Connect with us

മോഹൻലാലുമായുള്ള മത്സരവും,സൗഹൃദവും; മമ്മുട്ടി പറയുന്നു!

Malayalam

മോഹൻലാലുമായുള്ള മത്സരവും,സൗഹൃദവും; മമ്മുട്ടി പറയുന്നു!

മോഹൻലാലുമായുള്ള മത്സരവും,സൗഹൃദവും; മമ്മുട്ടി പറയുന്നു!

മലയാള സിനിമയിലെ താരരാജാക്കൻ മാരാണ് മമ്മുട്ടിയും മോഹൻലാലും.രണ്ടു താരങ്ങളും മലയാള സിനിമയിൽ ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല.മലയാള സിനിമ ലോകം ഇന്നും ഭരിക്കുന്ന രാജാക്കന്മാർ ഇവർ മാത്രമാണ്.എന്നും മലയാള സിനിമ ഇവരുടെ കൈകളിൽ ഭദ്രമാണ് എന്നുതന്നെ പറയാം.മലയാള സിനിമയുടെ രണ്ട് അഹങ്കാരമാണ് ഇരുവരും.ഇരുവരും ഒരുപാട് ചിത്രങ്ങളാണ് ഒരുമിച്ചെത്തിയത്.അന്നൊക്കെയും ഇരുകൈയും നീട്ടി മലയാളികൾ സ്വീകരിച്ചിട്ടുണ്ട്.താരങ്ങളുടെ ഓരോ ചിത്രങ്ങളും ഏറെ മത്സരിച്ചാണ് ഇറങ്ങാറുള്ളത്.താരങ്ങൾക്കായി ലോകത്തെങ്ങും ഫാൻസ്‌ അസോസിയേഷനുകൾ ഉണ്ട് ആയതിനാൽ തന്നെ താരങ്ങളുടെ ചിത്രങ്ങളൊക്കെയും വളരെ ആകാംക്ഷയോടെ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.എന്നാൽ സിനിമ ലോകത്ത് മാത്രമേ താരങ്ങൾ തമ്മിൽ മത്സരമുള്ളു എന്നാണ് മമ്മുട്ടി ഇപ്പോൾ പറയുന്നത്.മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും.

ഒരു ഇന്റസ്ട്രിയുടെ രണ്ട് നെടുംതൂണുകളായിരിക്കെ ഇരുവരും ഉറ്റ സഹത്തുക്കളാണ്. പരസ്പം ഈഗോയോ മറ്റ് വിദ്വേഷങ്ങളോ ഒന്നുമില്ലാതെ പതിറ്റാണ്ടുകളായി മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ആ ബന്ധത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടി മനസ്സുതുറന്നു. ഞങ്ങള്‍ രണ്ട് പേരും ഏകദേശം ഒരേ സമയത്താണ് സിനിമാ ലോകത്ത് എത്തിയത്. ഇന്ന് പറയുകയും കേള്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ ആവുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് അന്‍പതിധികം സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിച്ചതും- മമ്മൂട്ടി പറഞ്ഞു തുടങ്ങി.

തമ്മില്‍ മത്സരമുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതുണ്ട് എന്നായിരുന്നു മെഗാസ്റ്റാറിന്റെ പ്രതികരണം. തീര്‍ച്ചയായും ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അത് വേണം. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ചെയ്യുന്ന കാര്യത്തിലായാലും ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അത് സിനിമയില്‍ മാത്രമാണ്, ജീവിതത്തില്ല- മമ്മൂട്ടി പറഞ്ഞു.മമാങ്കം എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിയ്ക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം. മലയാളത്തിന് പുറമെ തെുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.

mammootty talk about mohanlal

More in Malayalam

Trending

Recent

To Top