് വിളിച്ചത് – പൃഥ്വിരാജ്

ഇരട്ടി പ്രായമുള്ള നടന്മാരാണ് തന്നെ “ചേട്ടാ ” എന്ന് വിളിച്ചത് – പൃഥ്വിരാജ്

ആദ്യ ചിത്രമായ നന്ദനം എന്ന സിനിമയില്‍ പക്വതയുള്ള കാമുക വേഷം ചെയ്ത പൃഥ്വിരാജ് പിന്നീടങ്ങോട്ട് പോലീസ് കഥാപാത്രങ്ങളിലൂടെയും മലയാളി മനസ്സില്‍ ഇടം പിടിച്ചു .അതിവേഗത്തിലാണ് പൃഥ്വിരാജ് എന്ന നടന്‍ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നത്.ഇപ്പോൾ സംവിധാന രംഗത്തും ഞെട്ടിക്കുന്ന പ്രാഗൽഭ്യം തെളിയിച്ച
താരം ന്തന്റെ പഴയകാല കഥാപാത്രങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് .


.

ഒരേ ഒരു നിബന്ധന മാത്രം മുന്നോട്ടു വച്ചിട്ട് 24 വയസ് മാത്രം പ്രായമുള്ള ഒരു കാമുകന്റെ വേഷം ഇനിയും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയാണ് പൃഥ്വിരാജ് . ‘അതേ ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ 35 വയസ്സുള്ള ഘട്ടം കൂടി വേണം എന്നാണ് പൃഥ്വിരാജ് പറയുന്നത്. അല്ലാത്തപക്ഷം എന്നേക്കാള്‍ പ്രായത്തില്‍ ഇളപ്പമുള്ള ഒരു നടന്‍ വേണം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍. കാരണം ഒരു കോളേജ് കുമാരന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള പ്രായം എനിക്ക് കഴിഞ്ഞുപോയി’, പൃഥ്വി വ്യക്തമാക്കുന്നു.

‘.
ആദ്യ സിനിമ മുതല്‍ എന്റെ യഥാര്‍ഥ പ്രായത്തേക്കാള്‍ കൂടുതലുള്ള കഥാപാത്രങ്ങളെയാണ് കൂടുതലും ഞാന്‍ അവതരിപ്പിച്ചത്. ചെറുപ്പമായിരിക്കുമ്ബോഴും ഒട്ടനേകം സംവിധായകര്‍ ഒരു പുരുഷനെയാണ് എന്നില്‍ കണ്ടത്. അതിനാല്‍ കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ചില ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാനുള്ള അവസരം ലഭിച്ചു. 19 വയസ്സുള്ളപ്പോഴാണ് ‘സ്‌റ്റോപ്പ് വയലന്‍സ്’ ചെയ്തത്. 21 വയസ്സുള്ളപ്പോള്‍ ചക്രവും. ചക്രത്തില്‍ എന്റെ ഇരട്ടിപ്രായമുള്ള നടന്മാരാണ് പല സീനുകളിലും എന്നെ ‘ചന്ദ്രേട്ടാ..’ എന്ന് വിളിച്ചത്. സ്വാഭാവികമായി ഇത്തരം കഥാപാത്രങ്ങള്‍ (യഥാര്‍ഥ പ്രായത്തേക്കാള്‍ പ്രായക്കൂടുതലുള്ള) ആവര്‍ത്തിക്കുമ്ബോള്‍ നിങ്ങളുടെ സ്‌ക്രീന്‍ ഏജ് സ്വാഭാവികമായി വര്‍ധിക്കും.

വെറും ക്യാമ്ബസ് റൊമാന്റിക് വേഷങ്ങള്‍ ഇപ്പോള്‍ എന്നെ ഒട്ടുമേ ആകര്‍ഷിക്കുന്നില്ല. അങ്ങനെ എന്തിനെങ്കിലും ഡേറ്റ് കൊടുത്താല്‍ ചിത്രീകരണത്തിന്റെ പാതിവഴിയില്‍ത്തന്നെ എനിക്ക് മടുക്കും. ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള അതിഭാവുകത്വമുള്ളതൊന്നും എന്നെ ഇപ്പോള്‍ ആകര്‍ഷിക്കുന്നില്ല. ഒരു നടന്‍ എന്ന രീതിയില്‍ വളരുമ്ബോഴുള്ള സ്വാഭാവിക പരിണാമമായിരിക്കാം ഈ തോന്നല്‍.ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് പ്രിത്വിരാജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .

prithviraj about his old characters

More in Malayalam

Trending

Recent

To Top