Malayalam
നടി മൃദുല മുരളി വിവാഹിതയായി, ആശംസകള്‍ നേര്‍ന്ന് ആരാധകർ!
നടി മൃദുല മുരളി വിവാഹിതയായി, ആശംസകള്‍ നേര്‍ന്ന് ആരാധകർ!
Published on
നടിയായും അവതാരകയായും മലയാളത്തില്‍ ശ്രദ്ധേയയായ മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് നടിയെ ജീവിത സഖിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഭാവന പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്. ആശംസകള്‍ക്കൊപ്പം വിവാഹിതരായവരുടെ ക്ലബിലേക്കും മൃദുലയെ ഭാവന സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. അന്ന് ആഘോഷമായി നടത്തിയ ചടങ്ങില്‍ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശന്‍, ഷഫ്‌ന, ശരണ്യ മോഹന്‍, ശില്‍പ്പ ബാല, ഗായിക സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.
about mridula murali
Continue Reading
You may also like...
Related Topics:news, viral post