Social Media
സാഹോയില്‍ പ്രഭാസിനൊപ്പം കിടിലൻ ലുക്കില്‍ ലാലും!
സാഹോയില്‍ പ്രഭാസിനൊപ്പം കിടിലൻ ലുക്കില്‍ ലാലും!
By
ബാഹുബലി സീരിസിന് ശേഷമുളള പ്രഭാസിന്റെ സാഹോ റിലീസിങ്ങിനൊരുങ്ങുകയാണ്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ആഗസ്റ്റ് 30നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് സാഹോയില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ക്യാരക്ടര്‍ പോസ്‌ററര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, സാഹോയുടെ നാലാമത്തെ ക്യാരക്ടര്‍ പോസ്റ്ററായി ലാലിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
നടന്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് നിര്‍മ്മിക്കുന്ന സിനിമ സുജിത്ത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സാഹോ വമ്പന്‍ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നത്.
മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ പ്രഭാസ് ചിത്രം റിലീസിനെത്തുന്നുണ്ട്. ജാക്കി ഷ്റോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്. സാബു സിറിള്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആര്‍ മഥി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
saaho new poster
