Connect with us

മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഞാൻ കാർ കൊടുത്തത്. റോഷാക്കിലെ ഫോർഡ് മസ്താംഗ് കാറിന്റെ ഉടമ പറയുന്നു

Movies

മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഞാൻ കാർ കൊടുത്തത്. റോഷാക്കിലെ ഫോർഡ് മസ്താംഗ് കാറിന്റെ ഉടമ പറയുന്നു

മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഞാൻ കാർ കൊടുത്തത്. റോഷാക്കിലെ ഫോർഡ് മസ്താംഗ് കാറിന്റെ ഉടമ പറയുന്നു

നിസ്സാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ റോഷാക്ക് ‘എന്ന സിനിമ തീയറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്. എന്നാലിപ്പോൾ പുറത്ത് ചർച്ചയാകുന്നത് സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച ഫോർഡ് മസ്താംഗ് ആണ്. വ്യത്യസ്തമായ മേക്കിംഗും ട്രീറ്റ്മെന്റുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഉപയോഗിച്ച ഫോര്‍ഡ് മസ്താംഗ് കാർ സിനിമാപ്രേമികളുടെയും വാഹനപ്രേമികളുടെയും ശ്രദ്ധ കവർന്നിരുന്നു.

സിനിമയിൽ ആദ്യം മുതൽ അവസാനം വരെയുള്ള സുപ്രധാന കഥാപാത്രമാണ് ഈ കാർ. വണ്ടി കേടുപാടു വന്ന രീതിയിലാണ് സിനിമയിൽ ഉപയോഗിച്ചത്.മമ്മൂട്ടിയുടെ കാർ ആണെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്.മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് സിനിമയ്ക്കായി കാർ വിട്ടു നിൽകിയത് എന്നാണ് മസ്താംഗിന്റെ ഉടമയായ മാത്യു പറയുന്നത്.

മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ കൺട്രോളർ തന്റെ സുഹൃത്താണ് . റോഷാക്ക് എന്നൊരു പടം വരുന്നുണ്ട് , ചിത്രത്തിലേക്ക് നിന്റെ വണ്ടി തരാമോ എന്ന് ചോദിച്ചു . മമ്മൂക്കയുടെ സിനിമയെന്നു കേട്ടപ്പോൾ തന്നെ താൻ ഓകെ എന്നു പറഞ്ഞു . പല സിനിമകളിൽ നിന്നും മസ്താംഗിന് ‘ ഓഫർ ‘ വന്നിരുന്നെങ്കിലും ആർക്കും കൊടുത്തില്ല . മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് കാർ കൊടുത്തത് .

പതിനെട്ടാം പിറന്നാളിന് മാത്യുവിന് സഹോദരൻ സമ്മാനമായി നൽകിയതാണ് ഈ മസ്താംഗ് .ചുവപ്പു കളറിലുള്ള മസ്താംഗിനെ മോഡിഫൈ ചെയ്തും കളർ മാറ്റിയുമാണ് റോഷാക്കിൽ അവതരിപ്പിച്ചിരിക്കുന്നത് . ഇതിന്റെ കളർ ബ്രൈറ്റ് റെഡ് ആയിരുന്നു . സംവിധായകന് അൽപ്പം ഡൾ ലുക്കായിരുന്നു വേണ്ടിയിരുന്നത് . റോഷാക്കിനായി ചിത്രത്തിന് ഗ്രേ കളർ മാറ്റ് ഫിനിഷ് നൽകി. വണ്ടിയുടെ ഒർജിനൽ പാർട്സ് എല്ലാം മാറ്റി വച്ചിട്ട് ആർട്ട്‌ വർക്ക്‌ ചെയ്ത് കാറിനെ കെടുപാടുള്ളതാക്കി മാറ്റി തീർത്തു. കാറിന്റെ മുൻഭാഗം പൊളിഞ്ഞു കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും ആർട്ട്‌ വർക്കല്ലേ എന്ന് കരുതി സമാധാനിച്ചെന്നു മാത്യു പറയുന്നു.

More in Movies

Trending

Recent

To Top