Social Media
ഭാരതത്തിന്റെ ഉരുക്കു വനിതയ്‍ക്ക് ആദരാഞ്ജലികള്‍;ആദരവുമായി സിനിമാ ലോകം!
ഭാരതത്തിന്റെ ഉരുക്കു വനിതയ്‍ക്ക് ആദരാഞ്ജലികള്‍;ആദരവുമായി സിനിമാ ലോകം!
By
മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ താരങ്ങളും രംഗത്ത് എത്തി.ഭാരതത്തിന്റെ ഉരുക്കു വനിതയ്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് സാമൂഹ്യമാധ്യമത്തില്‍ സുരേഷ് ഗോപി എഴുതിയിരിക്കുന്നത്.
സുഷമാജിക്ക് പ്രാര്‍ഥനകള്‍. നമ്മുടെ കാലത്തെ കരുത്തുറ്റ നേതാവ്. സ്‍ത്രീശാക്തീകരണത്തിന്റെ മാതൃക. ജനങ്ങളെ പ്രചോദിപ്പിച്ച രാഷ്‍ട്രീയനേതാവ് എന്നും മോഹൻലാല്‍ എഴുതിയിരിക്കുന്നു. സുഷമ സ്വരാജിന്റെ അകാലവിയോഗത്തില്‍ ദു:ഖമെന്നാണ് നിവിൻ പോളി എഴുതിയിരിക്കുന്നത്.
ഇന്ത്യക്ക് വലിയൊരു നേതാവിനെയാണ് നഷ്‍ടപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് ‘മിസ്’ ചെയ്യുമെന്നും നിവിൻ പോളി പറയുന്നു. സമകാലീന ഇന്ത്യൻ രാഷ്‍ട്രീയത്തിലെ അതികായയായ നേതാവിന് വിട എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത
ദില്ലിയിലെ വസതിയില്‍ സുഷമ സ്വരാജിന്റെ ഭൌതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. വൈകിട്ട് നാലിനായിരിക്കും സംസ്‍ക്കാരം.
about sushma-swaraj death
