Social Media
അന്ന് നയന്‍താരയുടെ വസ്ത്രത്തില്‍ ചവിട്ടിയത് കൂട്ടത്തിലുള്ള ആള്‍, ചവിട്ടിയ ആള്‍ ശ്രദ്ധിക്കണമായിരുന്നു; നടി ദേഷ്യപ്പെട്ടതിന് കാരണമുണ്ടെന്ന് ബിസിനസ് പങ്കാളി
അന്ന് നയന്‍താരയുടെ വസ്ത്രത്തില്‍ ചവിട്ടിയത് കൂട്ടത്തിലുള്ള ആള്‍, ചവിട്ടിയ ആള്‍ ശ്രദ്ധിക്കണമായിരുന്നു; നടി ദേഷ്യപ്പെട്ടതിന് കാരണമുണ്ടെന്ന് ബിസിനസ് പങ്കാളി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ നയന്‍സിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെയാണ് 9 സ്‌കിന്‍ എന്ന തന്റെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡിന് നടി നയന്‍താര തുടക്കമിട്ടത്. ബ്രാന്‍ഡിന്റെ ലോഞ്ചിംഗ് ചടങ്ങ് മുതല്‍ നടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
താരത്തിന്റെ പ്രോഡക്ടുകള്‍ക്ക് വലിയ വിലയാണ് എന്നതായിരുന്നു ആദ്യം എത്തിയ വിമര്‍ശനം. അടുത്തിടെ മിഷോങ് ചുഴലിക്കാറ്റ് വിതച്ച ദുരിതത്തില്‍ സഹായം എത്തിക്കാനായി ബ്രാന്‍ഡിന്റെ വാഹനം ഉപയോഗിച്ചതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
അതേസമയം, ബ്രാന്‍ഡിന്റെ ലോഞ്ചിംഗ് വേളയില്‍ വേദിയിലേക്ക് പോകവെ പിന്നില്‍ നിന്ന് വസ്ത്രത്തില്‍ ചവിട്ടിയ ആളെ നയന്‍താര രൂക്ഷമായി നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് 9 സ്‌കിന്നിന്റെ ബിസിനസ് പങ്കാളി ഡെയ്‌സി മോര്‍ഗണ്‍.
‘അവള്‍ വളരെ നല്ല വ്യക്തിയാണ്. എല്ലാവര്‍ക്കും ഇമോഷനുകളുണ്ട്. നയന്‍താരയുടെ വസ്ത്രത്തില്‍ ചവിട്ടിയ ആള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളയാളാണ്. ടെന്‍ഷനോടെയാണ് നയന്‍താര പോകുന്നത്. ആളുകള്‍ കാത്തിരിക്കുന്നുണ്ട്. ഞങ്ങള്‍ വൈകിയിരുന്നു. വേഗത്തില്‍ നടക്കുന്നതിനിടെയാണ് വസ്ത്രത്തില്‍ ചവിട്ടയത്.’
‘ചവിട്ടിയ ആള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഒരുപാട് ടെന്‍ഷനുകള്‍ക്കിടെയാണ് നയന്‍താര തിരിഞ്ഞ് നോക്കുന്നത്. ആ നോട്ടം വലിയ ചര്‍ച്ചയായി. അതിനപ്പുറം നയന്‍താര വളരെ നല്ല വ്യക്തിയാണ്. നമ്മള്‍ ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് വരുത്തും. വളരെ സ്‌നേഹമുള്ള ആളാണ്. അധികം സംസാരിക്കില്ല. ചെറിയൊരു സര്‍ക്കിളുള്ളയാണ്.’
‘ഒരു നടിയാകുന്നത് എളുപ്പമല്ല. ആളുകള്‍ അവര്‍ക്ക് പേഴ്‌സണല്‍ സ്‌പേസ് കൊടുക്കില്ല. പുറത്ത് പോകാനും റെസ്‌റ്റോറന്റില്‍ പോകാനും അവര്‍ ആഗ്രഹിക്കും. പക്ഷെ ആ സമയത്തും ആരെങ്കിലും ഫോട്ടോയ്ക്ക് വരും. നയന്‍താരയ്‌ക്കൊപ്പം പുറത്ത് പോയപ്പോള്‍ ഞാനിത് കണ്ടതാണ്. അവള്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഒരു ഫോട്ടോയെടുത്തോട്ടെ എന്ന് ചോദിച്ച് ആരെങ്കിലും വരും.’
‘ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ വരും. പത്ത് വര്‍ഷത്തോളമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ സ്‌കിന്‍ കെയര്‍ ബിസിനസിലേക്ക് കടന്നിട്ടുണ്ട്. സ്‌കിന്‍ കെയറിനെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുമായിരുന്നു. വിക്കി എനിക്ക് സഹോദരനെ പോലെയാണ്. വിക്കിക്ക് ഒരുപാട് ബിസിനസ് ഐഡിയകള്‍ ഉണ്ട്’ എന്നാണ് ഡെയ്‌സി മോര്‍ഗണ്‍ പറയുന്നത്.